നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • COVID 19| കേരളത്തിൽ ഐടി മേഖലകളിൽ കടുത്ത പ്രതിസന്ധി; ജീവനക്കാരെ പിരിച്ചുവിട്ടു തുടങ്ങി

  COVID 19| കേരളത്തിൽ ഐടി മേഖലകളിൽ കടുത്ത പ്രതിസന്ധി; ജീവനക്കാരെ പിരിച്ചുവിട്ടു തുടങ്ങി

  കൊച്ചി ഇന്ഫോപാർക്കിൽ നിരവധി പേർക്ക് തൊഴിൽ നഷ്‌ടമായി.

  News18

  News18

  • Share this:
   കൊച്ചി: കോവിഡ് പ്രതിസന്ധിയെത്തുടർന്നു കേരളത്തിലെ ഐ ടി സ്ഥാപനങ്ങൾ ജീവനക്കാരെ പിരിച്ച് വിട്ടു തുടങ്ങി. കൊച്ചി ഇന്ഫോപാർക്കിൽ നിരവധി പേർക്ക് തൊഴിൽ നഷ്‌ടമായി. അർഹമായ ആനുകൂല്യങ്ങൾ പോലും നൽകാതെയാണ് ജീവനക്കാരെ പല സ്ഥാപനങ്ങളും പുറത്താക്കുന്നത്.

   കോവിഡിനെത്തുടർന്നു വിദേശ കരാറുകളടക്കം റദ്ദായ സാഹചര്യത്തിലാണ് കടുത്ത നടപടികളിലേക്കു കമ്പനികൾ നീങ്ങുന്നത്. പലരെയും കേരളത്തിന് പുറത്തേക്ക് സ്ഥലം മാറ്റി. സ്ഥലം മാറി പോകാനാകാത്തവർ രാജിവെക്കുന്നു.

   10 വർഷത്തിലധികം ജോലി ചെയ്തവരെ പ്രവർത്തന മികവ് ഇല്ലെന്ന് കാട്ടി നിർബന്ധപൂർവ്വം രാജി വെക്കാനും മാനേജ്‌മെന്റുകൾ ആവശ്യപ്പെടുന്നു. തയ്യാറായില്ലെകിൽ മറ്റു നടപടികളിലേക്ക് കടക്കാനാണ് ആലോചന.
   TRENDING:കാസർഗോഡ് വീണ്ടും ആശങ്ക; രോഗം സ്ഥിരീകരിച്ചവരിൽ രണ്ട് പൊതുപ്രവർത്തകരും [NEWS]പാസ് വെറുമൊരു കടലാസ് കഷണമല്ല; അതിര്‍ത്തിയിലെത്തുന്നവരോട് ഒരു ഡോക്ടര്‍ക്ക് പറയാനുള്ളത് [NEWS]കൊറോണയെ തോൽപ്പിക്കാൻ ചൈനയുടെ വഴി; ട്രേസിങ് ആപ്പ് വ്യാപിപ്പിക്കാൻ ഇന്ത്യ [NEWS]
   പുതിയതായി ജോലിയിൽ പ്രവേശിച്ച പലർക്കും പ്രൊബേഷൻ കാലാവധി കഴിഞ്ഞിട്ടും അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. അതേസമയം മറ്റ് സ്ഥാപനങ്ങളിലേക്ക് ജോലിയിൽ പ്രവേശിക്കാനായി രാജി വെച്ചവരും പ്രതിസന്ധിയിലായി.

   കോവിഡിന്റെ പശ്ചാത്തലത്തിൽ പിരിച്ചു വിടൽ നടപടി ഒഴിവാക്കണമെന്നാണ് ജീവനക്കാർ ആവശ്യപ്പെടുന്നത്. കോവിഡ് പ്രതിസന്ധിയെത്തുടർന്നു കേരളത്തിൽ മാത്രം ഇരുപതിനായിരത്തിലധികം തൊഴിൽ നഷ്ട്ടമാകുമെന്നാണ് ഈ രംഗത്തുള്ള വിദഗ്ധർ പറയുന്നത്. ഐ ടി മേഖലയിലെ പ്രതിസന്ധി മറികടക്കാൻ ഒരു വർഷമെങ്കിലും എടുക്കുമെന്നാണ് കണക്കുകൂട്ടൽ.
   Published by:Naseeba TC
   First published:
   )}