നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • കോവിഡ് നിയന്ത്രണത്തിൽ കേരളത്തിന് വലിയ വീഴ്ചയെന്ന് കേന്ദ്രസംഘത്തിന്റെ റിപ്പോർട്ട്

  കോവിഡ് നിയന്ത്രണത്തിൽ കേരളത്തിന് വലിയ വീഴ്ചയെന്ന് കേന്ദ്രസംഘത്തിന്റെ റിപ്പോർട്ട്

  സംസ്ഥാനത്ത് കേന്ദ്ര സർക്കാർ നിർദ്ദേശമനുസരിച്ച് കണ്ടെയ്ൻമെന്റ് സോണുകളില്ല. ഗാർഹിക നിരീക്ഷണവും ചികിത്സയും ഫലപ്രദമല്ല. സമ്പർക്ക പട്ടിക തയാറാക്കൽ കാര്യക്ഷമമല്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   ന്യൂഡൽഹി: കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിൽ കേരളത്തിന് വലിയ വീഴ്ചയാണ് സംഭവിച്ചതെന്ന് കേന്ദ്ര സംഘത്തിന്റെ വിലയിരുത്തൽ. കേരളത്തിൽ കോവിഡ് പരിശോധനകൾ കാര്യക്ഷമമല്ലെന്നും കേന്ദ്രസംഘത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. കേരളത്തിൽ കേന്ദ്ര സർക്കാർ നിർദ്ദേശമനുസരിച്ച് കണ്ടെയ്ൻമെന്റ് സോണുകളില്ല. ഗാർഹിക നിരീക്ഷണവും ചികിത്സയും ഫലപ്രദമല്ല. സമ്പർക്ക പട്ടിക തയ്യാറാക്കൽ കാര്യക്ഷമമല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രാഥമിക വിലയിരുത്തൽ റിപ്പോർട്ട് കേന്ദ്ര സംഘം ആരോ​ഗ്യമന്ത്രാലയത്തിന് കൈമാറി.

   റിപ്പോർട്ടിലെ കണ്ടെത്തലുകൾ-

   1 കോവിഡ് പോലുള്ള അസുഖങ്ങളുമായി ആരോഗ്യ കേന്ദ്രങ്ങളിൽ എത്തുന്നവരെ പരിശോധന നടത്തുന്നതിലൂടെയാണ്  കേസ് കണ്ടെത്തൽ പ്രധാനമായും നടക്കുന്നത്. മിക്ക ജില്ലകളിലും, കേസുകൾ കണ്ടെത്തുന്നതിന് സജീവമായ നിരീക്ഷണമില്ല.

   2 കോവിഡ് രോഗിയുമായി സമ്പർക്കമുള്ളവരുടെ പട്ടിക തയാറാക്കുന്നത് കാര്യക്ഷമമല്ല. ഉദാഹരണത്തിന് 1: 1.5 എന്ന സമ്പർക്ക അനുപാതമാണ് മലപ്പുറം ജില്ലയിൽ ഉള്ളത്. ഈ ജില്ലയിലെ ശരാശരി കുടുംബ വലുപ്പം 5 ന് മുകളിലായതിനാൽ ഇത് കൂടുതൽ പ്രധാനമാണ്, ഇത് പ്രാഥമിക കോൺടാക്റ്റുകൾ പോലും നഷ്‌ടപ്പെടുന്നതായാണ് കാണിക്കുന്നത്. കോൺടാക്റ്റ് ട്രെയ്‌സിംഗിന്റെ ഈ അഭാവം വഴിസമൂഹത്തിലെ ലക്ഷണമില്ലാത്ത/ ചെറിയ രോഗലക്ഷണമുള്ള വ്യക്തികളിലെ രോഗബാധ കണ്ടെത്താനാകാതെ പോകുന്നു.

   3. കേസുകളുടെ എണ്ണം വർധിച്ചുവരികയാണെങ്കിലും ആഴ്ചയോട് ആഴ്ചയുള്ള ദൈനംദിന പരിശോധന കുറഞ്ഞുവരുന്ന പ്രവണതയാണുള്ളത്. കൂടാതെ, ആർടി-പിസിആർ ടെസ്റ്റുകൾ പല ജില്ലകളിലും വേണ്ടത്ര അനുപാതത്തിൽ നടത്തുന്നില്ല. പല ജില്ലകളിലും RT-PCR/ RAT അനുപാതം 20:80 ആണ്.

   4. രോഗിയെ ഐസൊലേഷൻ കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിന് സ്വീകാര്യത കുറവാണ്. അതിനാൽ രോഗി വീട്ടില്‍ തന്നെ കഴിയുകയും അത് കുടുംബാംഗങ്ങൾക്കുള്ളിൽ അണുബാധ പകരുന്നതിനും അതിന്റെ ഫലമായി ഉയർന്ന ടിപിആറിനും കാരണമാകുന്നു. പലപ്രദേശങ്ങളും സന്ദർശിക്കുമ്പോൾ ഇത് ദൃശ്യമായിരുന്നു. വലിയ കൂട്ടുകുടുംബങ്ങളിലെ ഭൂരിഭാഗം അംഗങ്ങളും പോസിറ്റീവ് ആണെന്ന് കണ്ടെത്തി.

   5. കണ്ടെയ്ൻമെന്റ്, മൈക്രോ കണ്ടെയ്ൻമെന്റ് സോണുകൾ കേന്ദ്ര മാർഗ്ഗനിർദ്ദേശങ്ങൾക്കനുസരിച്ചല്ല പ്രഖ്യാപിക്കുന്നത്. മിക്ക ഇടങ്ങളിലും ബഫർ സോണുകളില്ല. രോഗബാധിത പ്രദേശങ്ങൾക്ക് ചുറ്റിലുമുള്ള പ്രദേശങ്ങളിലെ നിയന്ത്രണങ്ങളും കാര്യക്ഷമമല്ല.

   അതേസമയം, സംസ്ഥാനത്ത് കോവിഡിന്റെ തീവ്രത കുറയുന്നതായി ആരോഗ്യമന്ത്രി വീണ ജോർജ് നിയമസഭയിൽ വ്യക്തമാക്കി. ആശുപത്രികളിൽ എത്തുന്ന രോഗികളുടെയും തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണവും കുറഞ്ഞുവെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് പുതിയ ലോക്ക് ഡൗൺ മാർഗനിർദ്ദേശങ്ങളും സർക്കാർ പ്രഖ്യാപിച്ചു. ഇവ നാളെമുതൽ നടപ്പാക്കും
   Published by:Rajesh V
   First published:
   )}