HOME » NEWS » Corona » KOLLAM SHAKTHIKULANGARA FISHING HARBOR CLOSED DUE TO COVID 19 SS

Covid 19| തൊഴിലാളികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; കൊല്ലം ശക്തികുളങ്ങര ഫിഷിംഗ് ഹാര്‍ബര്‍ അടച്ചു

കോവിഡ് രോഗവ്യാപനത്തെ തുടര്‍ന്ന് ഒന്നര മാസത്തിലേറെയായി അടച്ചിട്ടിരുന്ന ആലുവ മാര്‍ക്കറ്റ് ഇന്ന് തുറക്കും

News18 Malayalam
Updated: August 20, 2020, 11:26 AM IST
Covid 19| തൊഴിലാളികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; കൊല്ലം ശക്തികുളങ്ങര ഫിഷിംഗ് ഹാര്‍ബര്‍ അടച്ചു
hotspot in kerala
  • Share this:
കൊല്ലം: തൊഴിലാളികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ കൊല്ലം ശക്തികുളങ്ങര ഫിഷിംഗ് ഹാര്‍ബര്‍ അടച്ചു. ഹാര്‍ബറിലെ 13 തൊഴിലാളികള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. അതേസമയം കോവിഡ് രോഗവ്യാപനത്തെ തുടര്‍ന്ന് ഒന്നര മാസത്തിലേറെയായി അടച്ചിട്ടിരുന്ന ആലുവ മാര്‍ക്കറ്റ് ഇന്ന് തുറക്കും. മൊത്ത വ്യാപാരികള്‍ക്ക് മാത്രമാണ് തുറക്കാന്‍ അനുവാദം നല്‍കിയിരിക്കുന്നത്.

അഞ്ചു ദിവസത്തെ നിരീക്ഷണത്തിന് ശേഷം ചെറുകിട കച്ചവടക്കാരെ കടകള്‍ തുറക്കാന്‍ അനുവദിക്കും. ആലുവ എംഎല്‍എ അന്‍വര്‍ സാദത്തിന്‍റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയിലാണ് മാര്‍ക്കറ്റ് തുറക്കാന്‍ തീരുമാനിച്ചത്. ആലുവ ക്ലസ്റ്ററില്‍ കോവിഡ് രോഗവ്യാപനം കുറഞ്ഞിട്ടും മാര്‍ക്കറ്റ് തുറക്കുന്നില്ലെന്ന് ആരോപിച്ച്‌ വ്യാപാരികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.


അതേസമയം രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 69,652 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് പ്രതിദിനം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന കോവിഡ് കണക്കാണിത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 28,36,926 ആയി ഉയർന്നു.

24 മണിക്കൂറിനിടെ 977 മരണം മരണംകൂടി റിപ്പോർട്ട് ചെയ്തതോടെ കോവിഡ് മരണസംഖ്യ 53,866 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവിൽ 1.91 ശതമാനമാണ് രാജ്യത്തെ കോവിഡ് മരണനിരക്ക്.
Published by: user_49
First published: August 20, 2020, 11:22 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading