HOME » NEWS » Corona » LARGEST COVID TREATMENT CENTER IN THE COUNTRY IS AT ERNAKULAM

രാജ്യത്തെ ഏറ്റവും വലിയ കോവിഡ് ചികിത്സാകേന്ദ്രം എറണാകുളത്ത്; ഞായറാഴ്ച മുതൽ രോഗികളെ പ്രവേശിപ്പിക്കും

ഞായറാഴ്ച പ്രവർത്തനമാരംഭിക്കുന്ന താൽക്കാലിക കോവിഡ് ആശുപത്രിയിൽ 100 ഓക്സിജൻ ബെഡുകൾ ആണുള്ളത്. അടുത്ത ഘട്ടമായി 5 ദിവസങ്ങൾക്കുള്ളിൽ ഓക്സിജൻ കിടക്കകളുടെ എണ്ണം 500 ആയും, തുടർന്ന് 8 ദിവസങ്ങൾക്ക് ശേഷം 1500 ആയും ഉയർത്താൻ സാധിക്കും.

News18 Malayalam | news18-malayalam
Updated: May 15, 2021, 10:46 PM IST
രാജ്യത്തെ ഏറ്റവും വലിയ കോവിഡ് ചികിത്സാകേന്ദ്രം എറണാകുളത്ത്; ഞായറാഴ്ച മുതൽ രോഗികളെ പ്രവേശിപ്പിക്കും
കോവിഡ് ചികിത്സാകേന്ദ്രം
  • Share this:
രാജ്യത്തെ ഏറ്റവും കൂടുതല്‍ ഓക്‌സിജന്‍ കിടക്കകളുള്ള കോവിഡ് ചികില്‍സാ കേന്ദ്രമായി എറണാകുളം അമ്പലമുകളിലെ താല്‍കാലിക ഗവ. കൊവിഡ് ആശുപത്രി തയ്യാറായി. നാളെ മുതല്‍ ഇവിടെ രോഗികളെ പ്രവേശിപ്പിച്ച്‌ ചികില്‍സ ആരംഭിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിലൂടെ അറിയിച്ചതാണ് ഇക്കാര്യം.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്

രാജ്യത്തെ ഏറ്റവും കൂടുതൽ ഓക്സിജൻ കിടക്കകളുള്ള കോവിഡ് ചികിത്സാ കേന്ദ്രം എറണാകുളം ജില്ലയിലെ അമ്പലമുഗളിൽ സജ്ജമാകുന്നു. ഞായറാഴ്ച പ്രവർത്തനമാരംഭിക്കുന്ന താൽക്കാലിക കോവിഡ് ആശുപത്രിയിൽ 100 ഓക്സിജൻ ബെഡുകൾ ആണുള്ളത്. അടുത്ത ഘട്ടമായി 5 ദിവസങ്ങൾക്കുള്ളിൽ ഓക്സിജൻ കിടക്കകളുടെ എണ്ണം 500 ആയും, തുടർന്ന് 8 ദിവസങ്ങൾക്ക് ശേഷം 1500 ആയും ഉയർത്താൻ സാധിക്കും.

കാറ്റഗറി സിയിൽ ഉൾപ്പെടുന്ന രോഗികളെയാണ് ഇവിടെ പ്രവേശിപ്പിക്കുന്നത്. 130 ഡോക്ടർമാർ, 240 നഴ്സുമാർ എന്നിവരുൾപ്പെടെ 480 പേരെ ഇവിടെ സേവനത്തിനായി വിന്യസിക്കും. നിലവിൽ നിർമ്മാണം പൂർത്തിയായെങ്കിലും നേവിയുടെ നേതൃത്വത്തിൽ സുരക്ഷാ പരിശോധനകൾ നടക്കുകയാണ്.

Also Read- കോവിഡ് ബാധിച്ചവരിലെ ഫംഗസ് ബാധ കേരളത്തിലും; അപൂര്‍വമായി കണ്ടുവരുന്നതായി മുഖ്യമന്ത്രി

ജില്ലാ ഭരണകേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ പ്രവർത്തിക്കുന്ന ആശുപത്രിയ്ക്ക് ബി.പി.സി.എൽ ഓക്സിജൻ പ്ലാൻറിൽ നിന്നും നേരിട്ട് ഓക്സിജൻ ലഭ്യമാക്കും. ഇതു വഴി ഓക്സിജൻ എത്തിക്കുന്നതിലുള്ള ഗതാഗത പ്രശ്നങ്ങളും ക്ഷാമവും ഒഴിവാക്കാൻ കഴിയും.

അമ്പലമുകളിലെ കോവിഡ് ചികിത്സാ കേന്ദ്രത്തിൽ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി നേവിയുടെ പരിശോധന പൂര്‍ത്തിയാക്കുന്നതിനായാണ് പ്രവര്‍ത്തനം രണ്ട് ദിവസം വൈകി ആരംഭിച്ചതെന്ന് ആശുപത്രി സന്ദര്‍ശിച്ച ജില്ലാ കലക്ടര്‍ എസ് സുഹാസ് പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ പൊതു സ്വകാര്യ പങ്കാളിത്തത്തോടെ വിഭാവനം ചെയ്ത സർക്കാർ കോവിഡ് ആശുപത്രി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലാണ് സ്ഥാപിക്കുന്നത്. ആശുപത്രി രാജ്യത്തിന്റെ ശ്രദ്ധാ കേന്ദ്രമാകുമെന്ന് പറഞ്ഞ കലക്ടര്‍ ബിപിസി.എല്‍ന്റെ ഓക്‌സിജന്‍ പ്ലാന്റില്‍ നിന്നും നേരിട്ട് ഓക്‌സിജന്‍ ലഭ്യമാക്കുന്നതിലൂടെ ഓക്‌സിജന്റെ ഗതാഗത പ്രശ്‌നങ്ങളും ക്ഷാമവും മറികടക്കാന്‍ സാധിക്കുമെന്നും കളക്ടർ കൂട്ടിച്ചേര്‍ത്തു.

ഓക്‌സിജന് പുറമേ വൈദ്യുതി, വെള്ളം മറ്റ് സൗകര്യങ്ങള്‍ എന്നിവ ബിപിസിഎല്‍ സൗജന്യമായാണ് ലഭ്യമാക്കുന്നത്. പദ്ധതിയുടെ രണ്ടാംഘട്ട വികസന പ്രവര്‍ത്തനങ്ങള്‍ ജില്ലാ കളക്ടര്‍ വിലയിരുത്തി. ആദ്യം നൂറു ഓക്‌സിജന്‍ കിടക്കകളുമായി ആരംഭിക്കുന്ന കേന്ദ്രം അഞ്ച് ദിവസങ്ങള്‍ക്കുള്ളില്‍ ഓക്‌സിജന്‍ കിടക്കകളുടെ എണ്ണം 500 ആയും എട്ട് ദിവസങ്ങള്‍ക്ക് ശേഷം 1500 ആയും ഉയര്‍ത്താന്‍ സാധിക്കുമെന്നും കലക്ടര്‍ പറഞ്ഞു. കാറ്റഗറി സിയില്‍ ഉള്‍പ്പെടുന്ന രോഗികളെയാണ് ഇവിടെ പ്രവേശിപ്പിക്കുന്നത്. 130 ഡോക്ടര്‍മാര്‍, 240 നഴ്‌സുമാര്‍ ഉള്‍പ്പെടെ 480 പേരെ ഇവിടെ സേവനത്തിനായി വിന്യസിക്കും.
Published by: Anuraj GR
First published: May 15, 2021, 10:46 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories