നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • രാജ്യത്തെ ഏറ്റവും വലിയ കോവിഡ് ചികിത്സാകേന്ദ്രം കൊച്ചിയിൽ; പ്ലാൻ്റിൽ നിന്നും നേരിട്ടു ഓക്സിജൻ നൽകി BPCL

  രാജ്യത്തെ ഏറ്റവും വലിയ കോവിഡ് ചികിത്സാകേന്ദ്രം കൊച്ചിയിൽ; പ്ലാൻ്റിൽ നിന്നും നേരിട്ടു ഓക്സിജൻ നൽകി BPCL

  പ്രതിദിന രോഗികളുടെ എണ്ണത്തിലും ടി പി ആർ വർധനവിനും നട്ടം തിരിഞ്ഞിരുന്ന എറണാകുളം ജില്ലയ്ക്ക് ലഭിക്കുന്ന ആശ്വാസത്തിന് പച്ചത്തുരുത്ത് കൂടിയാണ് ഈ ആശുപത്രി.

  കോവിഡ് ചികിത്സാകേന്ദ്രം

  കോവിഡ് ചികിത്സാകേന്ദ്രം

  • Share this:
  കൊച്ചി: രാജ്യത്തെ ഏറ്റവും കൂടുതൽ ഓക്സിജൻ കിടക്കകളുള്ള കോവിഡ് ചികിത്സാ കേന്ദ്രമാകാനൊരുങ്ങി അമ്പലമുഗളിലെ  താത്കാലിക ഗവ. കോവിഡ് ആശുപത്രി. ആദ്യഘട്ടത്തിൽ 100 ഓക്സിജൻ കിടക്കകളുമായി  പ്രവർത്തന സജ്ജമായ ആശുപത്രിയിൽ ഞായറാഴ്ച മുതൽ ചികിത്സ ആരംഭിച്ചു. പദ്ധതി പൂർണ സജ്ജമാകുമ്പോൾ കോവിഡിന് മാത്രം ചികിത്സയുള്ള രാജ്യത്തെ തന്നെ ഏറ്റവും വലിയ താൽക്കാലിക സംവിധാനം ആകും ഇത്. പ്രതിദിന രോഗികളുടെ എണ്ണത്തിലും ടി പി ആർ വർധനവിനും നട്ടം തിരിഞ്ഞിരുന്ന എറണാകുളം ജില്ലയ്ക്ക് ലഭിക്കുന്ന ആശ്വാസത്തിന് പച്ചത്തുരുത്ത് കൂടിയാണ് ഈ ആശുപത്രി. ഓക്സിജൻ ബെഡിനായി ജില്ലയിൽ രോഗികൾ ഇനി നെട്ടോട്ടമോടേണ്ടി വരില്ല എന്നാണ് ജില്ലാ ഭരണകൂടം  നൽകുന്ന ഉറപ്പ്.

  സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി നേവിയുടെ പരിശോധന പൂർത്തിയാക്കുന്നതിനായാണ് ചികിത്സാകേന്ദ്രത്തിന്റെ പ്രവർത്തനം രണ്ട് ദിവസം വൈകി ആരംഭിച്ചതെന്ന് ആശുപത്രി സന്ദർശിച്ച ജില്ലാ കളക്ടർ എസ്. സുഹാസ് അറിയിച്ചു. സംസ്ഥാന സർക്കാർ പൊതു സ്വകാര്യ പങ്കാളിത്തത്തോടെ  വിഭാവനം ചെയ്ത താത്കാലിക ഗവ. കോവിഡ് ആശുപത്രി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലാണ് സ്ഥാപിക്കുന്നത്.

