ഇന്റർഫേസ് /വാർത്ത /Corona / കോവിഡ്: മൂന്ന് മരുന്ന് പരീക്ഷണങ്ങളിൽ കേരളവും പങ്കാളികളാകും

കോവിഡ്: മൂന്ന് മരുന്ന് പരീക്ഷണങ്ങളിൽ കേരളവും പങ്കാളികളാകും

News18

News18

പ്ലാസ്മ പരീക്ഷണങ്ങൾക്കുള്ള അനുമതിയിൽ അവസാനഘട്ടത്തിലാണ് കേരളം

  • Share this:

തിരുവനന്തപുരം: കോവിഡുമായി ബന്ധപ്പെട്ട ചികിത്സയിലെ മുന്നേറ്റത്തോടൊപ്പം മരുന്ന് കണ്ടെത്താനുള്ള പരീക്ഷണങ്ങളിലും കേരളം മുന്നിൽ. മൂന്ന് മരുന്ന് പരീക്ഷണങ്ങളിലാണ് കേരളം പങ്കാളികളാകുക. ലോകാരോഗ്യ സംഘടനയുടെ സോളിഡാരിറ്റി ട്രയൽ, നിലവിലുള്ള നാല് മരുന്നുകളിൽ നിന്ന് കോവിഡിന് ഫലപ്രദമായ മരുന്ന് കണ്ടെത്താനുള്ള പരീക്ഷണമാണ്. ഇതിന് ഐ.സി.എം.ആർ. അനുമതി കേരളത്തിന് ലഭിച്ചിട്ടുണ്ട്.

ക്യൂബയുടെ ഇന്റർഫെറോൺ ആൽഫ ട്രയൽ. ഏറ്റവും പ്രശസ്തമായ ആന്റിവൈററൽ, ഇമ്മ്യൂണോമോഡുലേറ്റ് ചെയ്യുന്ന മരുന്നുകളിലൊന്നാണ് ഇത്. മനുഷ്യപ്രകൃതി പ്രോട്ടീൻ അടിസ്ഥാനമാക്കിയുള്ള ഇന്റർഫെറോൺ ആൽഫ ട്രയലിലും കേരളം പങ്കാളികളാകും. ഇതിനായ് ഐ.സി.എം.ആർ. അനുമതി തേടിയിട്ടുണ്ട്. ഇതിന്  പ്ലാസ്മ ചിക്തസയിലും കേരളം പങ്കാളിയാകും. പ്ലാസ്മ പരീക്ഷണങ്ങൾക്കുള്ള അനുമതിയിൽ അവസാനഘട്ടത്തിലാണ് കേരളമെന്ന് വിദഗ്ധ സമിതി അംഗം ഡോക്ടർ ബി ഇക്ബാൽ പറഞ്ഞു.

BEST PERFORMING STORIES:നാട്ടിലേക്ക് മടങ്ങാന്‍ രജിസ്റ്റര്‍ ചെയ്തത് 3,20,463 പ്രവാസികള്‍; മലപ്പുറത്തേക്ക് 54,280 പേർ [NEWS]മലേഷ്യയിലെ 2 മാസം പ്രായമുള്ള നായ്ക്കുട്ടിക്ക് വയനാട്ടിൽ നിന്നും ശസ്ത്രക്രിയ; ചരിത്രത്തിന്റെ ഭാഗമായി വെറ്ററിനറി യൂണിവേഴ്സിറ്റി [NEWS]മെയ് 3 ന് ശേഷം കൂടുതൽ ഇളവുകൾ ഉണ്ടായേക്കും; പുതിയ മാർഗനിർദേശങ്ങൾ ഉടൻ [NEWS]

കോവിഡ് വൈറസിന്റെ ജനതിക ഘടനയിൽ മാറ്റം വന്നിട്ടുണ്ടോ എന്നും കേരളം പഠിക്കും. വാക്സിൻ പരീക്ഷണങ്ങൾക്ക് ജനതികഘടന മാറിയിട്ടുണ്ടൊ എന്ന് കണ്ടെത്തുക നിർണായകമാണ്. പഠനം പൂർത്തിയാക്കിയാൽ എല്ലാവർക്കും ലഭിക്കും വിധം വിവിരങ്ങൾ ജീൻ ബാങ്കിൽ ഉൾപ്പെടുത്തും.

വവ്വാലുകളിലെ വൈറസുകളെ കണ്ടെത്താൻ ആരോഗ്യസർവ്വകലായും വെറ്റിനറി സർവ്വകലാശാലയും സംയുക്തമായി പഠനം ആരംഭിച്ചു. വവ്വാലുകളിലെ എല്ലാ വൈറസുകളെക്കുറിച്ചും പഠിക്കാനാണ് തീരുമാനം.

First published:

Tags: Corona virus, Corona Virus India, Coronavirus, Coronavirus in india, Coronavirus in kerala, Coronavirus india, Coronavirus kerala, Coronavirus Pandemic LIVE Updates, Coronavirus symptoms, Coronavirus update, Covid 19, കൊറോണ വൈറസ്