നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • coronavirus-latest-news
    • »
    • ഉയർന്ന വാക്സിനേഷൻ നിരക്ക്; ആറ് ജില്ലകളിൽ ഇനി RTPCR പരിശോധന മാത്രം

    ഉയർന്ന വാക്സിനേഷൻ നിരക്ക്; ആറ് ജില്ലകളിൽ ഇനി RTPCR പരിശോധന മാത്രം

    വയനാട്, പത്തനംതിട്ട, എറണാകുളം എന്നീ ജില്ലകളിലാണ് 80 ശതമാനം പൂർത്തീകരിച്ചത്. വാക്സിനേഷന്‍ 80 ശതമാനത്തിന് അടുത്തെത്തിയ സാഹചര്യത്തില്‍ തിരുവനന്തപുരം, ഇടുക്കി, കാസര്‍കോട് ജില്ലകളിലും ആര്‍ടിപിസിആര്‍ ടെസ്റ്റ് മാത്രമാകും നടത്തുക.

    News18 Malayalam

    News18 Malayalam

    • Share this:
      തിരുവനന്തപുരം: കോവിഡ് വാക്സിനേഷന്‍ 80 ശതമാനം പൂര്‍ത്തീകരിച്ച മൂന്ന് ജില്ലകളിലും 80 ശതമാനത്തോടടുത്ത മൂന്ന് ജില്ലകളിലും ഇനി ആർടിപിസിആർ പരിശോധന മാത്രം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിന്റേതാണ് തീരുമാനം.

      വയനാട്, പത്തനംതിട്ട, എറണാകുളം എന്നീ ജില്ലകളിലാണ് 80 ശതമാനം പൂർത്തീകരിച്ചത്. വാക്സിനേഷന്‍ 80 ശതമാനത്തിന് അടുത്തെത്തിയ സാഹചര്യത്തില്‍ തിരുവനന്തപുരം, ഇടുക്കി, കാസര്‍കോട് ജില്ലകളിലും ആര്‍ടിപിസിആര്‍ ടെസ്റ്റ് മാത്രമാകും നടത്തുക. അതോടൊപ്പം എല്ലാ ജില്ലകളിലും ആര്‍ടിപിസിആര്‍ പരിശോധനകളുടെ എണ്ണം വർധിപ്പിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു.

      Also Read- Covid 19 | സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷം; ഇന്ന് 30,203 പേര്‍ക്ക് കോവിഡ്; ടിപിആര്‍ 18.86; മരണം 115

      ജില്ലകള്‍ക്ക് വാക്സിന്‍ വിതരണം നടത്തുമ്പോള്‍ താരതമ്യേന കുറഞ്ഞ തോതിൽ വാക്സിനേഷൻ നടന്ന ജില്ലകളെ പരിഗണിച്ച് ക്രമീകരണം ഉണ്ടാക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാക്സിനേഷന്‍ കണക്കെടുത്ത് ആനുപാതികമായി വാക്സിന്‍ നല്‍കാന്‍ ജില്ലകളും ശ്രദ്ധിക്കണം. സി.1.2 കോവിഡ് വകഭേദം കണ്ടെത്തിയ രാജ്യങ്ങളില്‍നിന്നു വരുന്നവരെ പരിശോധിക്കാന്‍ വിമാനത്താവളങ്ങളില്‍ പ്രത്യേക സംവിധാനം ഒരുക്കും. അവരെ ആര്‍ടിപിസിആര്‍ ടെസ്റ്റിന് വിധേയമാക്കുകയും ക്വറന്റീന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും.

      Also Read- Covid Vaccination | വാക്‌സിനേഷനില്‍ സ്വന്തം റെക്കോര്‍ഡ് തിരുത്തി ഇന്ത്യ; ഇന്ന് വിതരണം ചെയ്തത് 1.09 കോടിയിലധികം ഡോസ്

      നിലവില്‍ ഡബ്യു ഐ പി ആര്‍ ഏഴില്‍ കൂടുതലുള്ള പഞ്ചായത്തുകളില്‍ സമ്പൂർണ ലോക്ക്ഡൗണാണ്. ഗ്രാമ പഞ്ചായത്തുകളില്‍ വാര്‍ഡ് തലത്തില്‍ കോവിഡ് പരിശോധനാ വിവരങ്ങള്‍ ശേഖരിക്കേണ്ടതാണ്. ഇത് ലഭ്യമാകുന്ന മുറയ്ക്ക് വാര്‍ഡുതല ലോക്ഡൗണാകും ഏര്‍പ്പെടുത്തുക. അധ്യാപകരെ സെക്ടറല്‍ മജിസ്ട്രേറ്റ് ജോലിയില്‍നിന്ന് ഒഴിവാക്കണമെന്ന നിർദേശം നടപ്പാക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. സന്നദ്ധരാകുന്ന അധ്യാപകരെ ഉള്‍പ്പെടുത്താവുന്നതാണെന്നും അറിയിച്ചു.

      Also Read-കോടിയേരി ബാലകൃഷ്ണനും ഭാര്യ വിനോദിനിക്കും കോവിഡ് സ്ഥിരീകരിച്ചു; മെഡിക്കല്‍ കോളേജിലേക്ക് മാറ്റി

      നിലവില്‍ 8 ലക്ഷം ഡോസ് വാക്സിന്‍ സംസ്ഥാനത്തിന്‍റെ പക്കലുണ്ട്. അത് ഉടന്‍ നല്‍കി തീര്‍ക്കും. സിറിഞ്ചുകളുടെ അഭാവം ഇല്ല. ഐ സി യു ബെഡുകളുടെയും വെന്‍റിലേറ്ററുകളുടെയും ഏണ്ണം വർധിപ്പിച്ചു. വീടുകളില്‍ കഴിയുന്ന കോവിഡ് ബാധിതരില്‍ വാക്സിനേഷന്‍ സ്വീകരിച്ച ശേഷം കോവിഡ് ബാധിച്ച എത്രപേരുണ്ടെന്ന കണക്ക് എടുക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
      Published by:Rajesh V
      First published:
      )}