  ഓക്സിജന് പുറമേ വൈദ്യുതി, വെള്ളം മറ്റ് സൗകര്യങ്ങൾ എന്നിവ ബി.പി.സി.എൽ സൗജന്യമായാണ് ലഭ്യമാക്കുന്നത്. അഞ്ച് ദിവസങ്ങൾക്കുള്ളിൽ ഓക്സിജൻ കിടക്കകളുടെ എണ്ണം 500 ആയും എട്ട് ദിവസങ്ങൾക്ക് ശേഷം 1500 ആയും ഉയർത്താൻ സാധിക്കും. കാറ്റഗറി സിയിൽ ഉൾപ്പെടുന്ന രോഗികളെയാണ് ഇവിടെ പ്രവേശിപ്പിക്കുന്നത്. 130 ഡോക്ടർമാർ, 240 നഴ്സുമാർ ഉൾപ്പെടെ 480 പേരെ ഇവിടെ സേവനത്തിനായി വിന്യസിക്കും.

  Also Read- ട്രിപ്പിൾ ലോക്ക്ഡൗൺ: തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ ബാങ്ക് പ്രവർത്തനം; പാല്‍, പത്ര വിതരണം രാവിലെ 8 മണി വരെ

  ഇവിടേക്കാവശ്യമായ ആരോഗ്യ പ്രവര്‍ത്തകരുടെ ആദ്യഘട്ട പരിശീലനം പുരോഗമിക്കുകയാണ്. കോവിഡ് ചികിത്സയ്ക്കായി സര്‍ക്കാര്‍ ചെലവില്‍ സജ്ജമാക്കുന്ന കിടക്കകളുടെ നടത്തിപ്പ് ചുമതല പ്രധാന ആശുപത്രികള്‍ക്കായിരിക്കും. രോഗികളെ പ്രവേശിപ്പിക്കുന്നതിന്റെ നിയന്ത്രണം ജില്ലാ ഭരണകൂടം നിര്‍വഹിക്കും. കാരുണ്യ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിക്ക് കീഴിലുള്ളവര്‍ക്കും ഇവിടെ ചികിത്സ ലഭ്യമാക്കും.

  ഇതിനു പുറമേ ആസ്റ്റര്‍ മെഡിസിറ്റി, എംഇഎസ്, സണ്‍റൈസ് എന്നീ ആശുപത്രികള്‍ 100 വീതം ഓക്‌സിജന്‍ ബെഡുകള്‍ കൂടി ഇവിടെ ക്രമീകരിക്കും. എറണാകുളം ജനറല്‍ ആശുപത്രിയില്‍ 40 ഐസിയു ബെഡുകളും സജ്ജമാണ്. കൂടാതെ സ്‌പോണ്‍സര്‍ഷിപ്പ് വഴി 40 വെന്റിലേറ്ററുകളും ജില്ലയ്ക്ക് ലഭിച്ചിട്ടുണ്ട്.

  കൊച്ചി റിഫൈനറിയില്‍ നിന്ന് ഓരോ മാസവും വിവിധ സര്‍ക്കാര്‍ ആശുപത്രികളിലേക്കായി 100 മെട്രിക് ടണ്‍ ലിക്വിഡ് ഓക്‌സിജനാണ് വിതരണം ചെയ്യുന്നത്. ഇത് 600 മെട്രിക് ടണ്‍ ആയി ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. കേരളത്തിലെ മൂന്ന് ആശുപത്രികളില്‍ ഓക്‌സിജന്‍ പ്ലാന്റുകളും ബിപിസിഎല്ലിന്റെ നേതൃത്വത്തില്‍ തയാറാക്കുന്നുണ്ട്.

  രണ്ടാഴ്ചയ്ക്കുള്ളിൽ 1500 രോഗികൾക്കുള്ള പൂർണ്ണ ചികിത്സ സംവിധാനം നിലവിൽ വരും. ഇതോടെ ജില്ലയിൽ  കൂടുതൽ ചികിത്സ ആവശ്യമുള്ള രോഗികൾക്ക് മെച്ചപ്പെട്ട സൗകര്യങ്ങൾ ലഭ്യമാകും.
  Published by:Anuraj GR
  First published:
  )}