നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • COVID 19 | ആശുപത്രിയിൽ കിടക്കയില്ല; കോവിഡ് 19 രോഗി ഒരു ദിവസം മുഴുവൻ ആംബുലൻസിൽ കഴിഞ്ഞു

  COVID 19 | ആശുപത്രിയിൽ കിടക്കയില്ല; കോവിഡ് 19 രോഗി ഒരു ദിവസം മുഴുവൻ ആംബുലൻസിൽ കഴിഞ്ഞു

  ഒരു ഇഞ്ചക്ഷനായി 32,000 രൂപ വേണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. എൻഎംഎംസിയെ സഹായത്തിനായി അഭ്യർത്ഥിച്ചപ്പോൾ ഒന്നും ചെയ്യാൻ കഴിയില്ലെന്ന് ആയിരുന്നു അധികൃതരുടെ മറുപടി. ആശുപത്രിയിൽ അഡ്മിറ്റ് ചെയ്ത് നാലുദിവസം കഴിഞ്ഞപ്പോൾ പിതാവ് മരിച്ചതായും യുവാവ് പറഞ്ഞു.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • News18
  • Last Updated :
  • Share this:
   മുംബൈ: ആശുപത്രിയിൽ കിടക്ക ഇല്ലാത്തതിനെ തുടർന്ന് കോവിഡ് 19 രോഗി ഒരു ദിവസം മുഴുവൻ ആംബുലൻസിൽ കഴിഞ്ഞു. നവി മുംബൈയിലാണ് സംഭവം. ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുന്നതിന് മുമ്പായാണ് 64 വയസുകാരനായ ഇയാൾക്ക് ഒരു ദിവസം മുഴുവൻ ആംബുലൻസിൽ കഴിയേണ്ടി വന്നത്.

   ഒടുവിൽ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് കഴിഞ്ഞപ്പോൾ 32,000 രൂപ വിലയുള്ള ഇൻജക്ഷൻ വാങ്ങാൻ ആശുപത്രി അധികൃതർ പറഞ്ഞു. എന്നാൽ, ഇത് വാങ്ങാനുള്ള പണം ഇയാളുടെ കുടുംബക്കാരുടെ കൈവശം ഇല്ലായിരുന്നു. ഇതിനെ തുടർന്ന് ജൂൺ 25ന് ഇയാൾ മരിച്ചു.

   "ജൂൺ 20നാണ് ചുമയും ശ്വാസതടസവും ഉണ്ടായത്. ഇതിനെ തുടർന്ന് വാശിയിലെ നവി മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ, അവിടെ ഓക്സിജൻ സപ്ലൈയുള്ള ബെഡ് ഇല്ലായിരുന്നു. ഇതിനെ തുടർന്ന് മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടു പോകാൻ ആവശ്യപ്പെട്ടു" - കോവിഡ് ബാധിച്ച് മരിച്ചയാളുടെ മകൻ പറഞ്ഞു. എവിടെ പോകണമെന്ന് ആശുപത്രി അധികൃതരോട് ചോദിച്ചപ്പോൾ അവർക്ക് കൃത്യമായ നിർദ്ദേശം നൽകാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന്, സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ നിർദ്ദേശിക്കുകയായിരുന്നെന്നും മകൻ പറഞ്ഞു.

   You may also like:75,000 പേർക്ക് ഇരിക്കാം; ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ക്രിക്കറ്റ് സ്റ്റേഡിയം ജയ്പൂരിൽ‍ [NEWS]ആത്മ നി൪ഭർ ഭാരത് വെബിനാർ ഞായറാഴ്ച [NEWS] കൊല്ലത്ത് എട്ടാം ക്ലാസ് വിദ്യാർത്ഥിനിയുടെ മരണം; അടുത്ത ബന്ധുക്കളായ മൂന്ന് പേർ അറസ്റ്റിൽ [NEWS]

   ഇതിനെ തുടർന്ന് ആശുപത്രികൾക്കായുള്ള തിരച്ചിൽ ആരംഭിച്ചു. അഡ്മിറ്റ് ചെയ്യാൻ കുറേ ആശുപത്രികൾ വിസമ്മതിച്ചു. തുടർന്ന്, പിതാവിന് ഓക്സിജൻ പിന്തുണ ആവശ്യമുള്ളതിനാൽ ഒരു കാർഡിയാക് ആംബുലൻസ് വിളിക്കുകയായിരുന്നെന്നും ഇയാൾ പറഞ്ഞു. അടുത്ത ദിവസം ഇയാളെ കോപ്പർ ഖൈറാനെ പ്രദേശത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു ഇഞ്ചക്ഷനായി 32,000 രൂപ വേണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.
   എൻഎംഎംസിയെ സഹായത്തിനായി അഭ്യർത്ഥിച്ചപ്പോൾ ഒന്നും ചെയ്യാൻ കഴിയില്ലെന്ന് ആയിരുന്നു അധികൃതരുടെ മറുപടി. ആശുപത്രിയിൽ അഡ്മിറ്റ് ചെയ്ത് നാലുദിവസം കഴിഞ്ഞപ്പോൾ പിതാവ് മരിച്ചതായും യുവാവ് പറഞ്ഞു.

   താനും അളിയനും പിപിഇ കിറ്റുകൾ ധരിച്ച് പിതാവിന്റെ അന്ത്യകർമങ്ങൾ ചെയ്തതായും അദ്ദേഹം പറഞ്ഞു. "ഇത് തികച്ചും നിർഭാഗ്യകരമാണ്. ഞങ്ങൾ ഈ മണ്ണിന്റെ മക്കളാണ്. ഞങ്ങളുടെ മണ്ണിലാണ് ഈ നഗരം. ഞാനും ഒരു നികുതിദായകനാണ്. എന്നാൽ, എന്റെ പിതാവിന്റെ ജീവൻ രക്ഷിക്കാൻ ഒരു ഇഞ്ചക്ഷൻ നൽകാൻ പോലും എൻഎംഎംസിക്ക് കഴിഞ്ഞില്ല. ഇക്കാര്യങ്ങൾ ഞാൻ മാധ്യമങ്ങളോട് പറയുന്നത് നാളെ ഒരാൾക്കും ഇങ്ങനെ സംഭവിക്കാതിരിക്കാൻ വേണ്ടിയാണ്. എൻഎംഎംസി അവരുടെ മെഡിക്കൽ സൗകര്യങ്ങൾ മെച്ചപ്പെടുത്തണം" - മരിച്ചയാളുടെ മകൻ പറഞ്ഞു.
   First published:
   )}