HOME » NEWS » Corona »

'കേരളത്തിൽ കോവിഡിന്റെ പേരിൽ ജനങ്ങളെ ഭയപ്പെടുത്തുന്നു'; ഡൽഹിയ കണ്ടു പഠിക്കണമെന്ന് കവി സച്ചിദാനന്ദൻ

കേരളത്തിൽ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങളിൽ റൂട്ട് മാർച്ചുകൾ പോലും നടത്തിയതിൽ നിന്നും വ്യത്യസ്തമായി ഇവിടെ പൊലീസ് ഇടപെടൽ വളരെ കുറവാണ്. കണ്ടെയ്നർ സോണുകൾ തെരഞ്ഞെടുക്കുന്നത് പോലും പൊലീസാണ്.

News18 Malayalam | news18-malayalam
Updated: October 23, 2020, 7:51 PM IST
'കേരളത്തിൽ കോവിഡിന്റെ പേരിൽ ജനങ്ങളെ ഭയപ്പെടുത്തുന്നു'; ഡൽഹിയ കണ്ടു പഠിക്കണമെന്ന് കവി സച്ചിദാനന്ദൻ
സച്ചിദാനന്ദൻ
  • Share this:
തിരുവനന്തപുരം: പകർച്ച വ്യാധിയെ നേരിടുന്നതിൽ കേരളം ഡൽഹിയെ കണ്ടു പഠിക്കണമെന്ന് കവി സച്ചിദാനന്ദൻ. കോവിഡിന്റെ പേരിൽ കേരളത്തിലെ ജനങ്ങൾക്കിടയിൽ അനാവശ്യ ഭീതി പരത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു. ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലാണ് സച്ചിദാനന്ദന്റെ വിമർശനം.

"പകർച്ചവ്യാധിയെ നേരിടുന്നതിൽ ഒരേ ജനസംഖ്യയുള്ള കേരളത്തിന്റെയും ദില്ലിയുടെയും സമീപനങ്ങൾ തമ്മിൽ എന്തെങ്കിലും വ്യത്യാസമുണ്ടോ? ഈ വ്യത്യാസം സർക്കാരുകളുടെ മനോഭാവത്തിലാണോ അതോ ജനങ്ങളുടെതാണോ എന്ന് എനിക്കറിയില്ല. എനിക്ക് ഡൽഹിയിൽ കൂടുതൽ ശാന്തത തോന്നുന്നു, എനിക്ക് മാത്രമല്ല ഇവിടെയുള്ള എല്ലാവർക്കും. രോഗം ഇവിടെയുമുണ്ട്, പക്ഷെ കേരളത്തിലേതു പോലെ ആരോ സൃഷ്ടിച്ച ഭയപ്പാട് ഇവിടെയില്ല. ഇവിടുത്തെ ജനങ്ങളും മാസ്കുകൾ ധരിക്കുകയും ശരീരിക അകലം പാലിക്കുകയും ആവശ്യമുണ്ടെങ്കിൽ മാത്രം പുറത്തുപോകുകയും ചെയ്യുന്നവരാണ്. മുൻകരുതലുണ്ട്, പക്ഷേ ഭയമോ ഭീതിയോ ഇല്ല."- സച്ചിദാനന്ദൻ പറയുന്നു.

Also Read സംസ്ഥാനത്ത് ഇന്ന് 8511 പേര്‍ക്ക് കോവിഡ്; 24 മണിക്കൂറിനിടെ പരിശോധിച്ചത് 64789 സാമ്പിളുകൾ

കേരളത്തിൽ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങളിൽ റൂട്ട് മാർച്ചുകൾ പോലും നടത്തിയതിൽ നിന്നും വ്യത്യസ്തമായി ഇവിടെ പൊലീസ് ഇടപെടൽ വളരെ കുറവാണ്. കണ്ടെയ്നർ സോണുകൾ തെരഞ്ഞെടുക്കുന്നത് പോലും പൊലീസാണ്. കേരളത്തിലെ ഭയപ്പെടുത്തൽ ഒരു പരിധിവരെ പൊലീസിന്റെ അമിതാവേശവും ഒറ്റപ്പെടുമെന്ന രോഗികളുടെ ഭയവുമാണ്. ഡൽഹി കേരളത്തെ കണ്ടല്ല, കേരളം ഡൽഹിയെ കണ്ടാണ് പഠിക്കേണ്ടതെന്നും സച്ചിദാനന്ദൻ പറയുന്നു.

ഫേസ്ബുക്ക് പേസ്റ്റിന്റെ പരിഭാഷ:

പകർച്ചവ്യാധിയെ നേരിടുന്നതിൽ ഒരേ ജനസംഖ്യയുള്ള കേരളത്തിന്റെയും ദില്ലിയുടെയും സമീപനങ്ങൾ തമ്മിൽ എന്തെങ്കിലും വ്യത്യാസമുണ്ടോ? ഈ വ്യത്യാസം സർക്കാരുകളുടെ മനോഭാവത്തിലാണോ അതോ ജനങ്ങളുടെതാണോ എന്ന് എനിക്കറിയില്ല. എനിക്ക് ഡൽഹിയിൽ കൂടുതൽ ശാന്തത തോന്നുന്നു, എനിക്ക് മാത്രമല്ല ഇവിടെയുള്ള എല്ലാവർക്കും. രോഗം ഇവിടെയുമുണ്ട്, പക്ഷെ കേരളത്തിലേതു പോലെ ആരോ സൃഷ്ടിച്ച ഭയപ്പാട് ഇവിടെയില്ല. ഇവിടുത്തെ ജനങ്ങളും മാസ്കുകൾ ധരിക്കുകയും ശരീരിക അകലം പാലിക്കുകയും ആവശ്യമുണ്ടെങ്കിൽ മാത്രം പുറത്തുപോകുകയും ചെയ്യുന്നവരാണ്. മുൻകരുതലുണ്ട്, പക്ഷേ ഭയമോ ഭീതിയോ ഇല്ല.

രോഗികൾക്ക് ഒറ്റപ്പെടലോ ഭയമോ വെറുപ്പോ ഇല്ല. കേരളത്തിൽ ഞാൻ കണ്ടെത്തിയതിൽ നിന്നും വ്യത്യസ്തമായി ഒറ്റപ്പെടലിന്റെ സാഹചര്യങ്ങളിൽ പരസ്പരം സഹായിക്കാനുള്ള ധാരണയും സന്നദ്ധതയും സഹാനുഭൂതിയും ഇവിടെയുണ്ട്.

ഒഴിവാക്കലുകൾ ഉണ്ടെന്ന് ഞാൻ പറയുന്നില്ല, പക്ഷേ പൊതുധാരണ അങ്ങനെയാണ്. കേരളത്തിൽ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങളിൽ റൂട്ട് മാർച്ചുകൾ പോലും നടത്തിയതിൽ നിന്നും വ്യത്യസ്തമായി ഇവിടെ പൊലീസ് ഇടപെടൽ വളരെ കുറവാണ്. കണ്ടെയ്നർ സോണുകൾ തെരഞ്ഞെടുക്കുന്നത് പോലും പൊലീസാണ്. കേരളത്തിലെ ഭയപ്പെടുത്തൽ ഒരു പരിധിവരെ പൊലീസിന്റെ അമിതാവേശവും ഒറ്റപ്പെടുമെന്ന രോഗികളുടെ ഭയവുമാണ്. ഡല്‍ഹി കേരളത്തിൽ നിന്നും പഠുക്കുന്നതിനേക്കാൾ കേരളം ഡൽഹിയിൽ നിന്നും കൂടുതൽ പഠിക്കാനുണ്ടെന്നാണ് ഞാൻ കരുതുന്നത്.
Published by: Aneesh Anirudhan
First published: October 23, 2020, 7:50 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories