HOME /NEWS /Corona / കോവിഡ് പ്രതിരോധിക്കാൻ ചുക്ക് കാപ്പി! കോഴിക്കോട് കലക്ടറുടെ പേരിലെ വ്യാജ സന്ദേശത്തിനെതിരെ പരാതി

കോവിഡ് പ്രതിരോധിക്കാൻ ചുക്ക് കാപ്പി! കോഴിക്കോട് കലക്ടറുടെ പേരിലെ വ്യാജ സന്ദേശത്തിനെതിരെ പരാതി

Coronavirus

Coronavirus

വാര്‍ത്തയുടെ ഉറവിടം  മനസിലാക്കാനും ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കാനുമായി  കോഴിക്കോട് സൈബര്‍ സെല്ലിന് കൈമാറിയിട്ടുണ്ടെന്ന് ജില്ലാ കളക്ടർ

  • Share this:

    കോഴിക്കോട്:  കൊറോണയെ പ്രതിരോധിക്കാന്‍ ആവി പിടിക്കാനും ചുക്ക് കാപ്പി കുടിക്കാനും നിര്‍ദേശിച്ച് കോഴിക്കോട് ജില്ലാ കലക്ടറുടെ പേരില്‍ വ്യാജ ശബ്ദ സന്ദേശം. വാട്‌സപ്പില്‍ പ്രചരിക്കുന്ന സന്ദേശത്തിനെതിരെ കോഴിക്കോട് ജില്ലാ കലക്ടര്‍ പോലീസ് സൈബര്‍ സെല്ലിന് പരാതി നല്‍കി.

    കോഴിക്കോട് കളക്ടര്‍ നല്കുന്ന കൊറോണ രോഗപ്രതിരോധ മാര്‍ഗങ്ങള്‍  എന്ന പേരില്‍ പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്ന് ജില്ലാ കളക്ടര്‍ സാംബ ശിവ റാവു അറിയിച്ചിട്ടുണ്ട്. ഈ വാര്‍ത്തയുടെ ഉറവിടം  മനസിലാക്കാനും ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കാനുമായി  കോഴിക്കോട് സൈബര്‍ സെല്ലിന് കൈമാറിയിട്ടുണ്ട്. എല്ലാവരും ജാഗ്രതയോടെ  കൊറോണ നിര്‍വ്യാപന പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്ന ഈ സാഹചര്യത്തില്‍  പ്രചരിക്കുന്ന ഇത്തരം വ്യാജസന്ദേശങ്ങള്‍ പൊതുജന ആരോഗ്യത്തിനും സുരക്ഷക്കും വലിയ വെല്ലുവിളി ആകയാല്‍ കര്‍ശനമായ നിയമ നടപടികള്‍ സ്വീകരിക്കും- കളക്ടര്‍ അറിയിച്ചു.

    Best Performing Stories:മാസ്ക് ധരിച്ചില്ലെങ്കിൽ പിഴ; എന്തൊക്കെ ധരിക്കാം? എങ്ങനെ ശ്രദ്ധിക്കണം? അറിയാൻ 15 കാര്യങ്ങൾ [PHOTOS]ഋഷി കപൂർ-നീതു സിങ്; സിനിമാക്കഥ പോലെ ഈ പ്രണയകഥ [NEWS]കോവിഡ് വ്യാപനത്തിനിടയിൽ ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് ഒരു സന്തോഷ വാർത്ത; പ്രതിശ്രുത വധു ആൺകുഞ്ഞിന് ജന്മം നൽകി [NEWS]

    നമ്മുടെ നഗരത്തിൽ (കോഴിക്കോട്)

    വ്യക്തിശുചിത്വം പോലെ തന്നെ പ്രധാനമാണ് വിവരശുചിത്വവും. ശാസ്ത്രീയമായ പ്രതിരോധമാര്‍ഗങ്ങള്‍ മാത്രം അവലംബിച്ച് ആണ് കൊറോണ മഹാമാരിയെ  ചെറുത്തുതോല്‍പ്പിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

    കൊറോണ വല്യ രോഗമൊന്നുമല്ലെന്നും. ഇന്ത്യക്കാര്‍ പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്നവരായത് കൊണ്ട് പ്രശ്‌നമില്ലെന്നും പറഞ്ഞാണ് ശബ്ദ സന്ദേശം തുടങ്ങുന്നത്. വിദേശികള്‍ പ്രകൃതിയില്‍ നിന്ന് അകന്ന് ജീവിക്കുന്നത്‌കൊണ്ടാണ് ഒരു പാട് പേര്‍ക്ക് മരണം സംഭവിക്കുന്നതെന്നും പറയുന്നു. എല്ലാ ദിവസവും ആവി പിടിക്കണം. ഇത് തന്നെയാണ് മരുന്ന്.

    എല്ലാ ദിവസും ചൂട് വെള്ളത്തില്‍ ഉപ്പിട്ട് ഗാര്‍ഗിള്‍ ചെയ്യണം. ഇത് കൊറോണയെ ചമ്മന്തിയാക്കും. മൂന്നാമതായി ചുക്ക് കാപ്പി രാവിലെയുംരാത്രിയും കുടിക്കണം. ഇതെല്ലാം സ്വന്തം അനുഭമാണ്. ജര്‍മനിയെ കസിന്‍ സിസ്റ്റര്‍ ആശുപത്രിയില്‍ ജോലി ചെയ്യുന്നു. അവിടെ നിന്നും കൊറോണ ബാധിച്ചു. ഇത് ചെയ്തപ്പോള്‍ അസുഖം മാറിയെന്നും വ്യാജ ശബ്ദസന്ദേശത്തില്‍ പറയുന്നു.

    First published:

    Tags: Corona virus, Corona Virus India, Coronavirus, Coronavirus in india, Coronavirus in kerala, Coronavirus india, Coronavirus kerala, Coronavirus Pandemic