ലെബനനിൽ കുടുങ്ങി മലയാളികൾ: സ്വദേശത്തേക്ക് മടങ്ങാൻ പോലും ഗത്യന്തരമില്ലാതെ ദുരിതത്തിൽ

തൃശ്ശൂർ, കണ്ണൂർ സ്വദേശികളായ നാലുപേരാണ് ലെബനനിൽ എൺപത് ദിവസമായി കുടുങ്ങി കിടക്കുന്നത്. കോവിഡിനെ തുടർന്ന് ഇവർ ജോലി ചെയ്തിരുന്ന സ്ഥാപനം പൂട്ടിയതോടെ ശമ്പളം മുടങ്ങി.

News18 Malayalam | news18-malayalam
Updated: May 26, 2020, 1:08 PM IST
ലെബനനിൽ കുടുങ്ങി മലയാളികൾ: സ്വദേശത്തേക്ക് മടങ്ങാൻ പോലും ഗത്യന്തരമില്ലാതെ ദുരിതത്തിൽ
തൃശ്ശൂർ, കണ്ണൂർ സ്വദേശികളായ നാലുപേരാണ് ലെബനനിൽ എൺപത് ദിവസമായി കുടുങ്ങി കിടക്കുന്നത്. കോവിഡിനെ തുടർന്ന് ഇവർ ജോലി ചെയ്തിരുന്ന സ്ഥാപനം പൂട്ടിയതോടെ ശമ്പളം മുടങ്ങി.
  • Share this:
തൃശ്ശൂർ : നാട്ടിലേക്ക് തിരിച്ചുവരാൻ നിവൃത്തിയില്ലാതെ ലെബനനിൽ മലയാളികൾ ദുരിതത്തിൽ. സ്ഥാപനം പൂട്ടിയതോടെ രണ്ട് മാസമായി ശമ്പളമില്ല. കമ്പനി വക താമസവും ദിവസങ്ങൾക്കുള്ളിൽ നഷ്ടപ്പെടും. നാട്ടിലേക്ക് മടങ്ങാൻ ഇന്ത്യൻ എംബസ്സിയെ ബന്ധപ്പെട്ടെങ്കിലും നടപടി ഉണ്ടായില്ല.

തൃശ്ശൂർ, കണ്ണൂർ സ്വദേശികളായ നാലുപേരാണ് ലെബനനിൽ എൺപത് ദിവസമായി കുടുങ്ങി കിടക്കുന്നത്. കോവിഡിനെ തുടർന്ന് ഇവർ ജോലി ചെയ്തിരുന്ന സ്ഥാപനം പൂട്ടിയതോടെ ശമ്പളം മുടങ്ങി. ബേറൂട്ടിലെ മാനുഫാക്ചറിംഗ് ആൻഡ് ടെക്നോളജി സൊല്യൂഷൻസിലെ മെക്കാനിക്കൽ തൊഴിലാളികളാണ് നാല് പേരും. വിമാനങ്ങൾ റദ്ദാക്കിയതോടെ നാട്ടിലേക്ക് മടങ്ങാനും സാധിച്ചില്ല. കമ്പനി വക താമസ സ്ഥലത്താണ് നിലവിൽ താമസം. ഇവിടെ നിന്നും ഉടൻ ഒഴിഞ്ഞ് കൊടുക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ് കമ്പനി അധികൃതർ. പ്രശ്നം പരിഹരിക്കാൻ ഇന്ത്യൻ എംബസ്സിയെ ബന്ധപ്പെട്ടിരുന്നെങ്കിലും സഹായം ലഭിച്ചില്ലെന്നും ഇവർ വ്യക്തമാക്കുന്നു.

You may also like:സുരക്ഷയിൽ ആശങ്ക: കോവിഡ് ചികിത്സയ്ക്കായി ഹൈഡ്രോക്സിക്ലോറോക്വിൻ നൽകുന്നത് നിർത്തിവച്ച് WHO [NEWS]Bev Q App | കാത്തിരിപ്പിനൊടുവിൽ ബെവ് ക്യൂ ആപ്പിന് ഗൂഗിളിന്റെ അനുമതി; മദ്യവിതരണം ഈ ആഴ്ച തുടങ്ങിയേക്കും [NEWS]സാക്ഷിയായെത്തിയ യുവതിയെ ഉദ്യോഗസ്ഥൻ ക്രൂരമായി ബലാത്സംഗം ചെയ്തു : പൊലീസ് യൂണിറ്റ് മുഴുവൻ പിരിച്ചു വിട്ടു [NEWS]
നാല് മാസം മുതൽ രണ്ട് വർഷമായി ബേറൂട്ടിൽ തുടരുന്നവരാണ് നാലുപേരും. നേരത്തെ യു എസ് ഡോളറിലാണ് ശബളം നൽകിയിരുന്നത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ഇത് ലെബനൻ ലിറയിലേക്ക് മാറ്റിയിരുന്നു. എങ്കിലും നാട്ടിലെ പ്രാരാബ്ധം കാരണം എങ്ങനെ എങ്കിലും പിടിച്ചു നിൽക്കാൻ ശ്രമിക്കുന്നതിനിടയിലാണ് കമ്പനി പൂട്ടിയത്. നാട്ടിലേക്ക് മടങ്ങാൻ സംസ്ഥാന സർക്കാർ ഇടപെടണമെന്നാണ് ഇവരുടെ ആവശ്യം.

First published: May 26, 2020, 1:05 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading