'കോവിഡിനോട് പൊരുതി ജയിക്കുന്ന കേരളം;' പോരാട്ടത്തിന്റെ ചരിത്രം രേഖപ്പെടുത്തിയ പുസ്തകം മുഖമന്ത്രി പ്രകാശിപ്പിച്ചു

ഡോ. ബി ഇക്ബാലാണ് പുസ്തകം എഡിറ്റ് ചെയ്തത്.

News18 Malayalam | news18-malayalam
Updated: June 30, 2020, 10:19 PM IST
'കോവിഡിനോട് പൊരുതി ജയിക്കുന്ന കേരളം;' പോരാട്ടത്തിന്റെ ചരിത്രം രേഖപ്പെടുത്തിയ പുസ്തകം മുഖമന്ത്രി പ്രകാശിപ്പിച്ചു
"കോവിഡിനോട് പൊരുതി ജയിക്കുന്ന കേരളം" എന്ന പുസ്തകം മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രി കെ കെ ശൈലജയ്ക്കു നല്കി പ്രകാശനം ചെയ്യുന്നു. ഡോ. ബി ഇക്ബാൽ, കെ. ശിവകുമാർ എന്നിവർ സമീപം.
  • Share this:


തിരുവനന്തപുരം: "കോവിഡിനോട് പൊരുതി ജയിക്കുന്ന കേരളം" എന്ന പുസ്തകം മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രി കെ കെ ശൈലജയ്ക്കു നല്കി പ്രകാശനം ചെയ്തു. പുസ്തകം എഡിറ്റ് ചെയ്ത ഡോ. ബി ഇക്ബാൽ, ചിന്ത പബ്ലിഷേഴ്‌സ് ജനറൽ മാനേജർ കെ. ശിവകുമാർ എന്നിവർ പങ്കെടുത്തു.

'കേരളം മുന്നോട്ട്' എന്ന ആദ്യഭാഗത്തിൽ പത്തു പഠന ലേഖനങ്ങളും 'ലോകവും രാജ്യവും കേരളത്തെ വിലയിരുത്തുന്നു' എന്ന രണ്ടാംഭാഗത്തിൽ ഇരുപത് റിപ്പോർട്ടുകളുമാണുള്ളത്. വിനോദ് റായ്, പാട്രിക്ക് ഹെല്ലർ, ഡോ തോമസ് ഐസക്ക്, രാജീവ് സദാനന്ദൻ, ഡോ ചാന്ദ്നി ആർ, ഡോ കെ പി അരവിന്ദൻ, ഡോ ടി എസ് അനീഷ്, ഡോ സുരേഷ് കുമാർ, ഡോ ബി ഇക് ബാൽ എന്നിവരുടെ ലേഖനങ്ങളാണ്  ഉൾക്കൊള്ളിച്ചിരിക്കുന്നത്. കേരളം കോവിഡ് നിയന്ത്രണത്തിന് നല്കിയ സംഭാവനകളോടുള്ള സാർവദേശീയ ദേശീയ മാധ്യമങ്ങളുടെ പ്രതികരണങ്ങൾ, അധിക വായനക്കുള്ള പുസ്തകങ്ങൾ, അധികവിവരങ്ങൾക്കുള്ള വെബ്സൈറ്റുകൾ എന്നിവയാണ് ഉള്ളടക്കം.

ആരോഗ്യപ്രവർത്തകർ കൈ നന്നായി കഴുകുന്നത് രോഗികളുടെ മരണനിരക്ക് കുറയ്ക്കും എന്ന് വ്യക്തമാക്കിയതിനെ തുടർന്ന് പീഡനങ്ങൾക്കിരയായി രക്ഷസാക്ഷിത്വം വരിക്കേണ്ടി വന്ന ഹംഗേറിയൻ ഡോക്ടർ ഇഗ്നാസ് സെമ്മൽ വെയ്സിനാണ് ഈ പുസ്‌തകം സമർപ്പിച്ചിരിക്കുന്നത്. കോപ്പികൾക്ക് 8848663483, 9496105082 നമ്പറിൽ വിലാസം അയച്ചാൽ കോപ്പി വിപിപി ആയി ലഭിക്കും. ഓൺ ലൈനായും വാങ്ങാം https://www.chinthapublishers.com

First published: June 30, 2020, 10:19 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading