• HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • കേരളത്തിൽ ആദ്യം കോവിഡ് മരണം നടന്ന് 500 ദിവസം പിന്നിടുമ്പോൾ പ്രതിദിന ശരാശരി 35.7

കേരളത്തിൽ ആദ്യം കോവിഡ് മരണം നടന്ന് 500 ദിവസം പിന്നിടുമ്പോൾ പ്രതിദിന ശരാശരി 35.7

കളമശ്ശേരി മെഡിക്കൽ കോളേജിൽ മട്ടാഞ്ചേരി സ്വദേശി യാക്കൂബ് ഹുസ്സെയിൻ സെയിട്ട് (69) ആണ് 2020 മാർച്ച്‌ 28ന് ആദ്യം കോവിഡ് ബാധിച്ചു മരിച്ചത്.

 പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    കേരളത്തിൽ കോവിഡ് ബാധിച്ചുള്ള ആദ്യ മരണം നടന്നു 500 ദിവസം. കളമശ്ശേരി മെഡിക്കൽ കോളേജിൽ മട്ടാഞ്ചേരി സ്വദേശി യാക്കൂബ് ഹുസ്സെയിൻ സെയിട്ട് (69) ആണ് 2020 മാർച്ച്‌ 28ന് ആദ്യം കോവിഡ് ബാധിച്ചു മരിച്ചത്.

    സർക്കാർ കണക്ക് പ്രകാരം 17,852 മരണങ്ങൾ ആണ് ഇത് വരെ നടന്നത്. 35.7 ആണ് പ്രതിദിന ശാരാശരി. കോവിഡ് ബാധിച്ചവരിൽ 0.5% പേരാണ് മരണത്തിനു കീഴടങ്ങിയത്. ഈ അനുപാതം ദേശീയ തലത്തിൽ തന്നെ ഏവും കുറവാണെന്നാണ് സർക്കാർ പറയുന്നത്.
    എന്നാൽ കോവിഡ് പട്ടികയിൽ നിന്ന് ഒഴിവാക്കിയാൽ മരണങ്ങൾ കൂടി ഉൾപെടുത്തുന്നതോടെ അനുപാതം ഉയരും.

    അയൽ സംസ്ഥാങ്ങങ്ങളെ അപേക്ഷിച്ചു മരണ നിരക്ക് ഉയരാതെ പിടിച്ചു നിർത്താൻ കേരളത്തിനായിട്ടുണ്ട്. സംസ്ഥാനത്തെ മികച്ച ആരോഗ്യ സംവിധാനങ്ങൾ അതിലൊരു മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട്.

    മരണങ്ങൾ ഒളിച്ച് വെയ്ക്കുന്ന കാര്യം തെളിവ് സഹിതം പുറത്ത് വന്നതോടെ യഥാർത്ഥ പട്ടിക ഉടൻ പുറത്ത് വിടുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും നടപ്പായില്ല.
    ജില്ലയിൽ നിന്നുള്ള വിവരണ ശേഖരം പൂർത്തിയായിട്ടില്ലെന്നു ആരോഗ്യ മന്ത്രി വീണ ജോർജ് നിയമ സഭയിൽ പറഞ്ഞു.

    കോവിഡ് മരണം
    66 വയസ്സിനു മുകളിൽ - 12,951
    41 - 51 വയസ്സ് - 4045
    18 - 40 - 722
    0 - 17 വയസ്സ് - 29

    ഏറ്റവും കൂടുതൽ മരണം, രോഗ - മരണ അനുപാതം
    തിരുവനന്തപുരം - 3335 (0.98)
    തൃശൂർ - 1093 (0.61)
    കോഴിക്കോട് - 1821 (0.58)

    ഏറ്റവും കുറവ്, രോഗ മരണ അനുപാതം
    ഇടുക്കി 232 (0.24)
    വയനാട് 293 (0.33)
    കാസർകോഡ് 373 (0.33)



    അതേ സമയം കഴിഞ്ഞ ദിവസം കേരളത്തില്‍  13,049 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2052, തൃശൂര്‍ 1762, കോഴിക്കോട് 1526, പാലക്കാട് 1336, എറണാകുളം 1329, കണ്ണൂര്‍ 944, ആലപ്പുഴ 771, കൊല്ലം 736, കോട്ടയം 597, തിരുവനന്തപുരം 567, കാസര്‍ഗോഡ് 507, പത്തനംതിട്ട 368, വയനാട് 291, ഇടുക്കി 263 എന്നിങ്ങനേയാണ് ജില്ലകളില്‍  രോഗ ബാധ സ്ഥിരീകരിച്ചത്.

    കഴിഞ്ഞ 24 മണിക്കൂറിനിടെ 98,640 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.23 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,86,12,776 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്.

    58 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. പാലക്കാട് 11, തൃശൂര്‍, കാസര്‍ഗോഡ് 9 വീതം, കണ്ണൂര്‍ 8, ആലപ്പുഴ, എറണാകുളം, കോഴിക്കോട് 5 വീതം, തിരുവനന്തപുരം 4, കൊല്ലം, കോട്ടയം 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

    രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 20,004 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1061, കൊല്ലം 1215, പത്തനംതിട്ട 590, ആലപ്പുഴ 1066, കോട്ടയം 1264, ഇടുക്കി 426, എറണാകുളം 2394, തൃശൂര്‍ 2717, പാലക്കാട് 1682, മലപ്പുറം 2801, കോഴിക്കോട് 2631, വയനാട് 690, കണ്ണൂര്‍ 840, കാസര്‍ഗോഡ് 627 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,69,512 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 33,77,691 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

    സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,86,836 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,57,494 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 29,342 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2125 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
    Published by:Karthika M
    First published: