'വൈറസ് വ്യാപനം' തടയണമെന്ന് പരാതി: ജില്ല കടന്ന് 'ലോക് ഡൗൺ' ലംഘിച്ച അഭിഭാഷകൻ കുടുങ്ങി

Case Against Lawyer in Chathannoor | കടുത്ത നിയന്ത്രണങ്ങൾ നിലനിൽക്കുന്ന പഞ്ചായത്തിലെ വൈറസ് വ്യാപനം തടയാൻ അടിയന്തിര നടപടി ആവശ്യപ്പെട്ട് നൽകിയ പരാതി ജില്ലാ കളക്ടർക്ക് ലഭിച്ചതിനെത്തുടർന്നാണ് സംഭവമുണ്ടായത്

chathannoor police

chathannoor police

  • Share this:
    കൊല്ലം: ലോക്ക്ഡൗൺ ലംഘിച്ച് ജില്ല കടന്ന് സുഹൃത്തിന്റെ വീട്ടിലെത്തിയ അഭിഭാഷകനെതിരേ പകർച്ച വ്യാധി നിയമ പ്രകാരം പോലീസ് കേസെടുത്തു. ഇയാളുടെ വാഹനം പിടിച്ചെടുത്തു.

    വഞ്ചിയൂർ ബാറിലെ അഭിഭാഷകനാണ് ചാത്തന്നൂരിന് സമീപമുള്ള കുമ്മല്ലൂർ കട്ടച്ചലിലെ വീട്ടിൽ എത്തിയതിനെ തുടർന്ന് കേസിൽ കുടുങ്ങിയത്. തിരുവനന്തപുരത്ത് നിന്നും കൊല്ലത്തെത്തിയ ഇയാൾക്കെതിരെ സിറ്റി പോലീസ് കമ്മീഷണറുടെ നിർദേശപ്രകാരമാണ് കേസെടുത്തതെന്ന് ചാത്തന്നൂർ പോലീസ് പറഞ്ഞു. ഇയാൾ സഞ്ചരിച്ച കാർ പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്.

    ഈ വീട്ടിലെ ഗൃഹനാഥയായ യുവതിയുടെ ഭർത്താവ് ബന്ധുവിന്റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാൻ കോട്ടയത്തേയ്ക്ക് പോയിരുന്നു. തുടർന്ന് ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശപ്രകാരം ഇയാൾ കോട്ടയത്ത് ഗൃഹനിരീക്ഷണത്തിൽ കഴിയുകയാണ്. ഇവരുടെ ബന്ധുവാണെന്നും അഭിഭാഷകൻ അറിയിച്ചതായി പോലീസ് പോലീസ് പറഞ്ഞു.

    ജില്ലാ അതിർത്തി വിട്ട് യാത്ര ചെയ്യുന്നതിന് കടുത്ത നിയന്ത്രണങ്ങൾ നിലനിൽക്കെയാണ് ഇയാൾ തിരുവനന്തപുരത്തുനിന്നും കാറോടിച്ച് ഇയാൾ കട്ടച്ചലിൽ എത്തിയത്. കല്ലുവാതുക്കൽ, ചാത്തന്നൂർ പഞ്ചായത്തുകളിൽ നിരോധനാജ്ഞ നിലനിൽക്കുന്നുണ്ട്.
    TRENDING:COVID 19 | ഗൾഫ് രാജ്യങ്ങളിലായി രണ്ട് മലയാളികള്‍ കൂടി മരിച്ചു [NEWS]കോവിഡ് സംശയിക്കുന്ന കാസർഗോഡ് സ്വദേശി മുംബൈയിൽ ചികിത്സ കിട്ടാതെ മരിച്ചു [NEWS]കോവിഡ് വാർത്താസമ്മേളനങ്ങൾ: ഫേസ്ബുക്ക് ഫോളോവേഴ്സിൽ ഉമ്മൻചാണ്ടിയെ പിന്നിലാക്കി പിണറായി വിജയൻ [NEWS]
    തിരുവനന്തപുരം രജിസ്‌ട്രേഷനിലെ കാർ പതിവായി വീട്ടിൽ വന്നുപോകുന്നുവെന്നു ആരോഗ്യ കാര്യങ്ങളിൽ ജാഗരൂകനായ ഒരാൾ കൊല്ലം ജില്ലാ കലക്ടർക്ക് ഏപ്രിൽ 28 ന് പരാതി നൽകിയിരുന്നു. ലോക്ക്ഡൗൺ കാലയളവിൽ പലതവണ ഇവിടെ സന്ദർശനം നടത്തിയിരുന്നതായും പരാതിയിൽ പറയുന്നു. വൈറസ് വ്യാപനം തടയാൻ അടിയന്തിര നടപടി ആവശ്യപ്പെട്ട് നൽകിയ പരാതിയിലെ വിവരം കളക്ടർ പൊലിസിന് കൈമാറി. അതിനിടെയാണ് യുവതിയുടെ വീട്ടിലേയ്ക്ക് ഇയാൾ വീണ്ടും എത്തിയത്.

