അണുവിമുക്തമാകാൻ 'ഡിസ് ഇൻഫെക്ഷൻ ഗേറ്റ് വേ' ; കോവിഡിനെ നേരിടാൻ ശ്രീചിത്ര വികസിപ്പെച്ചടുത്ത പുതിയ സംവിധാനം

ശ്രീചിത്രയുടെ പൂജപ്പുര സെന്ററിലാണ് ഡിസ്‌ഇൻഫക്ഷൻ ഗേറ്റ്‌വേ സ്ഥാപിച്ചിട്ടുള്ളത്.

News18 Malayalam | news18-malayalam
Updated: April 7, 2020, 12:28 PM IST
അണുവിമുക്തമാകാൻ 'ഡിസ് ഇൻഫെക്ഷൻ ഗേറ്റ് വേ' ; കോവിഡിനെ നേരിടാൻ ശ്രീചിത്ര വികസിപ്പെച്ചടുത്ത പുതിയ സംവിധാനം
ശ്രീചിത്രയുടെ പൂജപ്പുര സെന്ററിലാണ് ഡിസ്‌ഇൻഫക്ഷൻ ഗേറ്റ്‌വേ സ്ഥാപിച്ചിട്ടുള്ളത്.
  • Share this:
തിരുവനന്തപുരം: വ്യക്തികളെ അണുവിമുക്തമാക്കുന്നതിനുള്ള പുതിയ സംവിധാനമാണ് ശ്രീചിത്ര സ്വന്തം നിലയിൽ വികസിപ്പിച്ചെടുത്ത ഡിസ്‌ഇൻഫക്ഷൻ ഗേറ്റ്‌വേ. ഒരു സമയം ഒരാളെ അണുവിമുക്തമാക്കാനാണ് ഡിസ്‌ഇൻഫക്ഷൻ ഗേറ്റ്‌വേയിലൂടെ കഴിയുന്നത്.

ഹൈഡ്രജൻ പെറോക്സൈഡ്‌ പുക ഉണ്ടാക്കുന്നതിനുള്ള സംവിധാനം, അൾട്രാവയലറ്റ് അടിസ്ഥാന അണുനശീകരണ ഉപകരണം എന്നിവയാണ് ഇതിന്റെ പ്രധാന ഭാഗങ്ങൾ. ഹൈഡ്രജൻ പെറോക്സൈഡ്‌ പുക വ്യക്തിയുടെ ശരീരം, കൈകൾ, വസ്ത്രങ്ങൾ എന്നിവ അണുവിമുക്തമാക്കും. ചേംബറിലെ വൈറസിനെ നശിപ്പിക്കുകുന്നതാണ് അൾട്രാവയലറ്റ് സംവിധാനം.

BEST PERFORMING STORIES:കേരളത്തിൽ 21 ദിവസത്തേക്കുകൂടി ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന് IMA [NEWS]ബറാഅത്ത് രാവിൽ‌ പള്ളികളോ ഖബറിടങ്ങളോ സന്ദർശിക്കരുതെന്ന് മുസ്ലീം പണ്ഡിതന്‍മാർ [NEWS]മലേറിയ മരുന്നിനുള്ള കയറ്റുമതി നിരോധനം നീക്കി; യു.എസ് ആവശ്യം അംഗീകരിച്ച് ഇന്ത്യ [NEWS]

ശ്രീചിത്രയുടെ പൂജപ്പുര സെന്ററിലാണ് ഡിസ്‌ഇൻഫക്ഷൻ ഗേറ്റ്‌വേ സ്ഥാപിച്ചിട്ടുള്ളത്. ഇവിടെ പ്രവേശിക്കുന്ന വ്യക്തി ചേംബറിൽ പ്രവേശിക്കുന്നത് തിരിച്ചറിയുകയും സ്വയം ഹൈഡ്രജൻ പെറോക്സൈഡ്‌ പുക ഉണ്ടാക്കുകയും ചെയ്യും. ചേംബറിന്റെ അവസാനം വരെ നടന്ന്‌ പുറത്തിറങ്ങുന്നതോടെ വ്യക്തിയുടെ അണുനശീകരണം പൂർത്തിയാകും.

ഇതോടെ ഹൈഡ്രജൻ പെറോക്സൈഡ്‌ പുകയുടെ ഉത്പാദനം നിലയ്ക്കുകയും അൾട്രാവയലറ്റ് ലൈറ്റ്‌ തെളിഞ്ഞ് ചേംബറിനെ അണുവിമുക്തമാക്കുകയും ചെയ്യുന്നു. അൾട്രാവയലറ്റ് ലൈറ്റ്‌ അണയുമ്പോൾ മാത്രമെ അടുത്ത ആളിന് കയറാനാകു.

ഈ മൊത്തം പ്രക്രിയയ്‌ക്ക്‌ ആകെ വേണ്ട സമയം 40 സെക്കന്റ്‌ ആണ്‌. നിരീക്ഷണത്തിനായി പുറത്ത്‌ നിന്ന് കാണാവുന്ന  ഗ്ലാസ്‌ പാനലുകൾ വശങ്ങളിൽ ഉപയോഗിച്ചിട്ടുണ്ട്‌.

 
First published: April 7, 2020, 12:28 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading