HOME » NEWS » Corona » KUMBH MELA SHOULD NOW BE SYMBOLIC TWEETS PM MODI AMID RISING CASES OF COVID

കുംഭമേള പ്രതീകാത്മകമാവണം’; കോവിഡ് വ്യാപന പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി

മാധ്യമങ്ങളെ അഭിമുഖീകരിക്കാനായി മന്ത്രി വേദിയിലെത്തിയപ്പോൾ പ്രതിഷേധവുമായി പത്രവർത്തകർ ഇറങ്ങിപ്പോവുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കപ്പെട്ടിട്ടുണ്ട്.

News18 Malayalam | news18-malayalam
Updated: April 17, 2021, 10:43 AM IST
കുംഭമേള പ്രതീകാത്മകമാവണം’; കോവിഡ് വ്യാപന പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി
പ്രധാനമന്ത്രി നരേന്ദ്ര മോദി
  • Share this:
രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കുംഭമേള പ്രതീകാത്മകമാവണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യര്‍ഥിച്ചു. സ്വാമി അവധേശാനന്ദ് ഗിരിയുമായി പ്രധാനമന്ത്രി ഫോണില്‍ സംസാരിച്ചു. സന്യാസിമാരുടെ ആരോഗ്യസ്ഥിതി അന്വേഷിച്ചതായി പ്രധാനമന്ത്രി അറിയിച്ചു. കുംഭമേളയുടെ പ്രധാന ചടങ്ങുകള്‍ നടന്നുകഴിഞ്ഞു. കോവിഡിനെതിരായ പോരാട്ടത്തിന് ഇത് ശക്തിപകരുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

മോദിയുടെ അഭ്യർത്ഥന സ്വീകരിക്കുന്നതായി സ്വാമി അവധേശാനന്ദ് ഗിരിയും പ്രതികരിച്ചിട്ടുണ്ട്. സന്ന്യാസിമാർ വലിയ സംഖ്യയിൽ സ്നാനത്തിന് എത്തരുതെന്നും ജുന അഖാഡയുടെ മുഖ്യപുരോഹിതൻ അഭ്യർത്ഥിച്ചു.




Also Read കുംഭമേളയിൽ പങ്കെടുത്തവർക്ക് കോവിഡ് പരിശോധന നിർബന്ധമാക്കി കർണാടക

മൂന്ന് ദിവസത്തിനിടെ ഹരിദ്വാറിൽ മാത്രം മൂവായിരത്തോളം പേര്‍ക്ക് കോവിഡ് ബാധിക്കുകയും, കുംഭമേളയുടെ സംഘാടകരിലൊരാളായ മുഖ്യപുരോഹിതന്‍ മരിക്കുകയും ചെയ്തിരുന്നു. അഖാഡകളിലൊന്നിന്‍റെ തലവൻ മഹാമണ്ഡലേശ്വർ കപിൽ ദാസ് (65) ആണ് മരിച്ചത്. 80 പുരോഹിതർക്കാണ് ഇത് വരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഈ സാഹചര്യത്തിൽ മേളയിലെ സംഘാടകരിലൊന്നായ നിരഞ്ജനി അഖാഡ കുംഭമേളയിൽ നിന്ന് പിൻമാറുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ നിരവധി സന്ന്യാസിസംഘടനകൾ മേള നിർത്തിവയ്ക്കരുതെന്ന് ആവശ്യപ്പെട്ട് എതി‍ർപ്പുമായി രംഗത്തെത്തി. ഈ സാഹചര്യത്തിൽ ഉത്തരാഖണ്ഡ് സർക്കാർ വിഷയത്തിലിടപെടാതെ മാറി നിൽക്കുകയായിരുന്നു. സന്യാസിസംഘടനകൾ തന്നെ ചർച്ച ചെയ്ത് ഇക്കാര്യത്തിൽ ഒരു തീരുമാനമെടുക്കട്ടെയെന്നായിരുന്നു ഉത്തരാഖണ്ഡ് സർക്കാരിന്‍റെ നിലപാട്.

ഹരിദ്വാർ കുംഭമേളയിൽ പങ്കെടുത്ത് മടങ്ങി വരുന്നവർക്ക് കോവിഡ് പരിശോധന നിർബന്ധമാക്കി കർണാടക സർക്കാർ. സംസ്ഥാന ആരോഗ്യമന്ത്രി കെ സുധാകർ കഴിഞ്ഞ ദിവസമാണ് ഇക്കാര്യം അറിയിച്ചത്. ഹരിദ്വാറിൽ നിന്ന് തിരിച്ചു വരുന്നവർ ഒരാഴ്ച്ച വീട്ടിൽ ക്വാറന്റീനിൽ കഴിയണമെന്നും ഇതിനു ശേഷം ആർടിപിസിആർ നടത്തണമെന്നും മന്ത്രി വ്യക്തമാക്കി.

ട്വിറ്ററിലൂടെയാണ് ആരോഗ്യമന്ത്രി നിർദേശം നൽകിയത്. ഒരാഴ്ച്ചത്തെ ക്വാറന്റീന് ശേഷം കോവിഡ് പരിശോധനാഫലം നെഗറ്റീവാണെങ്കിൽ മാത്രമേ സാധാരണ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ പാടുള്ളൂ എന്നും കർശന നിർദേശമുണ്ട്.

അതേസമയം, ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ നടന്ന കുംഭമേളയിൽ കർണാടകയിൽ നിന്ന് എത്ര പേർ പങ്കെടുത്തിട്ടുണ്ടെന്നതിനെ കുറിച്ച് സംസ്ഥാന ആരോഗ്യവകുപ്പിന് യാതൊരു വിവരവും ഇല്ല. ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ കുംഭമേളയിൽ പങ്കെടുത്തവർ കർശനമായി പാലിക്കണമെന്നാണ് സർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്.

ഏപ്രിൽ 10 മുതൽ 14 വരെ നടന്ന കുംഭമേളയിൽ പത്ത് ലക്ഷത്തോളം പേരാണ് പങ്കെടുത്തത്. ഇതിൽ 1700 ഓളം പേർക്ക് ഇതിനകം കോവിഡ് പോസിറ്റീവായിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്കുകൾ. ഇവരെല്ലാം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിയവരാണ്. കോവിഡ് രണ്ടാം തരംഗം രാജ്യത്ത് രൂക്ഷമായി തുടരുന്നതിനിടയിൽ, സാമൂഹിക അകലമോ മാസ്കോ ഇല്ലാതെ ലക്ഷക്കണക്കിന് ആളുകൾ ഒത്തുകൂടിയതിനെതിരെ വ്യാപകമായ വിമർശനം ഉയർന്നിരുന്നു.

Published by: Aneesh Anirudhan
First published: April 17, 2021, 10:16 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories