HOME » NEWS » Corona »

COVID 19| കുരിശു രൂപത്തിൽ ചുംബിക്കില്ല, കാൽ കഴുകൽ ചടങ്ങില്ല; കടുത്ത ജാഗ്രത നിർദ്ദേശവുമായി ലത്തീൻ സഭ

ഓശാന ഞായറാഴ്ച പ്രദക്ഷിണം ഒഴിവാക്കും. പള്ളികളിൽ രാത്രി ആരാധന ഉണ്ടാവില്ല. പെസഹാ വ്യാഴത്തിലെ ചടങ്ങുകൾക്കുശേഷം പള്ളികൾ അടച്ചിടും.

News18 Malayalam | news18-malayalam
Updated: March 21, 2020, 2:06 PM IST
COVID 19| കുരിശു രൂപത്തിൽ ചുംബിക്കില്ല, കാൽ കഴുകൽ ചടങ്ങില്ല; കടുത്ത ജാഗ്രത നിർദ്ദേശവുമായി ലത്തീൻ സഭ
ജാഗ്രത നിർദ്ദേശവുമായി ലത്തീൻ സഭ
  • Share this:
തിരുവനന്തപുരം: കോവിഡ് ഭീഷണിയുടെ പശ്ചാത്തലത്തിൽ  കടുത്ത ജാഗ്രതാ നിർദേശവുമായി ലത്തീൻ സഭ. പെസഹാ വ്യാഴവും ദുഃഖവെള്ളിയോടുമനുബന്ധിച്ച് പള്ളികളിൽ തിരക്കു കൂടാൻ സാധ്യതയുള്ളതിനാലാണ് ജാഗ്രത നിർദ്ദേശം.

പെസഹാ ആഘോഷത്തിന്റെ ഭാഗമായി  പള്ളികളിൽ ഇത്തവണ കാൽ കഴുകൽ ചടങ്ങ് നടക്കില്ല. ദുഃഖവെള്ളി ദിനത്തിൽ കുരിശു രൂപത്തിൽ ചുംബിക്കുന്ന ചടങ്ങും ഇത്തവണ ഉണ്ടാവില്ല. കോവിഡ് ജാഗ്രതയുടെ ഭാഗമായിട്ടാണ് പുതിയ നിർദേശം. ഇതടക്കം പുതിയ സാഹചര്യത്തിൽ സഭ പാലിക്കേണ്ട കാര്യങ്ങൾ സംബന്ധിച്ച നിർദ്ദേശം തിരുവനന്തപുരം അതിരൂപത പുറത്തിറക്കി.

BEST PERFORMING STORIES: COVID 19 Live Updates | സംസ്ഥാനമെങ്ങും കടുത്ത നിയന്ത്രണങ്ങൾ [NEWS]ഇക്കാര്യത്തിൽ പോളണ്ടിനെ മാതൃകയാക്കിയാലോ? ക്വാറന്റൈനിലുള്ളവർ അധികൃതർക്ക് വീട്ടിൽ നിന്നുള്ള സെൽഫി അയക്കണം [PHOTOS] അടിമുടി ദുരൂഹത; കാസർഗോട്ടെ കോവിഡ് ബാധിതന് എന്തോ മറയ്ക്കാനുണ്ടെന്ന് ജില്ലാ കളക്ടർ [NEWS]

ഓശാന ഞായറാഴ്ച പ്രദക്ഷിണം ഒഴിവാക്കും. പള്ളികളിൽ രാത്രി ആരാധന ഉണ്ടാവില്ല. പെസഹാ വ്യാഴത്തിലെ ചടങ്ങുകൾക്കുശേഷം പള്ളികൾ അടച്ചിടും. പരമാവധി ആളുകൾ വീടുകളിൽ ഇരുന്നുതന്നെ ചടങ്ങുകളുടെ ഭാഗമാകണമെന്നാണ് തിരുവനന്തപുരം അതിരൂപത അധ്യക്ഷൻ സൂസപാക്യം പുറത്തിറക്കിയിരിക്കുന്ന സർക്കുലറിൽ പറയുന്നത്. 50 ലധികം ആളുകൾ പള്ളികളിൽ ഒത്തുചേരുന്നത് ഒഴിവാക്കാൻ വൈദികർ പ്രത്യേകം ശ്രദ്ധിക്കണമെന്നും നിർദേശമുണ്ട്.

തീരദേവാസികൾക്ക് പ്രത്യേക ജാഗ്രത

തീരദേശത്തെ സഭാവിശ്വാസികൾക്ക് പ്രത്യേക നിർദ്ദേശം ലത്തീൻ സഭ നൽകിയിട്ടുണ്ട്. മറ്റിടങ്ങളെ അപേക്ഷിച്ച് ആളുകൾ തിങ്ങിപ്പാർക്കുന്ന സ്ഥലമായതിനാലാണ് പ്രത്യേക ജാഗ്രത നൽകിയത്. അടുത്ത ദിവസങ്ങളിൽ 128 പേർ വിദേശങ്ങളിൽ നിന്നും മടങ്ങിയെത്തിയ ഇടമാണ് മത്സ്യത്തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന കരുംകുളം പഞ്ചായത്ത്.

വിദേശരാജ്യങ്ങളിൽ നിന്നും എത്തിയവർ 28 ദിവസം വീടുകളിൽ തന്നെ തങ്ങണം എന്ന സർക്കാർ നിർദ്ദേശം അവഗണിച്ച് പലരും പുറത്തിറങ്ങുന്നതാണ് സാഹചര്യം. ഇതിനെതിരെ പഞ്ചായത്ത് അധികൃതർ മുന്നറിയിപ്പു നൽകിയിരുന്നു. ഇത്തരക്കാരിൽ പലരും പള്ളികളിൽ പ്രാർത്ഥനക്കും എത്തുന്നതായിട്ടാണ് ലത്തീൻ സഭയുടെ കണ്ടെത്തൽ.

ഈ സാഹചര്യത്തിലാണ് തീരദേശ പ്രദേശങ്ങളിൽ പ്രത്യേക നിർദ്ദേശവുമായി ലത്തീൻ സഭ രംഗത്ത് വന്നത്. സർക്കാർ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നാണ് സഭ ആവശ്യപ്പെട്ടു.

!function(e,i,n,s){var t="InfogramEmbeds",d=e.getElementsByTagName("script")[0];if(window[t]&&window[t].initialized)window[t].process&&window[t].process();else if(!e.getElementById(n)){var o=e.createElement("script");o.async=1,o.id=n,o.src="https://e.infogram.com/js/dist/embed-loader-min.js",d.parentNode.insertBefore(o,d)}}(document,0,"infogram-async");
Published by: Naseeba TC
First published: March 21, 2020, 2:06 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories