'ഇതിൽ കൂടുതൽ ആളുകൾ ഇനിയും വരും, ഒരു കേരളീയനുമുന്നിലും വാതിൽ കൊട്ടി അടയ്ക്കില്ല': മുഖ്യമന്ത്രി

''ലോക്ക് ഡൗൺ നിയന്ത്രണങ്ങളുടെ ഇളവ് ജീവിതം മുന്നോട്ടുകൊണ്ട് പോകാനാണ്. ഇത് ആഘോഷിക്കാനായി ആരും ഇറങ്ങിപ്പുറപ്പെടരുത്.''

News18 Malayalam | news18-malayalam
Updated: May 22, 2020, 5:26 PM IST
'ഇതിൽ കൂടുതൽ ആളുകൾ ഇനിയും വരും, ഒരു കേരളീയനുമുന്നിലും വാതിൽ കൊട്ടി അടയ്ക്കില്ല': മുഖ്യമന്ത്രി
മുഖ്യമന്ത്രി പിണറായി വിജയൻ
  • Share this:
തിരുവനന്തപുരം: സംസ്ഥാനത്ത് ഇതിൽ കൂടുതൽ ആളുകൾ ഇനിയും വരുമെന്നും ഒരു കേരളീയന് മുന്നിലും വാതിൽ കൊട്ടി അടയ്ക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാവർക്കും കൃത്യമായ പരിശോധനയും ചിക്തസയും പരിചരണവും നൽകും. വെന്റിലേറ്റർ സൗകര്യം അടക്കം തയ്യാറാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് അവലോകന യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ലോക്ക് ഡൗൺ നിയന്ത്രണങ്ങളുടെ ഇളവ് ജീവിതം മുന്നോട്ട് കൊണ്ട് പോകാനാണ്. ഇത് ആഘോഷിക്കാനായി ആരും ഇറങ്ങിപ്പുറപ്പെടരുത്. വ്യദ്ധരും കുട്ടികളും വീട്ടിൽത്തന്നെ ഇരിക്കണം. റിവേഴ്സ് ക്വറന്റീൻ പാലിക്കണം. ഇതൊന്നും അടിച്ചേല്പിക്കേണ്ടതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ നടത്തുന്നതിന് ആവശ്യമായ മുന്നൊരുക്കം നടത്തി. മെയ് 26 മുതൽ 30 വരെ അവശേഷിക്കുന്ന പരീക്ഷകൾ നടക്കും. കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കും. മറ്റു സംസ്ഥാനങ്ങളിൽ നിന്നു വരുന്ന വിദ്യാർഥികൾക്ക് ക്വാറന്റീനിൽ പരീക്ഷ നടത്തും. കണ്ടെയ്ൻമെന്റ് സോണിൽ നിന്നു വരുന്നവർക്ക് പ്രത്യേക സീറ്റ് നൽകും. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്ക് പ്രത്യേക സൗകര്യമൊരുക്കും. എല്ലാവരെയും തെർമൽ സ്ക്രീനിംഗ് നടത്തും. അധ്യാപകർ ഗ്ലൗസ് ധരിക്കണം. സ്കൂളുകൾ ഫയർഫോഴ്സ് അണുവിമുക്തമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

TRENDING:BIG BREAKING: സംസ്ഥാനത്ത് ഇന്ന് 42 പേർക്ക് കോവിഡ്; ഇത്രയും പേർക്ക് രോഗം സ്ഥിരീകരിക്കുന്നത് ഇതാദ്യം [NEWS]COVID 19 | കേരളത്തിൽ രണ്ടാഴ്ചയ്ക്കിടെ 183 പേർക്ക് രോഗബാധ; 83 ശതമാനവും സംസ്ഥാനത്തിന് പുറത്തു നിന്ന് വന്നവർ [NEWS]'ലാൽ അന്ന് പൂജപ്പുര ക്രിക്കറ്റ് ടീമിലെ അംഗം'; നടന വിസ്മയത്തിന് ജന്മദിനാശംസകൾ നേർന്ന് ദുബായിൽ നിന്നൊരു സഹപാഠി [NEWS]

സംസ്ഥാനത്ത് ഇന്ന് 42 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് വ്യാപനം ആരംഭിച്ച ശേഷം ഏറ്റവും അധികം രോഗികൾ റിപ്പോർട്ട് ചെയ്യുന്നത് ഇന്നാണ്.  ഇതിൽ 21 പേർ മഹാരാഷ്ട്രയിൽ നിന്ന് വന്നവരാണ്. വിദേശത്ത് നിന്ന് വന്ന 17 പേർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. തമിഴ്നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ നിന്നുവന്ന ഓരോരുത്തർക്കും രോഗബാധയുണ്ടായി. കണ്ണൂർ 12, കാസർകോട് 7, കോഴിക്കോട് 5, പാലക്കാട് 5, തൃശൂർ 4, മലപ്പുറം 4, കോട്ടയം 2, കൊല്ലം 1, പത്തനംതിട്ട 1, വയനാട് 1എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ കണക്ക്.

2 പേര്‍ക്കു നെഗറ്റീവ് ആയി. സംസ്ഥാനത്ത് ഇത്രയേറെ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ആദ്യമായാണ്. മാര്‍ച്ച് 27നാണ് ഇതിനു മുമ്പ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.  39 പേര്‍. ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 216 ആയി. ഇതുവരെ 732 പേർക്കാണ് സംസ്ഥാനത്ത് കോവി‍ഡ് സ്ഥിരീകരിച്ചത്. നാലുപേർ ഇതുവരെ മരിച്ചു. 512 പേർ രോഗമുക്തരായി.First published: May 22, 2020
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading