നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • അലക്കു കട ഉടമയ്ക്ക് കൊറോണ; പ്രദേശത്തെ 54,000 പേർക്ക് ഹോംക്വാറന്റൈൻ

  അലക്കു കട ഉടമയ്ക്ക് കൊറോണ; പ്രദേശത്തെ 54,000 പേർക്ക് ഹോംക്വാറന്റൈൻ

  54,003 പേരോടാണ് ഹോംക്വാറന്റൈനിൽ പോകാൻ നിർദേശിച്ചിരിക്കുന്നത്.

  covid

  covid

  • Share this:
   സൂററ്റ്: അലക്കു കട ഉടമയ്ക്ക് കൊറോണ സ്ഥിരീകരിച്ചതോടെ മേഖലയിലെ 54,000 ആളുകൾക്ക് ഹോം ക്വാറന്റൈൻ. ഗുജറാത്തിലെ സൂററ്റിലാണ് സംഭവം. ഇയാൾക്ക് പ്രദേശത്ത് വലിയ ഇടപാടുകാരുണ്ടായിരുന്നു. 16,000 വീടുകളിൽ ആരോഗ്യവകുപ്പ് ഒരു സർവേ നടത്തിയ ശേഷമാണ് നടപടി.

   മേഖലയിൽ ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ അണുനശീകരണ പ്രവർത്തനങ്ങൾ നടത്തി. 12 ആശുപത്രികൾ, 23 പള്ളികൾ, 22 പ്രധാന റോഡുകൾ, 82 ഇന്റേണൽ റോഡുകൾ എന്നിവിടങ്ങളിൽ ഉൾപ്പെടെയാണ് അണുനശീകരണം നടത്തിയത്.

   ആളുകൾ തിങ്ങിപ്പാർക്കുന്ന മേഖലയിൽ 16,785 വീടുകളാണുള്ളത്. ഇവിടെയും അണുനശീകരണം നടത്തി. 55 പേരടങ്ങുന്ന സംഘമാണ് മേഖലയിൽ സർവെ നടത്തിയത്. 54,003 പേരോടാണ് ഹോംക്വാറന്റൈനിൽ പോകാൻ നിർദേശിച്ചിരിക്കുന്നത്.

   You may also like:'കൊറോണ: വാഹന ഇന്‍ഷുറന്‍സ് പുതുക്കാനുള്ള സമയപരിധി നീട്ടി [PHOTO]മതാധ്യാപകൻ വിലക്ക് ലംഘിച്ച് കറങ്ങിനടന്നു; മലപ്പുറത്ത് കോവിഡ് ഭീതി; റൂട്ട് മാപ്പ് ദുഷ്കരമാകും
   [NEWS]
   റാന്നിയിലെ വൃദ്ധ ദമ്പതികൾ ആശുപത്രി വിട്ടു: രാജ്യത്ത് കോവിഡ് ഭേദമാകുന്ന ഏറ്റവും പ്രായം കൂടിയ ആളെന്ന റെക്കോ‍ഡിട്ട് തോമസ് [NEWS]

   അലക്കു കട നടത്തുന്ന 67കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹം ഐസൊലേഷനിലാണ്. ഇദ്ദേഹത്തിന്റെ ഭാര്യ, അന്തിരവൻ, അളിയൻ, കടയിലെ ജീവനക്കാർ എന്നിവര്‍ നിരീക്ഷണത്തിലാണ്.

   കടയ്ക്ക് ചുറ്റുമുള്ള ഒരു കിലോമീറ്റർ സ്ഥലത്ത് ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്.
   First published:
   )}