നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • coronavirus-latest-news
    • »
    • കേരളത്തിൽ കോവിഡ് വാക്‌സിന്‍ നിർമ്മാണം ആരംഭിക്കാനുള്ള സാധ്യത തേടും; മുഖ്യമന്ത്രി

    കേരളത്തിൽ കോവിഡ് വാക്‌സിന്‍ നിർമ്മാണം ആരംഭിക്കാനുള്ള സാധ്യത തേടും; മുഖ്യമന്ത്രി

    മെഡിസിന്‍ ആന്‍ഡ് അലൈഡ് സയന്‍സസിലെ ശാസ്ത്രജ്ഞര്‍ കോവിഡ് ചികിത്സയ്ക്കുള്ള ഒരു മരുന്ന് വികസിപ്പിച്ചിട്ടുണ്ട്. കോവിഡ് വൈറസുകള്‍ ഗ്ലൂക്കോസ് ഉപയോഗിക്കുന്നത് തടഞ്ഞ് വൈറസുകളുടെ പെരുകല്‍ തടയുന്ന ആന്റി വൈറല്‍ മരുന്നാണിത്.

    Image: Reuters

    Image: Reuters

    • Share this:
      തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വാക്‌സിന്‍ ഉൽപാദിപ്പിക്കുന്നതിനുള്ള സാധ്യത തേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.  വാക്സിൻ ഉൽപാദന  സംവിധാനം ഒരുക്കാൻ ഖലയിലെ വിദഗ്ധരുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തി വരികയാണെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ് വൈറോളജി ക്യാമ്പസില്‍ വാക്‌സിന്‍ കമ്പനിയുടെ ശാഖ ആരംഭിക്കാന്‍ കഴിയുമോയെന്നു പരിശോധിക്കും. ഈ മേഖലയിലെ വിദദ്ധര്‍, ശാസ്ത്ര സാങ്കേതിക കൗണ്‍സില്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ് വൈറോളജി ശാസ്ത്രജ്ഞര്‍ എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ട് വെബിനാര്‍ നടത്തി ഇക്കാര്യത്തില്‍ ധാരണയിലെത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

      മെഡിസിന്‍ ആന്‍ഡ് അലൈഡ് സയന്‍സസിലെ ശാസ്ത്രജ്ഞര്‍ കോവിഡ് ചികിത്സയ്ക്കുള്ള ഒരു മരുന്ന് വികസിപ്പിച്ചിട്ടുണ്ട്. കോവിഡ് വൈറസുകള്‍ ഗ്ലൂക്കോസ് ഉപയോഗിക്കുന്നത് തടഞ്ഞ് വൈറസുകളുടെ പെരുകല്‍ തടയുന്ന ആന്റി വൈറല്‍ മരുന്നാണിത്. ഇതിന് ഡ്രഗ് കണ്‍ട്രോള്‍ ജറലിന്റെ അനുമതി ലഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓക്‌സിജന്‍ ആശ്രയതത്വം കുറക്കാന്‍ ഈ മരുന്ന് സഹായിക്കും. മരുന്നിന്റെ 50,000 ഡോസിനായി കേരളാ മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ ഓഡര്‍ നല്‍കിയിട്ടുണ്ടെന്നും ജൂണില്‍ ലഭിക്കുമെന്നാണ് കരുതുന്നതെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

      Also Read കേരളത്തിൽ ലോക്ക്ഡൗൺ മെയ് 30വരെ നീട്ടി; മലപ്പുറത്ത് ട്രിപ്പിൾ ലോക്ക്ഡൗൺ തുടരും

      കേരളത്തില്‍ ഇന്ന് 29,673 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 4151, മലപ്പുറം 3499, എറണാകുളം 3102, പാലക്കാട് 3040, കൊല്ലം 2745, തൃശൂര്‍ 2481, കോഴിക്കോട് 2382, ആലപ്പുഴ 2072, കോട്ടയം 1760, കണ്ണൂര്‍ 1410, ഇടുക്കി 1111, പത്തനംതിട്ട 878, കാസര്‍ഗോഡ് 650, വയനാട് 392 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

      കഴിഞ്ഞ 24 മണിക്കൂറിനിടെ 1,33,558 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.22 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,85,55,023 സാമ്പിളുകളാണ് പരിശോധിച്ചത്.

      യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (115), സൗത്ത് ആഫ്രിക്ക (9), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 125 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 124 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കത്തെിയത്.

      Also Read പ്രായപൂര്‍ത്തിയായവര്‍ക്ക് വിവാഹം കഴിക്കാതെ ഒന്നിച്ച് ജീവിക്കാം; ലിവിംഗ് ടുഗെദര്‍ കുറ്റമല്ലെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി

      കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 142 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 6994 ആയി.

      ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 215 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 27,353 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1976 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 3836, മലപ്പുറം 3363, എറണാകുളം 2984, പാലക്കാട് 1746, കൊല്ലം 2736, തൃശൂര്‍ 2468, കോഴിക്കോട് 2341, ആലപ്പുഴ 2057, കോട്ടയം 1600, കണ്ണൂര്‍ 1293, ഇടുക്കി 1068, പത്തനംതിട്ട 863, കാസര്‍ഗോഡ് 636, വയനാട് 362 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

      129 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. പാലക്കാട് 30, കണ്ണൂര്‍ 28, വയനാട് 13, എറണാകുളം 11, തിരുവനന്തപുരം 10, തൃശൂര്‍ 8, കാസര്‍ഗോഡ് 7, കൊല്ലം, കോട്ടയം 6 വീതം, കോഴിക്കോട് 4, പത്തനംതിട്ട, ഇടുക്കി 3 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

      രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 41,032 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 4584, കൊല്ലം 5524, പത്തനംതിട്ട 1660, ആലപ്പുഴ 2104, കോട്ടയം 1486, ഇടുക്കി 1500, എറണാകുളം 3118, തൃശൂര്‍ 6814, പാലക്കാട് 3055, മലപ്പുറം 4613, കോഴിക്കോട് 2450, വയനാട് 560, കണ്ണൂര്‍ 2649, കാസര്‍ഗോഡ് 915 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 3,06,346 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 19,79,919 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

      സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 9,88,009 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 9,49,300 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 38,709 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3524 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

      ഇന്ന് 7 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 873 ഹോട്ട് സ്പോട്ടുകളാണുള്ളത്.


      Published by:Aneesh Anirudhan
      First published:
      )}