    വെളളിയാഴ്ച വൈകിട്ട് അഞ്ചരയോടെ വീട്ടിലെത്തിയ ഇയാളെ നാട്ടുകാർ തടഞ്ഞുവയ്ക്കുകയും വിവരം പൊലിസിനെ അറിയിക്കുകയുമായിരുന്നു.

    തുടര്‍ന്ന് പൊലിസും ആദിച്ചനല്ലൂർ പഞ്ചായത്ത് അധിക്യതരുമെത്തി. പൊലീസിന്റെ നിർദ്ദേശപ്രകാരമെത്തിയ ആരോഗ്യപ്രവർത്തകർ ഇയാൾ ഈ വീട്ടിൽത്തന്നെ ഗൃഹനിരീക്ഷണത്തിൽ തുടരണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

    പലദിവസങ്ങളിലും വൈകുന്നേരത്തോടെ വീട്ടിൽ സന്ദർശനം നടത്തി പുലർച്ചെ തിരുവനന്തപുരത്തേയ്ക്ക് മടങ്ങിയതായാണ് പരാതി. ചാത്തന്നൂർ ബസ് സ്റ്റാന്റിന് സമീപത്തുകൂടി കുമ്മല്ലൂർ പാലം വഴി കട്ടച്ചലിൽ വന്നിരുന്ന ഇയാൾ ചാത്തന്നൂരിൽ ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ശീമാട്ടിജംഗ്ഷൻ വഴിയാണ് എത്തിയിരുന്നത്.

    നാട്ടുകാർ അറിയിച്ചതിനേത്തുടർന്നാണ് പൊലിസ് എത്തിയത്. അതിർത്തികടന്നു വന്നതിനാൽ പതിനാല് ദിവസം സുഹൃത്തിന്റെ വീട്ടിൽ നിരീക്ഷണം പൂർത്തിയാക്കിയ ശേഷം മടങ്ങിയാൽ മതിയെന്ന് പൊലിസ് നിർദ്ദേശിച്ചതോടെ അഭിഭാഷകൻ കുടുങ്ങി. തുടര്‍ന്ന് ചാത്തന്നൂർ പൊലീസ് ലോക്ക് ഡൗൺ ലംഘിച്ചതിന് ഇയാൾക്കെതിരേ ചാത്തന്നൂർ സ്റ്റേഷനിൽ 891/2020 നമ്പർ കേസെടുത്തു.

    കേസ് സംബന്ധമായ ആവശ്യത്തിന് കൊല്ലം ബാറിലേയ്ക്ക് പോകുന്നു എന്ന തരത്തിലാണ് ഇയാൾ അതിർത്തി കടന്നതെന്നാണ് സൂചന.

    ജില്ലാ അതിർത്തി കടക്കുന്നവർ ഇരുപത്തിനാലുമണിക്കൂറിനകം മടങ്ങണമെന്ന നിർദ്ദേശം അതിർത്തിയിൽ പരിശോധന നടത്തുന്നവർ നൽകാറുണ്ട്. താൻ വന്നിട്ട് പത്തുദിവസം കഴിഞ്ഞെന്നും നാലുദിവസം കൂടി കഴിഞ്ഞാൽ ഗൃഹനിരീക്ഷണം പൂർത്തിയാക്കി മടങ്ങുമെന്നും ഇയാൾ ആരോഗ്യപ്രവർത്തകരോട് അവകാശപ്പെട്ടു.എന്നാൽ ആദിച്ചനല്ലൂർ പഞ്ചായത്ത് അധിക്യതർ നടത്തിയ ചോദ്യം ചെയ്യലിൽ ഇയാൾ ഏപ്രിൽ 27നാണ് ഈ വീട്ടിലെത്തിയെന്ന്  മനസിലായി.

    തീയതികളിലെ വൈരുദ്ധ്യം മനസിലാക്കിയ ആരോഗ്യപ്രവർത്തകർ പതിനാല് ദിവസം ഗൃഹ നിരീക്ഷണം പൂർത്തിയാക്കിയ ശേഷം സ്വദേശമായ തിരുവനന്തപുരത്തേയ്ക്ക് മടങ്ങിയാൽ മതിയെന്ന് അഭിഭാഷകന് നിർദ്ദേശം നൽകി.
    Published by:Anuraj GR
    First published:
    )}