കോവിഡ് 19: തിരുവനന്തപുരത്ത് കൂട്ടംകൂടുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി കളക്ടർ

ദുരന്തനിവാരണ നിയമപ്രകാരമാണ് ജില്ലയിൽ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

News18 Malayalam | news18-malayalam
Updated: March 20, 2020, 10:45 PM IST
കോവിഡ് 19: തിരുവനന്തപുരത്ത് കൂട്ടംകൂടുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി കളക്ടർ
തിരുവനന്തപുരം
  • Share this:
തിരുവനന്തപുരം: കോവിഡ്-19 പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ പൊതുസ്ഥലങ്ങളിലും സ്വകാര്യയിടങ്ങളിലും ജനങ്ങൾ കൂട്ടംകൂടുന്നതിന് ദുരന്തനിവാരണ നിയമപ്രകാരം ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണൻ നിയന്ത്രണം ഏർപ്പെടുത്തി.

ആരാധനാലയങ്ങൾ, ഉത്സവങ്ങൾ, ആഘോഷങ്ങൾ, സമ്മേളനങ്ങൾ, പൊതു പരിപാടികൾ എന്നിവയ്ക്ക് അൻപതിൽ കൂടുതൽ ആളുകൾ കൂട്ടംചേരാൻ പാടില്ല. എല്ലാ സ്റ്റേഷൻ ഹൗസ് ഓഫീസർമാരും ഇക്കാര്യം ഉറപ്പുവരുത്തണം. ഉത്തരവ് ലംഘിച്ചാൽ രണ്ടുവർഷം വരെ തടവുശിക്ഷ ലഭിക്കുന്ന കുറ്റമായി കണക്കാക്കും.

You may also like:COVID 19 Live Updates | സംസ്ഥാനത്ത് കോവിഡ് 19 രോഗബാധിതരുടെ എണ്ണം 40; കാസർകോട് മാത്രം രോഗം സ്ഥിരീകരിച്ചത് 6 പേരിൽ [NEWS]'ജനതാ കർഫ്യൂവിനോട് പൂർണ സഹകരണം; KSRTC- മെട്രോ സർവീസുകൾ നിർത്തിവയ്ക്കും': മുഖ്യമന്ത്രി [NEWS]അമലാ പോൾ വിവാഹിതയായി; രാജസ്ഥാനി വേഷത്തിൽ വധൂവരൻമാർ [PHOTOS]

മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള അതിഥി തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന് ജില്ലാ ലേബർ ഓഫീസർ നടപടി സ്വീകരിക്കണം. ഇവർക്ക് ഏതെങ്കിലും തരത്തിൽ രോഗലക്ഷണം കണ്ടെത്തിയാൽ അടിയന്തര സഹായം ലഭ്യമാക്കണം. വിദേശത്തുനിന്നും നാട്ടിലെത്തിയവർ ആരോഗ്യവകുപ്പ് നൽകിയിട്ടുള്ള ക്വാറന്റൈൻ നിർദേശം ലംഘിക്കാൻ പാടില്ലെന്നും ജില്ലാ കളക്ടർ അറിയിച്ചു.
First published: March 20, 2020, 10:45 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading