ന്യൂഡല്‍ഹി: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഹിമാചല്‍ പ്രദശില്‍ നാലു ജില്ലകളില്‍ കൊറോണ കര്‍ഫ്യൂ ഏര്‍പ്പെടുത്തി സര്‍ക്കാര്‍. കന്‍ഗ്ര, ഉന, സോലന്‍, സിര്‍മോര്‍ എന്നീ ജില്ലകളിലാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഏപ്രില്‍ 27 മുതല്‍ മെയ് 10 വരെയാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. രാത്രി 10 മണി മുതല്‍ പുലര്‍ച്ചെ അഞ്ചു മണിവെരയാണ് കര്‍ഫ്യൂ. മുഖ്യമന്ത്രി ജയ് റാം താക്കൂറിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.
അതേസമയം കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഡല്‍ഹിയില്‍ ലോക്ക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടി. മെയ് മൂന്ന് വൈകീട്ട് അഞ്ചു വരെ ലോക്ഡൗണ്‍ തുടരുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് പറഞ്ഞു. ലോക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടും കേസുകള്‍ക്ക് കുറവ് വന്നിട്ടില്ലെന്ന് കെജ്രിവാള് വ്യക്തമാക്കി. 37%- ആണ് നിലവില്‍ ദില്ലിയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഈ സാഹചര്യത്തിലാണ് ലോക്ക്ഡൗണ്‍ നീട്ടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. രണ്ടാം തരംഗം വ്യാപിക്കുന്നതിനിടെ, കഴിഞ്ഞ തിങ്കളാഴ്ചയാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്.
Also Read- Covid Vaccine | 'മഹാരാഷ്ട്രയില്‍ എല്ലാവര്ക്കും വാക്സിന് സൗജന്യമായി നല്‍കും'; നവാബ് മാലിക്
'ഇപ്പോള്‍ ഒരു ലോക്ഡൗണ്‍ പ്രഖ്യാപിച്ചില്ലെങ്കില്‍ നമ്മള് ഒരു വലിയ വിപത്തിനെ അഭിമുഖീകരിച്ചേക്കാം. സര്‍ക്കാര്‍ നിങ്ങളെ പൂര്‍ണമായി പരിപാലിക്കും. സാഹചര്യം കണക്കിലെടുത്ത് ഞങ്ങള്‍ ഈ കടുത്ത തീരുമാനമെടുത്തു' നേരത്തെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചുകൊണ്ട് കെജ്രിവാള് വ്യക്തമാക്കിയിരുന്നു.
ഓക്സിജന്‍ ക്വാട്ട കേന്ദ്രം കൂട്ടിയെങ്കിലും ആവശ്യമായതിന്റെ പകുതി മാത്രമേ ആകുന്നുള്ളൂ. 480 ടണ്ണില്‍ നിന്ന് 490 ടണ്ണിലേക്കാണ് പ്രതിദിന ഓക്സിജന്‍ വിതരണവിഹിതം കേന്ദ്രം കൂട്ടിയിരിക്കുന്നത്. എന്നാല്‍ 700 മെട്രിക് ടണ്ണെങ്കിലും പ്രതിദിനം ഓക്സിജന്‍ ലഭിച്ചാലേ ഡല്‍ഹിയില്‍ നിലവിലുള്ള ഓക്സിജന്‍ പ്രതിസന്ധി പരിഹരിക്കാനാകൂ. 490 ടണ്‍ നല്‍കുമെന്ന് പ്രഖ്യാപനമുണ്ടെങ്കിലും, 335 ടണ്‍ വരെ മാത്രമേ ഓക്സിജന്‍ ആശുപത്രികളിലെത്തുന്നുള്ളൂ എന്നും കെജ്രിവാള് പറയുന്നു.
Also Read-Covid 19 | ജനങ്ങള്‍ തിങ്ങിപാര്‍ക്കുന്നയിടങ്ങളിലെ കോവിഡ് രോഗിയെ ആശുപത്രിയിലേക്ക് മാറ്റും; കുടുംബത്തിന് ആര്‍ടിപിസിആര്‍ നിര്‍ബന്ധം
അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 3,49,691 പേര്‍ക്ക് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 1,69,60,172 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,767 പേര്‍ക്കു കൂടി ജീവന് നഷ്ടപ്പെട്ടതോടെ ആകെ മരണസംഖ്യ 1,92,311-ല്‍ എത്തിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 2,17,113 പേരാണ് കഴിഞ്ഞ ദിവസം രോഗമുക്തരായത്. ഇതുവരെ 1,40,85,110 പേര് രോഗമുക്തി നേടി. നിലവില്‍ 26,82,751 പേര് ചികിത്സയിലാണ്.
പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളില്‍ 53.0 ശതമാനവും മഹാരാഷ്ട്ര ഉള്‍പ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളില്‍നിന്നാണ്. ഇതില്‍ 19.21 ശതമാനം കേസുകള്‍ മഹാരാഷ്ട്രയില്‍നിന്നു മാത്രമാണ്. ഏപ്രില്‍ പതിനഞ്ചു മുതല്‍ രണ്ടുലക്ഷത്തില്‍ അധികം പ്രതിദിന വര്‍ധനയാണ് കോവിഡ് രോഗികളുടെ എണ്ണത്തില്‍ രാജ്യത്ത് രേഖപ്പെടുത്തിയിട്ടുള്ളത്. തുടര്‍ച്ചയായ നാലാംദിവസമാണ് രാജ്യത്ത് മൂന്നുലക്ഷത്തില്‍ അധികം പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.