Expats Return | പ്രവാസികൾക്ക് ട്രൂനാറ്റ് പരിശോധന; കേരളത്തിന്റെ നിർദ്ദേശം അപ്രായോഗികമെന്ന് കേന്ദ്ര സർക്കാർ

കേരളം നിര്‍ദേശിച്ച പരിശോധന ഗൾഫ് രാജ്യങ്ങൾ അംഗീകരിച്ചിട്ടില്ലെന്നും ട്രൂനാറ്റ് പ്രായോഗികമല്ലെന്നും ചീഫ് സെക്രട്ടറിയെ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

News18 Malayalam | news18-malayalam
Updated: June 23, 2020, 3:00 PM IST
Expats Return | പ്രവാസികൾക്ക് ട്രൂനാറ്റ് പരിശോധന; കേരളത്തിന്റെ നിർദ്ദേശം അപ്രായോഗികമെന്ന് കേന്ദ്ര സർക്കാർ
പ്രതീകാത്മക ചിത്രം
  • Share this:
ന്യൂഡൽഹി: നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികൾക്ക് ട്രൂനാറ്റ് കോവിഡ് പരിശോധന നടത്തുന്നത് അപ്രായോഗികമെന്ന് കേന്ദ്ര സർക്കാർ. കേരളം നിര്‍ദേശിച്ച പരിശോധന ഗൾഫ് രാജ്യങ്ങൾ അംഗീകരിച്ചിട്ടില്ലെന്നും ട്രൂനാറ്റ് പ്രായോഗികമല്ലെന്നും ചീഫ് സെക്രട്ടറിയെ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

മടങ്ങിയെത്തുന്ന പ്രവാസികള്‍ക്കു കോവിഡ് പരിശോധന നിര്‍ബന്ധമാണെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെ പ്രതിഷേധം ശക്തമായതിനു പിന്നാലെയാണ് കോവിഡ് പരിശോധനയ്ക്ക് സൗകര്യമില്ലാത്ത രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് കോവിഡ് ടെസ്റ്റ് നടത്തുന്നതിന് ട്രൂ നാറ്റ് ടെസ്റ്റ് കിറ്റ് ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചത്. എന്നാല്‍ ഇതു പ്രായോഗികമല്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.

സൗദിയില്‍ ട്രൂ നാറ്റ് പരിശോധന നടത്താന്‍ ആരോഗ്യമന്ത്രാലയത്തിന്റെ അനുമതി നേടിയെടുക്കുക എളുപ്പമല്ലെന്ന് അവിടുത്തെ ആരോഗ്യവിദഗ്രും അഭിപ്രായപ്പെട്ടിരുന്നു.
TRENDING:H1B VISA | എച്ച്1 ബി വിസ നിയന്ത്രണങ്ങള്‍ക്കുള്ള ഉത്തരവില്‍ ട്രംപ് ഒപ്പുവെച്ചു; ഇന്ത്യക്കാർ ആശങ്കയിൽ [NEWS]ഗർഭിണിയായ യുവതി മരിച്ചു; ചിതയിൽ ചാടി മരിക്കാൻ ശ്രമിച്ച ഭർത്താവ് പിന്നീട് കിണറ്റിൽ ചാടി ജീവനൊടുക്കി [PHOTOS]Fuel Price Hike | തുടർച്ചയായി പതിനേഴാം ദിവസവും ഇന്ധനവില മുകളിലേക്ക്; ഡീസലിന് വർധിച്ചത് 9.50 രൂപ; പെട്രോളിന് 8.52 രൂപ [NEWS]
കോവിഡ് പരിശോധനയ്ക്ക് ഉപയോഗിക്കുന്ന റാപിഡ് ആന്റി ബോഡി കിറ്റുകളെപോലെ വേഗത്തില്‍ പരിശോധനാ ഫലം ലഭിക്കുന്നതും ചെലവു കുറഞ്ഞതുമാണ് ട്രൂനാറ്റ് പരിശോധന. ന്നു തരത്തിലുള്ള പരിശോധനയാണ് ഇപ്പോള്‍ സംസ്ഥാനത്ത് നടത്തുന്നത്. ആര്‍ടി പിസിആര്‍ പരിശോധ, റാപ്പിഡ് ആന്റി ബോഡി കിറ്റ് ഉപയോഗിച്ചുള്ള പരിശോധന, ട്രൂനാറ്റ് പരിശോധന. ഏറ്റവും കൃത്യതയുള്ളത് ആര്‍ടി പിസിആര്‍ പരിശോധനയ്ക്കാണ്.

റാപ്പിഡ് ആന്റി ബോഡി കിറ്റ് ഉപയോഗിച്ചുള്ള പരിശോധനയ്ക്ക് കാര്യമായ കൃത്യത അവകാശപ്പെടാനാകില്ല. അതിനാല്‍ സാംപിളുകള്‍ വീണ്ടും ആര്‍ടിപിസിആര്‍ ടെസ്റ്റിന് വിധേയമാക്കിയേ ഫലം ഔദ്യോഗികമായി പുറത്തുവിടൂ. സംസ്ഥാനത്ത് വ്യാപകമായി നടത്തിയ ആന്റി ബോഡി പരിശോധനയുടെ ഫലം പുറത്തിവിടാത്തതിന്റെ കാരണവും ഇതാണ്.  ട്രൂനാറ്റ് ടെസ്റ്റിൽ 2 മണിക്കൂറില്‍ ഫലം അറിയാം. ആര്‍ടിപിസിആര്‍ ടെസ്റ്റില്‍ ഫലമറിയാന്‍ ചുരുങ്ങിയത് 5 മണിക്കൂറെടുക്കും.
First published: June 23, 2020, 3:00 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading