നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • ഡ്രൈവർക്ക് കോവിഡ് സ്ഥിരീകരിച്ചു; പാപ്പനംകോട് KSRTC ഡിപ്പോ രണ്ട് ദിവസത്തേക്ക് അടച്ചിട്ടു

  ഡ്രൈവർക്ക് കോവിഡ് സ്ഥിരീകരിച്ചു; പാപ്പനംകോട് KSRTC ഡിപ്പോ രണ്ട് ദിവസത്തേക്ക് അടച്ചിട്ടു

  സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാതെ സർവീസ് ആരംഭിക്കില്ലെന്ന് ജീവനക്കാർ നിലപാടെടുത്തതോടെ വിഷയത്തിൽ മന്ത്രി എ കെ ശശീന്ദ്രൻ ഇടപെട്ടു.

  COVID 19

  COVID 19

  • Share this:
   തിരുവനന്തപുരം: കെഎസ്ആർടിസി ഡ്രൈവർക്ക് കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തിൽ തിരുവനന്തപുരം പാപ്പനംകോട് ഡിപ്പോ രണ്ട് ദിവസത്തേക്ക് അടച്ചിട്ടു. ഇന്നലെയാണ് പാപ്പനംകോട് കെഎസ്ആർടിസി ഡിപ്പോയിലെ ഡ്രൈവർക്ക് കോവിഡ് സ്ഥിരീകരിച്ചത്.

   ഇതിന് പിന്നാലെ സുരക്ഷാ മുൻകരുതലൊന്നും സ്വീകരിക്കാതെയാണ് സർവീസുകൾ ആരംഭിക്കാൻ ജീവനക്കാർക്ക് കെഎസ്ആർടിസി നിർദേശം നൽകിയത്. ഡിപ്പോ അണുവിമുക്തമാക്കുകയോ ജീവനക്കാർക്ക് മാസ്കുകളും സാനിറ്റൈസറും ഉറപ്പാക്കുകയോ ചെയ്തിരുന്നില്ല.

   മറിച്ച് കോവിഡ് ബാധിതനൊപ്പം ഡ്യൂട്ടി ചെയ്ത കണ്ടക്ടറോട് പോലും ഇന്ന് ഡ്യൂട്ടിയിൽ പ്രവേശിക്കാൻ ആവശ്യപ്പെട്ടു. ഇതിനെതിരെയാണ് ശക്തമായ പ്രതിഷേധവുമായി ജീവനക്കാർ രംഗത്തെത്തിയത്.
   TRENDING:വില്ലേജ് ഓഫീസർമാരുടെ ശമ്പളം വെട്ടിക്കുറക്കാൻ തീരുമാനം; ജുലൈ 1 മുതൽ പ്രാബല്യത്തിൽ [NEWS]Dexamthasone| Covid-19 Medicine ഡെക്സാമെത്തസോണ്‍ കോവിഡിനുള്ള ചെലവുകുറഞ്ഞ മരുന്ന്; മരണനിരക്ക് കുറയ്ക്കുന്നുവെന്ന് ഗവേഷകര്‍ [NEWS] വിമാനങ്ങളിലെത്തുന്ന പ്രവാസികൾക്കെല്ലാം കോവിഡ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി സംസ്ഥാന സർക്കാർ [NEWS]
   സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാതെ സർവീസ് ആരംഭിക്കില്ലെന്ന് ജീവനക്കാർ നിലപാടെടുത്തതോടെ വിഷയത്തിൽ മന്ത്രി എ കെ ശശീന്ദ്രൻ ഇടപെട്ടു. ജീവനക്കാരുടെ ആവശ്യങ്ങൾ ന്യായമാണെന്നും സുരക്ഷാ മുൻകരുതലുകൾ ഒരുക്കു മെന്നും മന്ത്രി ഉറപ്പ് നൽകി. കോവിഡ് ഡ്യൂട്ടിയിലുള്ള ഡ്രൈവർമാർക്ക് ബസ്സിൽ പ്രത്യേക ക്യാമ്പിൻ ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.

   അതേസമയം രണ്ട് ദിവസത്തേക്ക് പാപ്പനംകോട് ഡിപ്പോ അടച്ചിടാൻ ആരോഗ്യ വകുപ്പ് നിർദേശം നൽകി. ഡിപ്പോയിൽ അണു നശീകരണ പ്രവർത്തനങ്ങൾ നടത്തണമെന്നും നിർദേശമുണ്ട്.
   Published by:Naseeba TC
   First published:
   )}