COVID 19|കൊല്ലൂർ മൂകാംബികയിൽ സന്ദർശകർക്ക് നിയന്ത്രണം; ഒരാഴ്ചത്തേക്ക് സന്ദർശനം ഒഴിവാക്കാൻ നിർദേശം
COVID 19|കൊല്ലൂർ മൂകാംബികയിൽ സന്ദർശകർക്ക് നിയന്ത്രണം; ഒരാഴ്ചത്തേക്ക് സന്ദർശനം ഒഴിവാക്കാൻ നിർദേശം
ചൊവ്വാഴ്ച വൈകിട്ട് അഞ്ചിനാണ് പ്രശസ്തമായ രഥംവലി. സാധാരണ പതിനായിരക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്ന ചടങ്ങാണിത്. എന്നാൽ കോവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ വിപുലമായ ആഘോഷം ഒഴിവാക്കി.
മംഗളൂരു: മഹാരഥോത്സവം നടക്കുന്ന കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ഒരാഴ്ച സന്ദർശക വിലക്ക്. കോവിഡ് 19 രോഗഭീതിയുടെ പശ്ചാത്തലത്തിൽ ഭക്തർ ഒരാഴ്ചത്തേക്ക് ക്ഷേത്ര സന്ദർശനം ഒഴിവാക്കണമെന്ന് ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ അരവിന്ദ് അയ്യപ്പ സുതഗുണ്ടി അറിയിച്ചു. ക്ഷേത്രത്തിൽ നടന്നു വരുന്ന രഥോത്സവത്തിൽ ജനപങ്കാളിത്തം കുറച്ച് ചടങ്ങുകൾ ലളിതമാക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.
ചൊവ്വാഴ്ച വൈകിട്ട് അഞ്ചിനാണ് പ്രശസ്തമായ രഥംവലി. സാധാരണ പതിനായിരക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്ന ചടങ്ങാണിത്. എന്നാൽ കോവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ വിപുലമായ ആഘോഷം ഒഴിവാക്കി.
നവമി കഴിഞ്ഞാലുള്ള പ്രധാനചടങ്ങായ രഥോത്സവം കഴിഞ്ഞാഴ്ച ആരംഭിച്ചു. 19നാണ് കൊടിയിറങ്ങുന്നത്. ചടങ്ങുകൾ നിർത്തിവയ്ക്കാൻ കഴിയാത്ത സാഹചര്യത്തിൽ രോഗബാധ തടയുക എന്ന ഉദ്ദേശം മാത്രമാണ് തീരുമാനത്തിന് പിന്നിലെന്ന് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.
കേരളത്തിൽ നിന്നുൾപ്പെടെ ദിവസവും ധാരാളം തീർഥാടകർ എത്തുന്ന ക്ഷേത്രമാണ് കൊല്ലൂർ. നവരാത്രി ആഘോഷത്തിനും രഥോത്സവത്തിന്റെ ഭാഗമായുള്ള രഥംവലിക്കുമാണ് ഏറ്റവുമധികം ഭക്തർ എത്തുന്നത്.
Published by:Gowthamy GG
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.