നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • കോർപറേഷനെന്തു കൊറോണ? നിർദ്ദേശങ്ങൾ മറികടന്ന് കൊച്ചി കോർപറേഷനിൽ ബജറ്റ്

  കോർപറേഷനെന്തു കൊറോണ? നിർദ്ദേശങ്ങൾ മറികടന്ന് കൊച്ചി കോർപറേഷനിൽ ബജറ്റ്

  Covid 19 | ആളുകൾ കൂട്ടം കൂടരുതെന്ന് ബോധവത്ക്കരണം നടത്തേണ്ടവരാണ് ബജറ്റ് അവതരിപ്പിക്കാനായി ഇന്ന് കൂട്ടമായി എത്തിയത്.

  സൗമിനി ജെയിൻ

  സൗമിനി ജെയിൻ

  • Share this:
   കൊച്ചി: കോവിഡ്  19 നിയന്ത്രണ നിർദ്ദേശങ്ങൾ മറികടന്ന് മറികടന്ന് കൊച്ചി നഗരസഭയുടെ ബജറ്റ് സമ്മേളനം. രോഗ ഭീതിക്കിടയിൽ സമ്മേളനം നടത്തരുതെന്ന ജില്ലാ കലക്ടറുടെ നിർദേശം തള്ളിയായിരുന്നു ബജറ്റ് അവതരണം.

   ആളുകൾ കൂട്ടം കൂടരുതെന്ന് ബോധവത്ക്കരണം നടത്തേണ്ടവരാണ് ബജറ്റ് അവതരിപ്പിക്കാനായി ഇന്ന് കൂട്ടമായി എത്തിയത്. 74 അംഗ കൗൺസിലിൽ ഭൂരിപക്ഷവും വന്നു. ഉദ്യോഗസ്ഥരും  ജീവനക്കാരും കൂടി ഹാളിൽ നിറഞ്ഞതോടെ ആളെണ്ണം കൂടി.

   !function(e,i,n,s){var t="InfogramEmbeds",d=e.getElementsByTagName("script")[0];if(window[t]&&window[t].initialized)window[t].process&&window[t].process();else if(!e.getElementById(n)){var o=e.createElement("script");o.async=1,o.id=n,o.src="https://e.infogram.com/js/dist/embed-loader-min.js",d.parentNode.insertBefore(o,d)}}(document,0,"infogram-async");
   ബജറ്റ് നടത്തരുതെന്ന് ജില്ല കലക്ടർ നേരത്തെ  നിർദേശം നൽകിയിരുന്നതായി പ്രതിപക്ഷം ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ കളക്ടർ ആശങ്ക അറിയിച്ചിരുന്നതായി മേയറും സമ്മതിച്ചു. എന്നാൽ സാങ്കേതികമായി ഈ സാമ്പത്തിക വർഷം തന്നെ ബജറ്റ് അവതരിപ്പിക്കേണ്ടതുണ്ടെന്നും,  ബജറ്റ് സമ്മേളനം ചേരാൻ തദ്ദേശ മന്ത്രി അനുമതി നൽകിയെന്നായിരുന്നു മേയർ സൗമിനി ജെയിൻ്റെ വിശദീകരണം. മന്ത്രി അനുമതി നല്കിയിട്ടുണ്ടെന്ന് അറിയിച്ചതോടെ അതുവരെ എതിർത്തിരുന്ന പ്രതിപക്ഷം പിൻവാങ്ങി.
   BEST PERFORMING STORIES:What is Lockdown? 12 സംസ്ഥാനങ്ങളിൽ ലോക്ക്ഡൗൺ; അറിയേണ്ടതെല്ലാം [NEWS]'ഇന്ത്യയിൽ 396 പേർക്ക് രോഗം സ്ഥിരീകരിച്ചു; ആഗോളമരണസംഖ്യ 13000 കടന്നു [NEWS]ഖത്തറില്‍ ക്വാറന്റീന്‍ വ്യവസ്ഥകള്‍ ലംഘിച്ച 9 പേര്‍ അറസ്റ്റില്‍ [NEWS]
   നിയന്ത്രണങ്ങൾ പാലിക്കാനായി പനി പരിശോധനയും  മാസ്കും സാനിറ്റെസറും ലഭ്യമാക്കിയിരുന്നു. മന്ത്രിയുടെ നിർദ്ദേശ പ്രകാരമായിരുന്നു ഇതെല്ലാം. സാങ്കേതികമായി ഈ മാസം തന്നെ ബജറ്റ് പാസാക്കണമെന്ന് വാദിക്കുമ്പോൾ സർക്കാർ നിയന്ത്രണം ആർക്കൊക്കെ ബാധകമാണെന്ന ചോദ്യമാണ് ഉയരുന്നത്.
   Published by:Chandrakanth viswanath
   First published:
   )}