Covid 19 | 'വീട്ടിലിരി മലയാളി'; പൊലീസിന് പിന്നാലെ കോവിഡ് ഹ്രസ്വചിത്രവുമായി KSRTC

Covid 19 | ചിൽ ബസ് കഴുകി വൃത്തിയാക്കുന്ന രണ്ട് ജീവനക്കാർ കോവിഡ് ആശങ്കകൾ പങ്കുവയ്ക്കുന്നതിലൂടെയാണ് ചിത്രം ആരംഭിക്കുന്നത്.

News18 Malayalam | news18-malayalam
Updated: March 29, 2020, 7:57 AM IST
Covid 19 | 'വീട്ടിലിരി മലയാളി'; പൊലീസിന് പിന്നാലെ കോവിഡ് ഹ്രസ്വചിത്രവുമായി KSRTC
ksrtc short film
  • Share this:
തിരുവനന്തപുരം: കൊവിഡ്-19  സർക്കാരിൻറെ   പ്രതിരോധപ്രവർത്തനങ്ങൾക്കൊപ്പം കൈകോർക്കുകയാണ് കെഎസ്ആർടിസിയും. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ പ്രധാന്യം എടുത്ത് പറയുന്ന ഹ്രസ്വചിത്രം പുറത്തിറക്കിയിരിക്കുകയാണ് കെ.എസ്.ആർ.ടി.സി. 'കൊവിഡ്-19 പ്രതിരോധമാർഗങ്ങൾ' എന്ന പേരിൽ 2.30 മിനിട്ട് ദൈർഘ്യമുള്ളതാണ് ഹ്രസ്വചിത്രം.

കെഎസ്ആർടിസി സോഷ്യൽ മീഡിയ സെൽ ഉദ്യോഗസ്ഥർ തന്നെ കഥയും തിരക്കഥയും സംഗീതവും സംവിധാനവും എല്ലാം തയ്യാറാക്കിയത്. സോഷ്യൽ മീഡിയയിലൂടെ തന്നെ ഹ്രസ്വചിത്രം പുറത്ത് വിട്ടു.

You may also like:മദ്യത്തിനു പകരം ഷേവിംഗ് ലോഷൻ കുടിച്ചു; കായംകുളത്ത് യുവാവ് മരിച്ചു [NEWS]മദ്യം ലഭിച്ചില്ല; സംസ്ഥാനത്ത് മൂന്നു ദിവസത്തിൽ ആറാമത്തെ ആത്മഹത്യ [NEWS]കൊറോണ; ശബരിമല;ഗെയിൽ; പ്രശ്‍നം എന്തുമാകട്ടെ; യതീഷ് ചന്ദ്രയുടെ വിവാദം; അത് നിർബന്ധം [NEWS]
മൂന്ന് കഥാപാത്രങ്ങളാണ് ഹ്രസ്വചിത്രത്തിലുള്ളത്. ചിൽ ബസ് കഴുകി വൃത്തിയാക്കുന്ന രണ്ട് ജീവനക്കാർ കോവിഡ് ആശങ്കകൾ പങ്കുവയ്ക്കുന്നതിലൂടെയാണ് ചിത്രം ആരംഭിക്കുന്നത്. ഇവർക്കിടയിൽ പ്രായമായ യാത്രക്കാരൻ എത്തുന്നതും, തുടർന്ന് അദ്ദേഹത്തെ ലോക്ക് ഡൗണിനെ കുറിച്ചും അതിന്റെ പ്രത്യാകതകളെക്കുറിച്ചും യാത്രക്കാരനെ പറഞ്ഞു മനസിലാക്കി തിരിച്ചയക്കുന്നതാണ് ചിത്രം.

കെഎസ്ആർടിസി തിരുവനന്തപുരം സിറ്റി ഡിപ്പൊ എടിഒ ജേക്കബ് സാം ലോപ്പസ്, മണിക്കുട്ടൻ, സമദ് എന്നിവരാണ് ചിത്രത്തിൽ അഭിനയിച്ചിട്ടുള്ളത്. സോഷ്യൽ മീഡിയ സെല്ലിലെ വി പ്രാശാന്ത്, ഷിനു എകെ, അമീർ, അരുൺ ജിഎസ് എന്നിവരാണ് ഏകോപനം.
First published: March 29, 2020, 7:56 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading