ഇന്റർഫേസ് /വാർത്ത /Corona / വാക്സിൻ മാർഗരേഖ പരിഷ്കരിച്ചു; സംസ്ഥാനത്ത് 18 മുതൽ 45 വരെയുള്ള എല്ലാവർക്കും വാക്സിൻ

വാക്സിൻ മാർഗരേഖ പരിഷ്കരിച്ചു; സംസ്ഥാനത്ത് 18 മുതൽ 45 വരെയുള്ള എല്ലാവർക്കും വാക്സിൻ

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

18 മുതലുള്ള എല്ലാവരെയും ഒരു ബ്ലോക്കായി നിശ്ചയിച്ച് കുത്തിവെപ്പ് നടത്താൻ ആരോഗ്യവകുപ്പ് ഉത്തരവിറക്കി.

  • Share this:

തിരുവനന്തപുരം: സംസ്ഥാനത്ത് 18 മുതൽ 45 വരെയുള്ള എല്ലാവർക്കും വാക്സീൻ നൽകാൻ തീരുമാനം. മുൻഗണന വിഭാഗം എന്ന വ്യത്യാസമില്ലാതെ എല്ലാവർക്കും വാക്സിൻ നൽകാനാണ് തീരുമാനം. 18 വയസുമുതലുള്ളവർക്ക് വാക്‌സിനേഷനായി രജിസ്ട്രേഷൻ നേരത്തെ ആരംഭിച്ചിരുന്നെങ്കിലും രോഗബാധിതർക്കും മറ്റ് മുൻഗണനയുള്ളവർക്കും മാത്രമാണ് കുത്തിവെപ്പ് നൽകിയിരുന്നത്.

എന്നാൽ ഇനി മുൻഗണനാ വ്യത്യാസമില്ലാതെ തന്നെ വാക്സിൻ ലഭിക്കും. 18 മുതലുള്ള എല്ലാവരെയും ഒരു ബ്ലോക്കായി നിശ്ചയിച്ച് കുത്തിവെപ്പ് നടത്താൻ ആരോഗ്യവകുപ്പ്

ഉത്തരവിറക്കി. കേന്ദ്രത്തിന്റെ പുതിയ വാക്സിൻ നയത്തിലെ മാർഗനിർദ്ദേശമനുസരിച്ചാണ് തീരുമാനം.

എന്നാൽ 18-നും 45-നുമിടയിലുള്ളവരിൽ രോഗബാധിതർ, വിദേശത്ത് പോകുന്നവർ, പൊതുസമ്പർക്കം കൂടിയ വിവിധ വകുപ്പുകളിലെ ജീവനക്കാർ തുടങ്ങിയ വിഭാഗങ്ങൾക്കുള്ള പ്രത്യേക മുൻഗണ തുടർന്നും ലഭിക്കും. ഇവർ സംസ്ഥാന സർക്കാറിന്റെ വെബ് പോർട്ടലിൽ രജിസ്റ്റർ ചെയ്യണം.

മറ്റുള്ളവർക്ക് കൊവിൻ പോർട്ടലിൽ തന്നെ സ്ലോട്ട് ബുക്ക് ചെയ്യാൻ ക്രമീകരണം നടത്തും. സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയാത്തതിനാൽ നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിച്ചേക്കും. 18 വയസ്സ് മുതലുള്ളവർക്കായി കുടുതൽ വാക്‌സിനേഷൻ കേന്ദ്രങ്ങൾ തുടങ്ങാനും ആരോഗ്യവകുപ്പ് തീരുമാനിച്ചു. എന്നാൽ കേന്ദ്രത്തിൽ നിന്ന് തുടർച്ചയായി വാക്‌സിൻ ലഭിച്ചാൽ മാത്രമേ കാലതാമസമില്ലാതെ കൂടുതൽ പേർക്ക് വാക്സിൻ നൽകാനാകൂ.

ടിപിആർ 15 ന് മുകളിൽ ട്രിപ്പിൾ ലോക് ഡൗൺ ആയിരിക്കും. സംസ്ഥാനത്തെ ആകെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തിൽ താഴെ വന്നാൽ മാത്രമാകും പൂർണമായ ഇളവുകൾ നൽകുക. നേരത്തെ ഇത് എട്ട് ആയിരുന്നു. നാളെത്തെ അവലോകന യോഗത്തിൽ തീരുമാനമുണ്ടായേക്കും.

You may also like:ബാങ്ക് കവർച്ച നടത്തി യുവാവിന്റെ ആഢംബര ജീവിതം; അച്ഛന് സമ്മാനമായി കാർ, അമ്മയ്ക്ക് സ്വർണാഭരണങ്ങൾ

സംസ്ഥാനത്ത് ഇന്നലെ 10,905 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം 1401, കൊല്ലം 1115, എറണാകുളം 1103, മലപ്പുറം 1103, കോഴിക്കോട് 1046, പാലക്കാട് 1010, തൃശൂര്‍ 941, കാസര്‍ഗോഡ് 675, ആലപ്പുഴ 657, കണ്ണൂര്‍ 562, കോട്ടയം 428, പത്തനംതിട്ട 343, ഇടുക്കി 275, വയനാട് 246 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,03,996 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.49 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,27,24,272 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 62 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 12,879 ആയി.

രോഗം സ്ഥിരീകരിച്ചവരില്‍ 53 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 10,236 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 566 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 1313, കൊല്ലം 1112, എറണാകുളം 1081, മലപ്പുറം 1073, കോഴിക്കോട് 1026, പാലക്കാട് 627, തൃശൂര്‍ 937, കാസര്‍ഗോഡ് 663, ആലപ്പുഴ 644, കണ്ണൂര്‍ 516, കോട്ടയം 409, പത്തനംതിട്ട 333, ഇടുക്കി 262, വയനാട് 240 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

ടി.പി.ആര്‍. അടിസ്ഥാനമാക്കിയുള്ള തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍ കഴിഞ്ഞ ദിവസത്തേത് തന്നെ തുടരുകയാണ്. ടി.പി.ആര്‍. 8ന് താഴെയുള്ള 313, ടി.പി.ആര്‍. 8നും 16നും ഇടയ്ക്കുള്ള 545, ടി.പി.ആര്‍. 16നും 24നും ഇടയ്ക്കുള്ള 152, ടി.പി.ആര്‍. 24ന് മുകളിലുള്ള 24 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളുമാണുള്ളത്.

First published:

Tags: Covid 19 Vaccination, Covid vaccine