HOME » NEWS » Corona » KERALA MODEL THE ONLY STATE IN INDIA WITH OXYGEN SURPLUS KNOWS HOW TO SURVIVE THE COVID CRISIS GH

കേരള മോഡൽ: ഓക്സിജൻ മിച്ചമുള്ള ഇന്ത്യയിലെ ഒരേയൊരു സംസ്ഥാനം; കോവിഡ് പ്രതിസന്ധി അതിജീവിക്കുന്നത് എങ്ങനെയെന്ന് അറിയാം

ഓക്സിജൻ മിച്ചമുള്ള ഒരേയൊരു സംസ്ഥാനമായ കേരളം തമിഴ്നാട്, ഗോവ, കർണാടക എന്നീ സംസ്ഥാനങ്ങൾക്ക് ഓക്സിജൻ നൽകുന്നുമുണ്ട്

News18 Malayalam | news18-malayalam
Updated: April 23, 2021, 2:46 PM IST
കേരള മോഡൽ: ഓക്സിജൻ മിച്ചമുള്ള ഇന്ത്യയിലെ ഒരേയൊരു സംസ്ഥാനം; കോവിഡ് പ്രതിസന്ധി അതിജീവിക്കുന്നത് എങ്ങനെയെന്ന് അറിയാം
പ്രതീകാത്മക ചിത്രം
  • Share this:
ഡൽഹി, ഉത്തർ പ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ്തുടങ്ങിയ സംസ്ഥാനങ്ങളിൽ കോവിഡ് രോഗികൾ ഓക്സിജൻ ക്ഷാമം മൂലം വലയുമ്പോൾ കേരളത്തിലെ അവസ്ഥ തികച്ചും വ്യത്യസ്തമാണ്. ഓക്സിജൻ മിച്ചമുള്ള ഒരേയൊരു സംസ്ഥാനമായ കേരളം തമിഴ്നാട്, ഗോവ, കർണാടക എന്നീ സംസ്ഥാനങ്ങൾക്ക് ഓക്സിജൻ നൽകുന്നുമുണ്ട്.

മിച്ചോത്പാദനം

പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓർഗനൈസേഷന്റെ (പി ഇ എസ് ഒ) കണക്കുകൾ പ്രകാരം കേരളത്തിന്റെ ഓക്സിജൻ ഉത്പാദനം പ്രതിദിനം 199 മെട്രിക്ടൺ ആണ്. കോവിഡ് രോഗികൾക്ക് സംസ്ഥാനത്ത് പ്രതിദിനം ആവശ്യമായ ഓക്സിജന്റെ അളവ് 35 മെട്രിക്ടണ്ണുംകോവിഡിതര രോഗികൾക്ക് ഇത് 45 മെട്രിക്ടണ്ണുമാണ്.

Also Read-Covid 19 in India| ആശങ്കയോടെ രാജ്യം; പ്രതിദിന കോവിഡ് കേസുകള്‍ 3.32 ലക്ഷം; 24 മണിക്കൂറിനിടെ മരണം 2263
സംസ്ഥാനത്തിന്റെമൊത്തം ഓക്സിജൻ ഉത്പാദന ശേഷി പ്രതിദിനം 204 മെട്രിക്ടണ്ണാണ്. പ്രതിദിനം 149 മെട്രിക്ടൺ ഉത്പാദനശേഷിയുള്ളഐനോക്‌സ്, 6 മെട്രിക്ടൺ ഉത്പാദനശേഷിയുള്ളകേരള മിനറൽസ് ആൻഡ് മെറ്റൽസ്, 5.45 മെട്രിക്ടൺ ഉത്പാദനശേഷിയുള്ളകൊച്ചിൻ ഷിപ്‌യാർഡ്, 0.322 മെട്രിക്ടൺ ഉത്പാദിപ്പിക്കാൻ കഴിയുന്ന ഭാരത് പെട്രോളിയം കോർപ്പറേഷൻ എന്നിവയാണ് കേരളത്തിലെ പ്രധാന ഓക്സിജൻ ഉത്പാദകർ. ഇത് കൂടാതെ 11 എയർ സെപ്പറേഷൻ യൂണിറ്റുകൾ പ്രതിദിനം ഏതാണ്ട് 44 മെട്രിക്ടൺ ഓക്സിജൻ ഉത്പാദിപ്പിക്കുന്നുണ്ട്.


പി ഇ എസ് ഓ-യുടെ പങ്ക്

പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓർഗനൈസേഷൻ കേരളത്തിലും അയൽ സംസ്ഥാനങ്ങളിലും ഓക്സിജന്റെ ലഭ്യതയും സംഭരണശേഷിയും എത്രത്തോളമുണ്ടെന്ന് വിലയിരുത്തുകയുംഓക്സിജൻ കൊണ്ടുപോകുന്നതിനുള്ള പരിമിതികൾ എന്തൊക്കെയാണെന്ന്പരിശോധിക്കുകയുംചെയ്യുന്നു. ഗതാഗത ശേഷി, ബൾക്ക് ടാങ്കുകളുടെ ലഭ്യത, ദൂരം, റോഡുകളുടെ അവസ്ഥ, സുരക്ഷ മുതലായ കാര്യങ്ങളും പി ഇ എസ് ഒ വിലയിരുത്തുന്നു. "ദ്രാവക ഓക്സിജനെ ബാഷ്പീകരിക്കാനുള്ള ശേഷി വിലയിരുത്തുക ഞങ്ങളാണ്. ഓക്സിജൻ തെറാപ്പി നൽകുന്നതിന് ആവശ്യമായ മെഡിക്കൽ ഉപകരണങ്ങൾ ഇൻസ്റ്റാളറിനുണ്ടെന്നും ഞങ്ങൾ ഉറപ്പു വരുത്തുന്നു.", പി ഇ എസ് ഒ-യുടെ ഡെപ്യൂട്ടി ചീഫ് കൺട്രോളർ ഓഫ് എക്സ്പ്ലോസീവ്‌സും കേരളത്തിന്റെയുംലക്ഷദ്വീപിന്റെയുംഓക്സിജൻ വിതരണത്തിന്റെനോഡൽ ഓഫീസറുമായ ആർ വേണുഗോപാൽ പറയുന്നു.


കോട്ടയം, എറണാകുളം, തൃശൂർ മെഡിക്കൽ കോളേജുകളിലേക്കായി മൂന്ന് പ്രെഷർ സ്വിങ്അബ്‌സോർപ്‌ഷൻ സംവിധാനങ്ങൾ ( പി എസ് എ) കേന്ദ്ര സർക്കാർ അനുവദിച്ചിട്ടുണ്ട്. ഈ സംവിധാനങ്ങൾ മെഡിക്കൽ കോളേജുകളിൽ സജ്ജീകരിച്ചു വരികയാണ്. പൈപ്പിങ്, ഇലക്ട്രിക് സംബന്ധമായ ജോലികൾ കൂടി കഴിഞ്ഞാൽ ഈ സംവിധാനം ഉപയോഗിച്ച് ഓക്സിജൻ ഉത്പാദിപ്പിക്കാൻ കഴിയും.


ഉയരുന്ന ആവശ്യം

വരും ദിവസങ്ങളിൽ കേരളത്തിലും ഓക്സിജന്റെ ആവശ്യം വർധിക്കുമെന്ന് അധികൃതർ കണക്കു കൂട്ടുന്നു. ഏപ്രിൽ 25 ആകുമ്പോഴേക്കും 105,000 രോഗികൾക്ക് 51.45 മെട്രിക്ടൺ ഓക്സിജൻ പ്രതിദിനം ആവശ്യമായി വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കോവിഡിതര രോഗികൾക്ക് 47.16 മെട്രിക്ടൺ ഓക്സിജനും ആവശ്യമായി വരുമെന്ന് കരുതപ്പെടുന്നു.


കോവിഡിന്റെ ആദ്യത്തെ തരംഗത്തിന്ശേഷം കേരളം ഐ സി യു കിടക്കകളുടെ എണ്ണം കൂട്ടുകയുംവെന്റിലേറ്ററുകളുടെ എണ്ണം ഇരട്ടിയായി വർദ്ധിപ്പിക്കുകയും ചെയ്തിരുന്നു. നിലവിൽ 9,735 ഐ സി യു കിടക്കകളിൽ 999 എണ്ണം മാത്രമേ ഉപയോഗിക്കേണ്ടിവന്നിട്ടുള്ളൂ. 3,776 വെന്റിലേറ്ററുകളിൽ 277 എണ്ണം മാത്രമാണ് ഉപയോഗിച്ചിട്ടുള്ളത്. നിലവിൽ കേരളത്തിന് ഓക്സിജൻ ക്ഷാമം നേരിടേണ്ടി വരില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ആത്മവിശ്വാസത്തോടെ പറയാൻ കഴിയുന്നത് ഈ കാരണങ്ങൾ കൊണ്ടാണ്.
Published by: Jayesh Krishnan
First published: April 23, 2021, 2:45 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories