• HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • പോരാട്ടം നൂറാം ദിവസം പിന്നിട്ടു; വിശ്രമമില്ലാതെ സംസ്ഥാനത്തെ കോവിഡ് കൺട്രോൾ റൂം

പോരാട്ടം നൂറാം ദിവസം പിന്നിട്ടു; വിശ്രമമില്ലാതെ സംസ്ഥാനത്തെ കോവിഡ് കൺട്രോൾ റൂം

State Covid 19 Control Room | ചൈനയിലെ വുഹാനില്‍ തുടങ്ങി ഇന്ന് ലോകമെമ്പാടുമുള്ള രാജ്യങ്ങളെ ബാധിച്ചിരിക്കുന്ന കോവിഡ് 19 കേരളത്തില്‍ എത്തിയത് ജനുവരി 30നായിരുന്നെങ്കിലും അതിനും രണ്ടാഴ്ച്ച മുന്‍പ് തന്നെ ഇവിടെ കോവിഡിനെ നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ തുടങ്ങിയിരുന്നു. അതിന്റെ ഭാഗമായിട്ടാണ് ജനുവരി 24ന് സംസ്ഥാന കോവിഡ് കൺട്രോള്‍ റൂം പ്രവര്‍ത്തന സജ്ജമായത്.

News18 Malayalam

News18 Malayalam

  • Share this:
    തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റില്‍ ആരംഭിച്ച സംസ്ഥാന കോവിഡ് കൺട്രോൾ റൂം 100 ദിവസം പൂര്‍ത്തിയാക്കി. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള നൂറോളം ആരോഗ്യ വിദഗ്ധരാണ് വിശ്രമമില്ലാതെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നത്. സംസ്ഥാന കോവിഡ് കണ്‍ട്രോള്‍ റൂം 100 ദിനങ്ങള്‍ പിന്നിടുന്ന ഈ സമയത്ത് കോവിഡ് പ്രതിരോധത്തിനായി വിശ്രമമില്ലാതെ ഏകോപനം നടത്തിയ സ്‌റ്റേറ്റ് കണ്‍ട്രോള്‍ റൂമിലേയും ജില്ലാ കണ്‍ട്രോള്‍ റൂമുകളിലേയും എല്ലാ ജീവനക്കാരേയും ആരോഗ്യമന്ത്രി കെ കെ ശൈലജ അഭിനന്ദിച്ചു.

    സംസ്ഥാന കോവിഡ് കണ്‍ട്രോള്‍ റൂം 100 ദിനങ്ങള്‍ പിന്നിടുന്ന ഈ സമയത്ത് ഡിസംബര്‍ അവസാനം ചൈനയിലെ വുഹാനില്‍ തുടങ്ങി ഇന്ന് ലോകമെമ്പാടുമുള്ള രാജ്യങ്ങളെ ബാധിച്ചിരിക്കുന്ന കോവിഡ് 19 കേരളത്തില്‍ എത്തിയത് ജനുവരി 30നായിരുന്നെങ്കിലും അതിനും രണ്ടാഴ്ച്ച മുന്‍പ് തന്നെ ഇവിടെ കോവിഡിനെ നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ തുടങ്ങിയിരുന്നു. അതിന്റെ ഭാഗമായിട്ടാണ് ജനുവരി 24ന് സംസ്ഥാന കോവിഡ് കൺട്രോള്‍ റൂം പ്രവര്‍ത്തന സജ്ജമായത്.

    കൺട്രോൾ റൂമിൽ നടക്കുന്നത് എന്ത്?

    നിപയും പ്രളയവും നേരിട്ട അനുഭവ സമ്പത്തുമായാണ് ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും ഊര്‍ജ്വസ്വലരായ ഒരു പറ്റം ഡോക്ടര്‍മാരുള്‍പ്പെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡിനെതിരെയുള്ള പോരാട്ടം ആരംഭിച്ചത്. രോഗബാധിത പ്രദേശങ്ങളില്‍ നിന്നും വന്നവരുടെ വിവരശേഖരണം, പോസിറ്റീവ് രോഗികളുടെ സമ്പര്‍ക്കപ്പട്ടിക തയാറാക്കാല്‍, വൈദ്യ സഹായം, വീടുകളിലെ നിരീക്ഷണം, മരുന്നുകളുടേയും പ്രതിരോധ ഉപകരണങ്ങളുടേയും ലഭ്യത, രോഗ നിരീക്ഷണം, ബോധവത്ക്കരണം, പരിശോധനകള്‍ തുടങ്ങി കോവിഡ് സംബന്ധമായ എല്ലാ കാര്യങ്ങളുടേയും ഏകോപനമാണ് സംസ്ഥാന കൺട്രോള്‍ റൂമില്‍ നടക്കുന്നത്.

    കോവിഡിനെ നിയന്ത്രിക്കുന്നതിനും പ്രതിരോധിക്കുന്നതിനുമായുള്ള വിവിധ പ്രവര്‍ത്തനങ്ങളെ ഫലപ്രദമായി ഏകോപിപ്പിക്കുവാന്‍ വേണ്ടി 18 കമ്മിറ്റികള്‍ രൂപീകരിച്ചു. ഇതേ മാതൃകയില്‍ 14 ജില്ലകളിലും ടീമുകള്‍ രൂപീകരിക്കുകയും സംസ്ഥാന കണ്ട്രോള്‍ റൂമുമായി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയുമാണ് ചെയ്തു വരുന്നത്. ഓരോ വിഭാഗവും ഒരു നോഡല്‍ ഓഫീസറുടെയും റിപ്പോര്‍ട്ടിംഗ് ഓഫീസറുടെയും മറ്റ് സഹായികളുടേയും മേല്‍നോട്ടത്തില്‍ ആണ് പ്രവര്‍ത്തനം നടത്തുന്നത്.

    BEST PERFORMING STORIES:ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം നൽകിയ, പിണറായിയുടെ പഴയ എതിർ സ്ഥാനാർത്ഥിയെ അറിയാമോ ?[NEWS]മുഖ്യമന്ത്രിയുടെ പ്രിയപ്പെട്ട അധ്യാപകൻ ദുരിതാശ്വാസനിധിയിലേക്ക് നൽകിയത് കാൽ ലക്ഷം രൂപ[NEWS]മെയ് 10, 17 ഞായറാഴ്ചകളിൽ സമ്പൂർണ ലോക്ക്ഡൗൺ; കടകൾ തുറക്കരുത്; വാഹനങ്ങൾ പുറത്തിറങ്ങരുത്: മുഖ്യമന്ത്രി[NEWS]

    വിവരങ്ങളുടെ വിശകലനം

    സംസ്ഥാന കൺട്രോള്‍ റൂമിലെ ഓരോ ദിവസവും ആരംഭിക്കുന്നത് തലേ ദിവസത്തെ പ്രവര്‍ത്തനങ്ങള്‍ വിശകലനം നടത്തിയും അന്ന് നടപ്പിലാക്കേണ്ട കാര്യങ്ങളുടെ രൂപരേഖ തയ്യാറാക്കിയുമാണ്. ഇതിനുശേഷം ആരോഗ്യ വകുപ്പ് ഡയറക്ടറുടെ അധ്യക്ഷതയില്‍ ജില്ലാ കൺട്രോള്‍ റൂമുകളുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി ചര്‍ച്ചകള്‍ നടത്തുകയും സര്‍ക്കാര്‍ തലത്തില്‍ എടുക്കുന്ന തീരുമാനങ്ങളും ഉത്തരുവുകളും ജില്ലകളില്‍ അറിയിക്കുകയും വേണ്ട മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നു.

    നിലവില്‍ ചികിത്സയില്‍ കഴിയുന്ന കോവിഡ് ബാധിതരുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചും രോഗമുക്തിനേടുന്നവരുടെയും വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെയും വിവരങ്ങളും ഈ യോഗത്തില്‍ വിശകലനം ചെയ്യുന്നു. സംസ്ഥാന കൺട്രോള്‍ റൂം ഡോക്യുമെന്റേഷന്‍ ടീം ഇത്തരത്തില്‍ മറ്റു ടീമുകളില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ ക്രോഡീകരിച്ച് വിശകലനം നടത്തിയാണ് അതാതു ദിവസത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടുകള്‍ തയാറാക്കുന്നത്.

    മാര്‍ഗരേഖകള്‍ തയാറാക്കി നല്‍കുന്നു

    ഇത് കൂടാതെ സംസ്ഥാനദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമുള്ളതും വിവിധ അവലോകന യോഗങ്ങള്‍ക്ക് വേണ്ടിയും വിവരശേഖരണം നടത്തി റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കുകയും ചെയ്യുന്നു. ഇത് കൂടാതെ നിത്യേന ആരോഗ്യവകുപ്പില്‍ നിന്നും ഡെയിലി ബുള്ളറ്റിന്‍ തയാറാക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്തു വരുന്നു. സംസ്ഥാന കൺട്രോള്‍ റൂമിലെ എല്ലാ കമ്മിറ്റികളും അവര്‍ക്ക് ലഭ്യമായ വിവരങ്ങള്‍ ശാസ്ത്രീയമായ വിശകലനങ്ങള്‍ നടത്തി ആവശ്യമായ മാര്‍ഗരേഖകള്‍ തയാറാക്കി നല്‍കി വരുന്നു.

    കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സാമൂഹ്യ അവബോധം സൃഷ്ടിക്കുന്നതിനായി ദൃശ്യ-ശ്രവ്യ-സാമൂഹ്യ മാധ്യമങ്ങളിലൂടെ നല്‍കേണ്ട സന്ദേശങ്ങള്‍ തയ്യാറാക്കി നല്‍കുന്നു. എല്ലാ പ്രധാന ആശുപത്രികളുമായും വീഡിയോ കോണ്‍ഫറന്‍സ് വഴി എല്ലാ ദിവസവും വൈകുന്നേരം കോവിഡ് 19 സംബന്ധിച്ച് വിദഗ്ധര്‍ വിഷയാവതരണം നടത്തുകയും ചെയ്യുന്നുണ്ട്.

    ഇതുവരെ സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമായി സംശയ നിവാരണത്തിനായും ജില്ലകളില്‍ നിന്നുള്ള വിവരശേഖരണവുമായി ബന്ധപ്പെട്ടും പതിനാറായിരത്തോളം ഇമെയിലുകള്‍ കൺട്രോള്‍ റൂമിലെക്ക് വരികയും സമയബന്ധിതമായി ഇവയ്ക്ക് മറുപടി നല്‍കുകയും ചെയ്തിട്ടുണ്ട്.

    കോൾ സെന്ററിൽ ലഭിച്ചത് 15,000ത്തോളം കോളുകൾ

    കണ്‍ട്രോള്‍ റൂമില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോവിഡ് കോള്‍ സെന്ററുമുണ്ട്. പൊതുജനങ്ങള്‍ക്ക് കോവിഡ് 19 രോഗത്തെ സംബന്ധിച്ച സംശയങ്ങള്‍ക്കും പ്രധാന വിവരങ്ങള്‍ കൈമാറുന്നതിനും 0471 2309250, 0471 2309251, 0471 2309252, 0471 2309253, 0471 2309254, 0471 2309255 എന്നീ കോള്‍ സെന്ററിലെ നമ്പരുകള്‍ സജ്ജമാക്കി.

    ഇതുവരെ 15,000 ത്തോളം കോളുകളാണ് കോള്‍ സെന്ററില്‍ വന്നത്. കോള്‍സെന്ററില്‍ വരുന്ന കോളുകള്‍ക്ക് സംശയ ദൂരീകരണം നടത്തുകയും ലഭിക്കുന്ന പ്രധാന വിവരങ്ങള്‍ നടപടികള്‍ക്കായി ജില്ലകളിലേക്കും വിവിധ വകുപ്പുകളിലേക്കും കൈമാറുകയും ചെയ്യുന്നു. ഓരോ ദിവസവും ഈ 18 കമ്മിറ്റികളും ചെയ്ത പ്രവര്‍ത്തനങ്ങളും ലഭ്യമായ വിവരങ്ങളും അവലോകനം ചെയ്താണ് നടപടികള്‍ സ്വീകരിക്കുന്നത്.

    ആരോഗ്യ വകുപ്പ് മന്ത്രി, ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, എന്‍.എച്ച്.എം. സ്‌റ്റേറ്റ് മിഷന്‍ ഡയറക്ടര്‍, കെ.എം.എസ്.സി.എല്‍. എം.ഡി., ആരോഗ്യ വകുപ്പ് ഡയറക്ടര്‍, ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടര്‍, അഡീഷണല്‍ ഡയറക്ടര്‍മാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഈ യോഗത്തിന്റെ അവലോകനം നടത്തുന്നത്.

    കൺട്രോള്‍ റൂമിലെ വിവിധ ടീമുകള്‍

    1. കോവിഡ് 19 നിരീക്ഷണത്തിനായുള്ള സര്‍വയലന്‍സ് ടീം
    2. കോള്‍ സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും ജനങ്ങളുടെ സംശയങ്ങള്‍ ദൂരീകരിക്കാനുമുള്ള കോള്‍ സെന്റര്‍ മാനേജ്‌മെന്റ് ടീം
    3. മതിയായ ജീവനക്കാരെ ഉറപ്പ് വരുത്തുന്നതിനുള്ള എച്ച്.ആര്‍. മാനേജ്‌മെന്റ്
    4. പരിശീലനങ്ങള്‍ സുഗമമാക്കാനായി ട്രെയിനിംഗ് ആന്റ് അവയര്‍നസ് ജനറേഷന്‍
    5. മതിയായ സുരക്ഷ ഉപകരണങ്ങളും മരുന്നുകളും ഉറപ്പാക്കാനായി മെറ്റീരിയല്‍ മാനേജ്‌മെന്റ് ടീം
    6. എല്ലായിടത്തും ആവശ്യത്തിന് ഐസൊലേഷന്‍ സൗകര്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ സജ്ജമാക്കാന്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍
    7. സാമ്പിളുകള്‍ എടുക്കുന്നത് മുതല്‍ ഫലം വരുന്നതുവരെയുള്ള കാര്യങ്ങള്‍ക്കായി സാമ്പിള്‍ ട്രാക്കിംഗ് ടീം
    8. വാര്‍ത്തകള്‍ നിരീക്ഷിച്ച് നടപടിയെടുക്കാനും വ്യാജവാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനുമായുള്ള മീഡിയ സര്‍വയലന്‍സ് ടീം
    9. കോവിഡ് അവബോധത്തിനുള്ള കാര്യങ്ങള്‍ തയാറാക്കുന്നതിനുള്ള ഐ.ഇ.സി., ബി.സി.സി. മീഡിയ മാനേജ്‌മെന്റ് ടീം
    10. രേഖകള്‍ ശേഖരിക്കുന്നതിനും വിവരങ്ങള്‍ യഥാസമയം കൈമാറുന്നതിനുമുള്ള ഡോക്യുമെന്റേഷന്‍ ടീം
    11. സ്വകാര്യ ആശുപത്രികളുടെ ഏകോപനത്തിന് പ്രൈവറ്റ് ഹോസ്പിറ്റല്‍ സര്‍വയലന്‍സ് ടീം
    12. രോഗികളെ രോഗവ്യാപനമില്ലാതെ ആശുപത്രികളിലും വീടുകളിലുമെത്തിക്കാനുമായി ട്രാന്‍സ്‌പോട്ടേഷന്‍ ആന്റ് ആംബുലന്‍സ് മാനേജ്‌മെന്റ് ടീം
    13. മറ്റ് ഡിപ്പാര്‍ട്ടുമെന്റുകളുമായുള്ള ഏകോപനത്തിന് ഇന്റര്‍ ഡിപ്പാര്‍ട്ട്‌മെന്റല്‍ ആന്റ് കോഓര്‍ഡിനേഷന്‍ ടീം
    14. ഐസൊലേഷനില്‍ കഴിയുന്നവര്‍ക്ക് പ്രത്യേകിച്ചും പ്രായമായവര്‍, കിടപ്പ് രോഗികള്‍, ജീവിതശൈലീ രോഗബാധിതര്‍, മറ്റ് പ്രത്യേക ശ്രദ്ധ ആവശ്യമുള്ളവര്‍ എന്നിവര്‍ക്ക് എന്തെങ്കിലും ആവശ്യങ്ങളുണ്ടെങ്കില്‍ അത് നിറവേറ്റാനായി കമ്മ്യൂണിറ്റി ലെവല്‍ വോളന്റിയര്‍ കോഓര്‍ഡിനേഷന്‍ ടീം
    15. നിരീക്ഷണത്തിലുള്ളവരുടെ മാനസികാരോഗ്യം ഉറപ്പ് വരുത്താനുള്ള സൈക്കോളജിക്കല്‍ സപ്പോര്‍ട്ട് ടീം
    16. പല സ്ഥലങ്ങളില്‍ നിന്നുള്ള ഡേറ്റകള്‍ സ്വരൂപിക്കാനായുള്ള ഡേറ്റ കമ്പലേഷന്‍ ടീം
    17. സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള ബജറ്റ് ആന്റ് ഫിനാന്‍സിംഗ് ടീം
    18. പഠനത്തിനായും മറ്റും സംസ്ഥാനത്തിന് പുറത്തും വിദേശത്തു നിന്നും എത്തുന്നവരെ ഏകോപിപ്പിക്കാന്‍ എക്‌സ്‌പേര്‍ട്ട് സ്റ്റഡി കോഓര്‍ഡിനേഷന്‍ ടീം.

    Published by:Rajesh V
    First published: