നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • coronavirus-latest-news
    • »
    • ബ്ലാക്ക് ഫംഗസിനുള്ള മരുന്ന് കിട്ടാനില്ല; സംസ്ഥാനത്തും പ്രതിസന്ധി രൂക്ഷം

    ബ്ലാക്ക് ഫംഗസിനുള്ള മരുന്ന് കിട്ടാനില്ല; സംസ്ഥാനത്തും പ്രതിസന്ധി രൂക്ഷം

    ബ്ലാക്ക് ഫംഗസ് ചികിത്സയ്ക്ക് ആവശ്യമായ മരുന്നില്ലാത്തത് ആരോഗ്യവകുപ്പിന്റെ പ്രതിരോധനീക്കങ്ങള്‍ക്ക് തടസ്സമായിട്ടുണ്ട്.

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • Share this:
    കോഴിക്കോട്: ബ്ലാക്ക് ഫംഗസ് ബാധിച്ചവര്‍ക്ക് നല്‍കുന്ന ലൈപോസോമല്‍ ആംഫോടെറിസിന്‍ ക്ഷാമം രൂക്ഷമായി. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ രണ്ട് ദിവസമായിട്ടും മരുന്നില്ലാത്തതിനാല്‍ കുത്തിവെയ്പ്പ് മുടങ്ങി. ബ്ലാക്ക് ഫംഗസ് ബാധിതര്‍ക്ക് കുത്തിവെയ്ക്കുന്ന പാര്‍ശ്വ ഫലങ്ങളില്ലാത്ത ലൈപോസോമല്‍ ആംഫോടെറിസിന്‍ സംസ്ഥാനത്ത് സ്‌റ്റോക്ക് തീര്‍ന്നു.

    കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കടുത്ത ചികിത്സയിലുള്ള 19 പേരില്‍ ആറ് പേര്‍ കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നവരാണ്. ആറ് പേര്‍ക്ക് പ്രതിദിനം 36 വയല്‍ ലൈപോസോമല്‍ ആംഫോടെറിസിന്‍ ആവശ്യമുണ്ട്. എന്നാല്‍ മരുന്ന് കിട്ടാതെ വന്നതോടെ ആറ് പേര്‍ക്ക് ഇന്നലെയും ഇന്നും കുത്തിവെയ്ക്കാനായില്ല. മരുന്ന് മുടങ്ങിയാല്‍ ഇവരുടെ ആരോഗ്യനിലമോശമാകും. പതിമൂന്ന് പേര്‍ക്ക് ആംഫോടെറിസിന്‍ ബി ആണ് നല്‍കുന്നത്. ഈ മരുന്ന് ആവശ്യത്തിന് സ്‌റ്റോക്കുണ്ടെങ്കിലും പാര്‍ശ്വഫലങ്ങളുണ്ടാകുമെന്ന ആശങ്കയുണ്ട്. വൃക്കയെ ബാധിക്കാന്‍ സാധ്യതയേറെയാണെന്ന് ആരോഗ്യരംഗത്തെ വിദഗ്ധര്‍ പറയുന്നു.

    Also Read- Covid 19 | സംസ്ഥാനത്ത് 177 കോവിഡ് മരണം; 29,803 പേർക്ക് രോഗം സ്ഥിരീകരിച്ചു

    മ്യൂക്കര്‍മൈക്കോസിസിനുള്ള ലൈപോസോമല്‍ ആംഫോടെറിസിന് വയലിന് 3000 രൂപയായതുകൊണ്ട്തന്നെ അധികം സ്റ്റോക്ക് ചെയ്യാറില്ല. തിരുവനന്തപുരത്തെ കെഎംസിഎല്ലില്‍ നിന്നാണ് മരുന്നെത്തിക്കുന്നത്. ലൈപോസോമലിന് കടുത്ത ക്ഷാമമുള്ളതിനാല്‍ സംസ്ഥാനം കേന്ദ്രസര്‍ക്കാറിന്റെ സഹായം തേടിയിട്ടുണ്ട്.
    ബ്ലാക്ക് ഫംഗസ് അഥവാ മ്യൂക്കര്‍മൈക്കോസിസ് ബാധിച്ച് സംസ്ഥാനത്ത് ആറ് പേര്‍ മരിച്ചതോടെ ജനങ്ങളില്‍ ആശങ്ക വര്‍ധിക്കുന്നു.

    Also Read- 'ജോലിയെന്താണെന്ന് വീട്ടുകാരോട് പോലും പറയില്ല': സങ്കടങ്ങൾ പിപിഇ കിറ്റുകളിലൊളിപ്പിച്ച് ശ്മശാന ജീവനക്കാർ

    ബ്ലാക്ക് ഫംഗസ് ചികിത്സയ്ക്ക് ആവശ്യമായ മരുന്നില്ലാത്തത് ആരോഗ്യവകുപ്പിന്റെ പ്രതിരോധനീക്കങ്ങള്‍ക്ക് തടസ്സമായിട്ടുണ്ട്. 30ലധികം പേര്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുണ്ട്.

    Also Read- പിസിആർ ടെസ്റ്റിന് വിട! ഇനി സെക്കന്റിനുള്ളിൽ നായകൾക്ക് കോവിഡ് ബാധ കണ്ടെത്താം

    ആംഫോടെറിസിന്‍ ബിയും ലൈപോസോമല്‍ ആംഫോടെറിസിനുമാണ് രോഗികളില്‍ കുത്തിവെയ്ക്കുന്നത്. പാര്‍ശ്വഫലങ്ങളില്ലാത്ത ലൈപോസോമല്‍ ആംഫോടെറിസിന്‍ ഒരു വയലിന് 3000 രൂപയാണ് വില. പ്രതിദിനം ഒരു രോഗിക്ക് ആറ് വയല്‍ കുത്തിവെപ്പ് എടുക്കണം. അതായത് 18,000രൂപയുടെ മരുന്ന് ആവശ്യമാണ്. സംസ്ഥാനത്ത് ഏറ്റവും ക്ഷാമമുള്ളത് ലൈപോസോമല്‍ ആംഫോടെറിസിനാണ്. ആംഫോടെറിസിന്‍ ബി ആണെങ്കില്‍ ഒരു വയലിന് 300 രൂപയേ വില വരുന്നുള്ളു.

    Also Read- വിദേശത്തേക്ക് പോകുന്നവര്‍ക്കും വാക്‌സിനേഷന്‍; മുൻഗണനാപ്പട്ടികയിൽ 11 വിഭാഗങ്ങൾ കൂടി

    ഇപ്പോഴത്തെ ബ്ലാക്ക് ഫംഗസ് ബാധിതരുടെ കണക്കനുസരിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മാത്രം പ്രതിദിനം 84 വയല്‍ മരുന്ന് ആവശ്യമായി വരും. രാജ്യാന്തരതലത്തില്‍ത്തന്നെ ലൈപോസോമല്‍ ആംഫോടെറിസിന് ക്ഷാമമുണ്ടെന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഇഎന്‍ടി വിദഗ്ധനായ ഡോ. സുനില്‍കുമാര്‍ പറഞ്ഞു.

    Also Read- Covid Vaccine | ഫൈസര്‍, മൊഡേണ വാക്‌സിനുകള്‍ ഇന്ത്യയിലെത്താന്‍ വൈകും

    മരുന്ന് ക്ഷാമം പരിഹരിക്കാന്‍ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പറയുമ്പോഴും രണ്ട് ദിവസമായി മരുന്നില്ലാത്തതിനാല്‍ കുത്തിവെയ്പ്പ് മുടങ്ങിയിരിക്കുകയാണ്. ബ്ലാക്ക് ഫംഗസ് അഥവാ മ്യൂക്കര്‍മൈക്കോസിസ് ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍മാരടങ്ങുന്ന വിദഗ്ധസംഘം രൂപീകരിച്ചിട്ടുണ്ട്.
    Published by:Rajesh V
    First published:
    )}