കോഴിക്കോട്: കോഴിക്കോട് കോര്പറേഷന് കൗണ്‍സില്‍ സെക്രട്ടറിക്ക് കോവിഡ് സ്ഥിരീകരിച്ചു. കൗണ്‍സില്‍ സെക്രട്ടറിയുമായി സമ്പര്‍ക്കമുള്ള ജീവനക്കാരെ പരിശോധനക്ക് വിധേയമാക്കാന്‍ നിര്‍ദേശം നല്കി.
രണ്ടു ദിവസം മുമ്പ് കൗണ്‍സില്‍ സെക്രട്ടറിക്ക് പനി ബാധിച്ചിരുന്നു. ഇതിനു ശേഷം കോര്പറേഷന് സെക്രട്ടറി ഓഫീസിലെത്തിയിരുന്നില്ലെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം ഇദ്ദേഹം കാസര്‍ക്കോട്ടേക്ക് യാത്ര നടത്തിയിരുന്നു. അവിടെ സമ്പര്‍ക്കത്തിലുള്ളവരോട് നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ഇദ്ദേഹവുമായി അടുത്ത സമ്പര്‍ക്കത്തിലുണ്ടായിരുന്ന ഒരാള്‍ക്ക് നടത്തിയയ പരിശോധനയില്‍ നെഗറ്റീവായത് ആശ്വസം നല്‍കുന്നതാണ്. കോര്പറേഷന് കൗണ്‍സില്‍ അജണ്ടകള്‍ തയ്യാറാക്കുക, നോട്ടീസ് നല്‍കുക തുടങ്ങിയവയാണ് കോര്പറേഷന് കൗണ്‍സില്‍ സെക്രട്ടറിയുടെ ജോലി.
TRENDING:AMonsoon Bumper Lottery | ആ അഞ്ചുകോടി കോടനാട്ടെ റെജിൻ കെ രവിയുടെ കൊച്ചുവീട്ടിലേക്ക്
[NEWS]'മുസ്ലിമായതിനാൽ ബലാത്സംഗം ചെയ്യപ്പെടണം' ; ഭീഷണി മുഴക്കിയ ആളുടെ പേര് വെളിപ്പെടുത്തി ഖുശ്ബു
[NEWS]
അതേസമയം, കോര്പറേഷന് തീര മേഖലയില്‍ ഇന്ന് നടത്തിയ ആന്റിജന്‍ പരിശോധനയില്‍ 19 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. നാല് പേര്‍ക്ക് പുതിയാപ്പയിലും പതിനാല് പേര്‍ക്ക് വെള്ളയിലുമാണ് രോഗം സ്ഥിരീകരിച്ചത്. കൊടുവള്ളിയിലും ഇന്ന് 19 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.
നേരത്തെ പോസിറ്റീവായ ജ്വല്ലറി ജീവനക്കാരന്റെ മകള്‍ക്കും മറ്റൊരു ജീവനക്കാരനുമാണ് രോഗം സ്ഥിരീകരിച്ചു. ഇതിനു പുറമേ ക്വാറന്റൈനില്‍ കഴിഞ്ഞ 14 കന്യാകുമാരി സ്വദേശികളായ മത്സ്യത്തൊഴിലാളികള്‍ക്കും രോഗം സ്ഥിരീകരിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Corona, Corona News, Corona outbreak, Corona virus, Corona Virus India, Corona virus Kerala, Coronavirus, Coronavirus in kerala, Coronavirus kerala, Coronavirus symptoms, Covid 19, COVID19