നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ കേരളം സജ്ജം:ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്

  കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ കേരളം സജ്ജം:ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്

  കോവിഡ് കേസുകള്‍ കൂടി നില്‍ക്കുന്നതിനാല്‍ ഇക്കാലത്തെ ഓണക്കാലത്ത് എല്ലാവരും ജാഗ്രത പാലിക്കേണ്ടതാണമെന്നും വീണാ ജോര്‍ജ് പറഞ്ഞു.

  ആരോഗ്യമന്ത്രി വീണ ജോര്‍ജ്

  ആരോഗ്യമന്ത്രി വീണ ജോര്‍ജ്

  • Share this:
   തിരുവനന്തപുരം: കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ കേരളം സജ്ജമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കേന്ദ്രം അനുമതി നല്‍കുന്ന മുറയ്ക്ക് നടപടികള്‍ സ്വീകരിക്കുന്നതാണ്. മന്ത്രി പറഞ്ഞു. പരമാവധി പരിശോധനകള്‍ നടത്തി രോഗികളെ കണ്ടെത്താനാണ് സംസ്ഥാനം ശ്രമിക്കുന്നത്. അതിനാലാണ് ടി.പി.ആര്‍. കൂടി നില്‍ക്കുന്നത്. കേരളത്തില്‍ രോഗബാധയുള്ള ആറിലൊരാളെ പരിശോധനയിലൂടെ കണ്ടെത്തുമ്പോള്‍ ദേശീയ തലത്തില്‍ അത് മുപ്പത്തിമൂന്നില്‍ ഒരാളെ മാത്രമാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. കോവിഡ് കേസുകള്‍ കൂടി നില്‍ക്കുന്നതിനാല്‍ ഇക്കാലത്തെ ഓണക്കാലത്ത് എല്ലാവരും ജാഗ്രത പാലിക്കേണ്ടതാണമെന്നും വീണാ ജോര്‍ജ് പറഞ്ഞു.

   സെപ്റ്റംബര്‍ അവസാനത്തോടെ 18 വയസിന് മുകളില്‍ പ്രായമുള്ള അര്‍ഹരായ എല്ലാവര്‍ക്കും വാക്സിന്‍ നല്‍കാനാണ് സംസ്ഥാനം ലക്ഷ്യമിടുന്നത്. 18 വയസിന് മുകളില്‍ പ്രായമുള്ള 52 ശതമാനത്തിന് മുകളില്‍ ഒന്നാം ഡോസും 19 ശതമാനത്തിന് മുകളില്‍ രണ്ടാം ഡോസ് വാക്സിനും നല്‍കിയിട്ടുണ്ട്. ഇത് ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണ്. കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിയുമായുള്ള ചര്‍ച്ച വളരെ പോസിറ്റീവായിരുന്നു. സാസ്ഥാനത്തിനാവശ്യമായ വാക്സിന്‍ നല്‍കുമെന്നാണ് അറിയിച്ചിരിക്കുന്നത്. അങ്ങനെയെങ്കില്‍ ഈ ലക്ഷ്യം കൈവരിക്കാന്‍ സാധിക്കും. വാക്സിനേഷന്‍ പ്രക്രിയ സുഗമമായി നടക്കാന്‍ പ്രയത്നിക്കുന്ന സഹ പ്രവര്‍ത്തകരെ മന്ത്രി അഭിനന്ദിച്ചു.

   അതേസമയം, കേരളത്തിൽ ഇന്നലെ 21,427 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. മലപ്പുറം 3089, കോഴിക്കോട് 2821, എറണാകുളം 2636, തൃശൂര്‍ 2307, പാലക്കാട് 1924, കണ്ണൂര്‍ 1326, കൊല്ലം 1311, തിരുവനന്തപുരം 1163, കോട്ടയം 1133, ആലപ്പുഴ 1005, ഇടുക്കി 773, പത്തനംതിട്ട 773, കാസര്‍ഗോഡ് 607, വയനാട് 559 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.

   24 മണിക്കൂറിനിടെ 1,38,225 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.5 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,98,23,377 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്.

   കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 179 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 19,049 ആയി.

   സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,98,630 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 4,70,771 ഇവരില്‍ പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 27,859 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2225 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

   പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) അടിസ്ഥാനമാക്കി തദ്ദേശസ്വയംഭരണ പ്രദേശങ്ങളെ തരംതിരിച്ചിട്ടുണ്ട്. 87 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലായി 634 വാര്‍ഡുകളാണ് ഡബ്ല്യു.ഐ.പി.ആര്‍. എട്ടിന് മുകളിലുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

   കുട്ടികള്‍ക്കുള്ള കോവിഡ് പ്രതിരോധ വാക്‌സിനേഷന്‍ അടുത്തമാസം ആരംഭിച്ചേക്കും; കോവാക്‌സിന്‍ ട്രയല്‍ അവസാന ഘട്ടത്തില്‍

   രാജ്യത്ത് സെപ്തംബർ മാസത്തോടെ കുട്ടികൾക്കുള്ള വാക്സിനേഷൻ ആരംഭിക്കാനാകുമെന്ന് പൂനെ ഐസിഎംആർ-നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്  വൈറോളജി ഡയറക്ടർ  ഡോ. പ്രിയ എബ്രാഹാം. 2 വയസ് മുതൽ 18 വയസു വരെയുള്ള കുട്ടികൾക്കായുള്ള ഭാരത് ബയോടെകിന്റെ കോവാക്സിൻ ട്രയൽ രണ്ട്, മൂന്ന് ഘട്ടങ്ങളിലാണ്. ടെസ്റ്റ് ട്രയൽ വിജയകരമായി പൂർത്തിയായാൽ വാക്സിനേഷൻ ഉടൻ ആരംഭിക്കാനാകുമെന്നും ഡോ. പ്രിയ ദേശീയ മാധ്യമത്തോട് പറഞ്ഞു.

   രാജ്യത്ത് 24 മണിക്കൂറിനിടെ 36401കോവിഡ് കേസുകൾ റിപ്പോർട്ടു ചെയ്തു.ഇന്നലത്തേതിലും 3.4 ശതമാനം കൂടുതൽ പോസിറ്റീവ് കേസുകളാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത ആകെ കോവിഡ് ബാധിതരുടെ എണ്ണം 3,23,22,258 ആയി.  കേരളത്തിലാണ് ഏറ്റവും അധികം രോഗികൾ.

   21427 കേസുകളും 179 മരണവും കേരളത്തിൽ  റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്രയിൽ 158 പേർ മരിച്ചു. രാജ്യത്ത് 530 പേരുടെ മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണം  4,33,049 ആയി. 39,157 പേരാണ് കഴിഞ്ഞ 24 മണിക്കൂറിൽ രോഗമുക്തി നേടിയത്. ഇതോടെ ആകെ രോഗമുക്തരായവർ 3,15,25,080.  ഇതുവരെ രാജ്യത്ത് 56.65 കോടി പേർ വാക്സിൻ സ്വീകരിച്ചു.
   Published by:Jayashankar AV
   First published:
   )}