നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • വിദേശത്തേക്ക് പോകുന്നവര്‍ക്കും വാക്‌സിനേഷന്‍; മുൻഗണനാപ്പട്ടികയിൽ 11 വിഭാഗങ്ങൾ കൂടി

  വിദേശത്തേക്ക് പോകുന്നവര്‍ക്കും വാക്‌സിനേഷന്‍; മുൻഗണനാപ്പട്ടികയിൽ 11 വിഭാഗങ്ങൾ കൂടി

  വിദേശത്ത് പഠിക്കാനും ജോലിയ്ക്കുമായി പോകുന്നവര്‍ക്ക് പല രാജ്യങ്ങളും വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കിയ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അടിയന്തര തീരുമാനം എടുത്തത്.

  News18 Malayalam

  News18 Malayalam

  • Share this:
   തിരുവനന്തപുരം: വാക്സിനേഷൻ മുൻഗണനാ പട്ടികയിൽ പതിനൊന്ന് വിഭാഗങ്ങളെക്കൂടി ഉൾപ്പെടുത്തിയതായി ആരോഗ്യവകുപ്പ്. വിദേശത്ത് പഠിക്കാനും ജോലിക്കായും പോകുന്നവരും മുൻഗണനാ വിഭാഗത്തിലുണ്ട്. സംസ്ഥാനത്ത് 18 വയസ് മുതല്‍ 45 വയസുവരെ പ്രായമുള്ളവരുടെ വാക്‌സിനേഷന്‍ മുന്‍ഗണനാ വിഭാഗത്തില്‍ വിദേശത്ത് പഠിക്കാനും ജോലിയ്ക്കുമായി പോകുന്നവരെയും കൂടി ഉള്‍പ്പെടുത്തി ആരോഗ്യ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജാണ് അറിയിച്ചത്.

   വിദേശത്ത് പഠിക്കാനും ജോലിയ്ക്കുമായി പോകുന്നവര്‍ക്ക് പല രാജ്യങ്ങളും വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കിയ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അടിയന്തര തീരുമാനം എടുത്തത്. ഇതുള്‍പ്പെടെ 11 വിഭാഗങ്ങളെ വാക്‌സിനേഷന്റെ മുന്‍ഗണനാ വിഭാഗത്തില്‍ പുതിയതായി ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

   Also Read-'രാജ്യത്തെ മുഴുവൻ പൗരൻമാർക്കും എന്തുകൊണ്ട് സൗജന്യ വാക്സിൻ നൽകുന്നില്ല'? കേന്ദ്ര സർക്കാറിനോട് ഹൈക്കോടതി

   ഭക്ഷ്യ സിവില്‍ സപ്ലൈസ് വിഭാഗത്തിലെ ഫീല്‍ഡ് സ്റ്റാഫ്, എഫ്.സി.ഐ.യുടെ ഫീല്‍ഡ് സ്റ്റാഫ്, പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ ഫീല്‍ഡ് സ്റ്റാഫ്, സാമൂഹ്യനീതി വകുപ്പിലെ ഫീല്‍ഡ് സ്റ്റാഫ്, വനിത ശിശുവികസന വകുപ്പിലെ ഫീല്‍ഡ് സ്റ്റാഫ്, മൃഗസംരക്ഷണ വകുപ്പിലെ ഫീല്‍ഡ് സ്റ്റാഫ്, ഫിഷറീസ് വകുപ്പിലെ ഫീല്‍ഡ് സ്റ്റാഫ്, എസ്.എസ്.എല്‍.സി., എച്ച്.എസ്.സി., വി.എച്ച്.എസ്.എസി. തുടങ്ങിയ പരീക്ഷാ മൂല്യനിര്‍ണയ ക്യാമ്പില്‍ നിയമിച്ച അധ്യാപകര്‍, പോര്‍ട്ട് സ്റ്റാഫ്, വിദേശത്ത് പഠിക്കാനും ജോലിയ്ക്കുമായി പോകുന്ന വാക്‌സിനേഷന്‍ നിര്‍ബന്ധമുള്ളവര്‍, കടല്‍ യാത്രക്കാര്‍ എന്നീ വിഭാഗങ്ങളിലുള്ളവരേയാണ് വാക്‌സിനേഷന്റെ മുന്‍ഗണനാ വിഭാഗത്തില്‍ പുതുതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്.

   32 വിഭാഗങ്ങളിലുള്ളവരെ കോവിഡ് മുന്നണി പോരാളികളായി പരിഗണിച്ച് 18 വയസ് മുതല്‍ 45 വയസുവരെ പ്രായമുള്ള മുന്‍ഗണനാ വിഭാഗത്തില്‍ നേരത്തെ ഉള്‍പ്പെടുത്തിയിരുന്നു. എങ്കിലും കൂടുതല്‍ വിഭാഗക്കാരെ മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യമുയര്‍ന്നിരുന്നു. ഇതിന്റെയടിസ്ഥാനത്തില്‍ സംസ്ഥാനതല കമ്മിറ്റി യോഗം കൂടി നല്‍കിയ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് 11 വിഭാഗക്കാരെക്കൂടി ഉള്‍പ്പെടുത്തിയത്.   കേന്ദ്രത്തിന്‍റെ പുതുക്കിയ വാക്സിൻ നയം സംബന്ധിച്ച് കേരള ഹൈക്കോടതി കഴിഞ്ഞ ദിവസം ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. 18 നും 45 ഉം ഇടയിലുള്ളവർക്ക് സൗജന്യ വാക്സിൻ നൽകണമെന്നാണ് കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെടുന്നത്. കേന്ദ്രം സൗജന്യ വാക്സിൻ നൽകാതെ  സംസ്ഥാനങ്ങൾ സൗജന്യമായി നൽകണമെന്ന് പറയുന്നത് എന്ത് കൊണ്ടാണെന്ന് ചോദിച്ച കോടതി ഫെഡറലിസം പറയേണ്ട സമയമല്ലിതെന്നുമാണ് ഓർമ്മിപ്പിച്ചത്.

   വാക്സിൻ വിതരണത്തിലെ മെല്ലെപ്പോക്കിൽ കേന്ദ്ര സർക്കാറിനോടുള്ള അതൃപ്തി ഹൈക്കോടതി നേരത്തെ തന്നെ അറിയിച്ചിരുന്നതാണ് . കേസ് ആദ്യം പരിഗണിക്കുമ്പോഴായിരുന്നു ഇത്. ഇങ്ങനെ പോയാൽ രണ്ട് വർഷം വേണ്ടിവരും വാക്‌സിൻ വിതരണം പൂർത്തിയാക്കാൻ എന്നായിരുന്നു കോടതി വിമർശനം.
   Published by:Asha Sulfiker
   First published:
   )}