Covid 19 in Kerala കേരളത്തിൽ രോഗബാധിതരിൽ 42 ശതമാനം ലക്ഷണങ്ങളില്ല; 73 ശതമാനം പുരുഷൻമാർ

ആരോഗ്യവകുപ്പിന്റെ ആദ്യ പഠന റിപ്പോർട്ട് പുറത്തിറങ്ങി.

News18 Malayalam | news18-malayalam
Updated: July 13, 2020, 9:17 AM IST
Covid 19 in Kerala കേരളത്തിൽ രോഗബാധിതരിൽ 42 ശതമാനം ലക്ഷണങ്ങളില്ല; 73 ശതമാനം പുരുഷൻമാർ
corona
  • Share this:
തിരുവനന്തപുരം: കേരളത്തിലെ കോവിഡ‍് രോഗബാധയെ കുറിച്ചുള്ള ആരോഗ്യവകുപ്പിന്റെ ആദ്യ പഠന റിപ്പോർട്ട് പുറത്തിറങ്ങി. ആദ്യഘട്ടത്തിൽ രോഗം സ്ഥിരീകരിച്ച 500 രോഗികളിലാണ് പഠനം നടത്തിയത്. രോഗം സ്ഥിരീകരിച്ചവരിൽ 73 ശതമാനം പുരുഷൻമാരും 27 ശതമാനം സ്ത്രീകളുമാണ്.



രോഗബാധിതരിൽ 55 ശതമാനവും 20 നും 40 നും ഇടയിൽ പ്രായമുള്ളവരാണ്. 10 വയസിന് താഴെ ഉള്ള 4.4 ശതമാനം പേർക്കും, 60 വയസിന് മുകളിൽ ഉള്ള 7.4 ശതമാനം പേർക്കും രോഗം സ്ഥിരീകരിച്ചു. 58 ശതമാനം പേർക്ക് മാത്രമാണ് രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നത്.
TRENDING:'മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിന് സ്വർണക്കടത്തുമായി ബന്ധം'; ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ [NEWS]ഐശ്വര്യ റായിക്കും മകൾ ആരാധ്യയ്ക്കും കോവിഡ് [NEWS]സ്വർണക്കടത്ത് കേസിൽ NIA തേടുന്ന മൂന്നാം പ്രതി ഫൈസൽ ഫരീദ് ആരാണ്? [NEWS]
42 ശതമാനം പേർക്ക് രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല. രോഗം സംഥിരീകരിച്ചതിൽ 95.8 ശതമനം റിസ്ക് കുറഞ്ഞ വിഭാഗത്തിലുള്ളവരായിരുന്നു. 3.6 ശതനമാനം റിസ്ക് കൂടുതലും 0.6 ശതമാനം റിസ്ക് വളരെ കൂടുതലുമുള്ള വിഭാഗത്തിൽ പെടുന്നു.



രോഗലക്ഷണങ്ങൾ പ്രകടമായതിൽ 32.2 ശതമനം പേർക്ക് തൊണ്ട വേദനയുണ്ടായിരുന്നു. 29 ശതമാനം പേർക്ക് ചുമയും, 24.2 ശതമാനം പേർക്ക് പനിയും, 10.8 ശതമനാം പേർക്ക് ശരീര വേദനയും ഉണ്ടായി. 82 ശതമാനം രോഗികൾക്കും സാധാരണ ചിക്തസ മാത്രമാണ് നൽകിയത്. പിസിആർ പരിശോധന നെഗറ്റീവായ ശേഷം 14 ദിവസം കൊണ്ട് രോഗം ഭേദമായി ഡിസ്ചാർജ് ചെയ്യാൻ കഴിഞ്ഞതായും റിപ്പോർട്ടിൽ പറയുന്നു.
Published by: Naseeba TC
First published: July 13, 2020, 9:17 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading