'സാമൂഹിക അകലമാണ് സാറേ പ്രധാനം': ഭക്ഷണവുമായെത്തിയ പോലീസുകാരെ ദൂരെ നിർത്തി തെരുവോരത്ത് കഴിയുന്നയാൾ

കോഴിക്കോട് പേരാമ്പ്രയിൽ തെരുവോരത്ത് താമസിക്കുന്ന ഒരാളുടെ കരുതലും ശ്രദ്ധയുമാണ് ഇപ്പോൾ വൈറലാകുന്നത്.

News18 Malayalam | news18-malayalam
Updated: April 11, 2020, 1:26 PM IST
'സാമൂഹിക അകലമാണ് സാറേ പ്രധാനം': ഭക്ഷണവുമായെത്തിയ പോലീസുകാരെ ദൂരെ നിർത്തി തെരുവോരത്ത് കഴിയുന്നയാൾ
A video grab of the incident
  • Share this:
തെരുവോരത്ത് താമസിക്കുന്ന ഒരാളുടെ വീഡിയോ ആണ് രണ്ട് ദിവസമായി ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. കൊറോണ എന്ന മഹാമാരിയെ ചെറുക്കാൻ സര്‍ക്കാരും ആരോഗ്യപ്രവർത്തകരും അടക്കം അശ്രാന്തം പരിശ്രമിക്കുകയാണ്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചും വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നത് വിലക്കിയും വൈറസ് വ്യാപനം തടയാൻ കർശന പ്രതിരോധ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്.

വൈറസ് വ്യാപനം തടയാൻ മുഖ്യമായി പറയുന്നത് സാമൂഹിക അകലം പാലിക്കാനാണ്. ഇതിനായി കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും പലരും ഇത് വകവയ്ക്കാറു കൂടിയില്ല. ആ സാഹചര്യത്തിലാണ് കോഴിക്കോട് പേരാമ്പ്രയിൽ തെരുവോരത്ത് താമസിക്കുന്ന ഒരാളുടെ കരുതൽ ശ്രദ്ധ നേടിയിരിക്കുന്നത്.

BEST PERFORMING STORIES:SHOCKING| COVID 19| മരണം ഒരു ലക്ഷം കടന്നു; രോഗബാധിതരുടെ എണ്ണം 17 ലക്ഷത്തിലേക്ക് [PHOTO]പ്രണയത്തിന് എന്ത് ലോക്ക്ഡൗൺ: കാമുകനെ വിവാഹം ചെയ്യാൻ യുവതി നടന്നെത്തിയത് 60 കിലോമീറ്റർ [NEWS]COVID 19| ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി BJP എംഎൽഎയുടെ പിറന്നാളാഘോഷം; പങ്കെടുത്തത് നൂറോളം പേർ [NEWS]

കടത്തിണ്ണയിൽ കിടക്കുന്ന ആളെ ശ്രദ്ധിച്ച പൊലീസ് പട്രോളിംഗ് സംഘം ഭക്ഷണം കഴിച്ചോയെന്ന് ആംഗ്യത്തിലൂടെ ചോദിച്ചിരുന്നു. ഇല്ലായെന്ന് അറിഞ്ഞതോടെ ഇയാള്‍ക്കുള്ള ഭക്ഷണവും വെള്ളവുമായെത്തി. മാസ്ക് ധരിച്ച് ഭക്ഷണപ്പൊതിയുമായി എത്തിയ പൊലീസുകാരെ പെട്ടെന്ന് കൈകള്‍ കാട്ടി ഇയാൾ തടഞ്ഞു. പൊലീസുകാര്‍ ഒന്നു പതറി നിന്നതും ഇയാൾ കടത്തിണ്ണയ്ക്ക് താഴെയിറങ്ങി ഒരു വട്ടം വരച്ച് ഭക്ഷണം അവിടെ വച്ചിട്ട് പോകാൻ ആവശ്യപ്പെട്ടു. പൊലീസുകാർ ഭക്ഷണം വച്ചു തിരിഞ്ഞതും ഇയാൾ പൊതിയെടുത്ത് കടത്തിണ്ണയിലേക്ക്. ധരിച്ചിരുന്ന ഷർട്ട് ഉപയോഗിച്ച് വായ കവറ് ചെയ്തിരുന്ന എന്നതാണ് ഇതിലും ശ്രദ്ധേയം.

സംഭവത്തിന്റെ സിസിറ്റിവി ദൃശ്യങ്ങൾ വൈകാതെ തന്നെ വൈറലായി.പേരാമ്പ്ര സബ് ഇന്‍സ്പെക്ടര്‍മാരായ റഊഫ്, സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ ശ്രീജിത്ത്, അശോക് എന്നിവരാണ് ആ വീഡിയോയിലുണ്ടായിരുന്നതെന്ന് പിന്നീട് വ്യക്തമായി.

 

First published: April 11, 2020, 1:22 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading