HOME » NEWS » Corona » KERALA GOVERNOR ARIF MOHAMMAD KHAN COVID 19 CONFIRMED AA

Covid 19 | കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന് കോവിഡ് സ്ഥിരീകരിച്ചു

കഴിഞ്ഞാഴ്ച ഡല്‍ഹിയില്‍ താനുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവര്‍ കോവിഡ് പരിശോധനയ്ക്ക് വിധേയരാകുകയോ നിരീക്ഷണത്തില്‍ പോകുകയോ ചെയ്യണമെന്നും ഗവർണർ അഭ്യര്‍ഥിച്ചു.

News18 Malayalam | news18-malayalam
Updated: November 7, 2020, 1:49 PM IST
Covid 19 | കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന് കോവിഡ് സ്ഥിരീകരിച്ചു
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
  • Share this:
തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് സ്ഥിരീകരിച്ച വിവരം ഗവർണർതന്നെയാണ്  തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് പുറത്തുവിട്ടത്. താന്‍ കോവിഡ് പോസിറ്റീവാണെന്നും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ഗവർണർ ട്വീറ്റ് ചെയ്തു. കഴിഞ്ഞാഴ്ച ഡല്‍ഹിയില്‍ താനുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവര്‍ കോവിഡ് പരിശോധനയ്ക്ക് വിധേയരാകുകയോ നിരീക്ഷണത്തില്‍ പോകുകയോ ചെയ്യണമെന്നും ഗവർണർ അഭ്യര്‍ഥിച്ചു.

വ്യാഴ്ച സംസ്ഥാനത്ത് വ്യാഴാഴ്ച 6820 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചിരുന്നു. സംസ്ഥാനത്തെ കോവിഡ് പോസിറ്റിവിറ്റി നിരക്ക് 10.2 ശതമാനമാണ്.

വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 95 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5935 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 730 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
Published by: Aneesh Anirudhan
First published: November 7, 2020, 1:49 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories