നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • COVID 19| സംസ്ഥാനത്ത് കോവിഡ് രോഗികൾ കൂടുന്നു; പരിശോധന വർധിപ്പിക്കാൻ ആരോഗ്യവകുപ്പ്

  COVID 19| സംസ്ഥാനത്ത് കോവിഡ് രോഗികൾ കൂടുന്നു; പരിശോധന വർധിപ്പിക്കാൻ ആരോഗ്യവകുപ്പ്

  ആളുകളെ മൂന്ന് വിഭാഗങ്ങളായി തിരിച്ചാണ് പരിശോധന നടത്തുക.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   തിരുവനന്തപുരം: കൊവിഡ് രോഗികൾ വർധിക്കുന്ന സാഹര്യത്തിൽ സംസ്ഥാനത്ത് ആന്റിജൻ പരിശോധന വ്യാപമാക്കാൻ ആരോഗ്യവകുപ്പ് മാർഗനിർദേശം പുറത്തിറക്കി. ആളുകളെ മൂന്ന് വിഭാഗങ്ങളായി തിരിച്ചാണ് പരിശോധന നടത്തുക.

   വിമാനത്താവളങ്ങളിൽ എത്തുന്നവരാണ് ഒന്നാമത്തെ വിഭാഗം. വിമാനത്താവളത്തിൽ വരും ദിവസങ്ങളിൽ ആന്റിബോഡി പരിശോധനയ്ക്ക് പകരം ആന്റിജൻ പരിശോധനയാക്കും. നിലവിൽ എയർപോർട്ടുകളിൽ ആന്റിബോഡി പരിശോധന പോസിറ്റീവ് ആകുന്നവരെ സ്ഥിരീകരണത്തിന് വേണ്ടി ആന്റിജൻ പരിശോധന നടത്തും.
   TRENDING:ടിക് ടോക്ക് പോയതോടെ ചിങ്കാരിക്ക് പ്രിയമേറുന്നു; ഇതുവരെ ഡൗൺലോഡ് ചെയ്തത് ഒരു കോടിയിലേറെ പേർ [NEWS]ഉത്തർപ്രദേശിൽ റെയ്ഡിനിടെ വെടിവെയ്പ്പ്; എസ്പി അടക്കം എട്ട് പൊലീസുകാർ കൊല്ലപ്പെട്ടു
   [NEWS]
   സാഫല്യം കോംപ്ലക്സിന് പുറമേ പാളയം മാർക്കറ്റും അടച്ചു; തിരുവനന്തപുരത്ത് അതീവ ജാഗ്രത [NEWS]
   സെന്റിനൽ സർവ്വേയുടെ ഭാഗമായി സാമൂഹ്യ സമ്പർക്കം കൂടുതലുള്ള ആളുകൾ ഉൾപ്പെടുന്നതാണ് രണ്ടാമത്തെ വിഭാഗം. ശ്വാസകോശ രോഗികൾ, ആരോഗ്യപ്രവർത്തകർ, അതിഥി തൊഴിലാളികൾ തുടങ്ങിയവരാണ് ഈ വിഭാഗത്തിൽ ഉൾപ്പെടുക.

   കണ്ടെയിൻമെന്റ്‌ സോണിലുള്ള സമൂഹ്യ സമ്പർക്കം കൂടുതലുള്ള ആളുകളെയാണ് മൂന്നാമത്തെ വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. രോഗലക്ഷണങ്ങൾ ഉള്ളവർ ആന്റിജൻ പരിശോധനയിൽ കൊവിഡ് പോസറ്റീവ് ആയാൽ സ്ഥിരീകരണ പരിശോധന നടത്തില്ല.

   50,000 ആന്റിജൻകിറ്റുകൾ വാങ്ങാൻ കേരള മെഡിക്കൽ സർവീസ് കോർപറേഷന് കഴിഞ്ഞ ദിവസം സർക്കാർ നിർദേശം നൽകിയിരുന്നു.
   First published:
   )}