HOME » NEWS » Corona »

Lock Down | മാർഗനിർദേശങ്ങൾ പുതുക്കി സർക്കാർ; തുറന്ന് പ്രവർത്തിക്കാൻ ഇളവുകൾ ഇല്ലാത്തവ

Lock Down | പ്രവർത്തനം പുനഃരാരംഭിക്കുന്നതിൽ ഇളവുകൾ ഇല്ലാത്തത് ഏതൊക്കെയാണെന്ന് നോക്കാം...

News18 Malayalam | news18-malayalam
Updated: April 15, 2020, 2:04 PM IST
Lock Down | മാർഗനിർദേശങ്ങൾ പുതുക്കി സർക്കാർ; തുറന്ന് പ്രവർത്തിക്കാൻ ഇളവുകൾ ഇല്ലാത്തവ
Lock down
  • Share this:
ന്യൂഡൽഹി: രാജ്യത്ത് ലോക്ക്ഡൌൺ മെയ് മൂന്നുവരെ നീട്ടിയ സാഹചര്യത്തിൽ കേന്ദ്രസർക്കാർ പുതിയ മാർഗനിദേശങ്ങൾ പുറത്തിറക്കി. അതിൽ പ്രവർത്തനം പുനഃരാരംഭിക്കുന്നതിൽ ഇളവുകൾ ഇല്ലാത്തത് ഏതൊക്കെയാണെന്ന് നോക്കാം...


വിമാന, റെയിൽ, റോഡ് യാത്രകൾ രാജ്യത്ത് ഉടനീളം നിരോധനം മെയ് മൂന്നു വരെ തുടരും. വിദ്യാഭ്യാസ സ്ഥാപനങ്ങൾ കോച്ചിങ് സെന്‍റുകൾ എന്നിവയുടെ പ്രവർത്തനം, വ്യാവസായിക വാണിജ്യ സ്ഥാപങ്ങൾ, സിനിമാ തിയറ്ററുകൾ, ഷോപ്പിംഗ് കോംപ്ലക്സുകൾ, എന്നിവയും അടച്ചിടണം. എല്ലാ സാമൂഹിക, രാഷ്ട്രീയ കൂട്ടായ്മകൾ, പൊതുവായുള്ള മതചടങ്ങുകൾ ഒഴിവാക്കുകയും ആരാധനാലയങ്ങൾ അടച്ചിടുകയും വേണം.

ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിന്റെ (MoHF & W) പുതുക്കിയ മാർ‌ഗ്ഗനിർ‌ദ്ദേശങ്ങൾ‌ പ്രകാരം 2020 ഏപ്രിൽ‌ 20 വരെ സംസ്ഥാനങ്ങൾ‌ / കേന്ദ്രഭരണപ്രദേശങ്ങൾ‌ / ജില്ലാ ഭരണകൂടങ്ങൾ എന്നിവ‌ നിർ‌ണ്ണയിച്ചിട്ടുള്ള നിയന്ത്രണ മേഖലകൾ‌ക്കുള്ളിൽ‌ അവശ്യസേവനങ്ങൾക്കായുള്ള യാത്രകൾ മാത്രമെ അനുവദിക്കു. അതായത്, ആരോഗ്യപ്രവർത്തകർക്കും ക്രമസമാധാപാലകർക്കും മറ്റ് അവശ്യ സർക്കാർ വകുപ്പ് ജീവനക്കാർക്കുമായിരിക്കും അനുമതി.
You may also like:രണ്ടാംഘട്ട ലോക്ക് ഡൗൺ: ഏപ്രിൽ 20 മുതൽ ഇളവുകൾ ഇങ്ങനെ [NEWS]https://malayalam.news18.com/news/coronavirus-latest-news/covid-19-may-have-to-endure-social-distancing-until-2022-nj-228057.html [PHOTO]ഗുജറാത്തിൽ മതത്തിന്റെ അടിസ്ഥാനത്തിൽ കോവിഡ് വാർഡ്: സർക്കാർ ഉത്തരവെന്ന് വിശദീകരണം [NEWS]
കോവിഡ് 19 കേസുകളുടെ എണ്ണം വളരെ വേഗത്തിലായതോ കേസുകളുടെ വേഗത്തിലുള്ള വളർച്ചയോ ഉള്ള ഹോട്ട്‌സ്പോട്ട് ജില്ലകളിൽ വളരെ ശക്തമായ നിയന്ത്രണ നടപടികൾ നടപ്പിലാക്കും. നിയന്ത്രിതമേഖലകൾ നിർവചിക്കുന്നതിനുള്ള വിശദമായ മാർഗ്ഗനിർദ്ദേശങ്ങളും നിയന്ത്രണ നടപടികളും പുറപ്പെടുവിച്ചിട്ടുണ്ട്. ഈ മേഖലകളിൽ അവശ്യ സേവനങ്ങൾ മാത്രമേ അനുവദിക്കൂ.
Published by: Anuraj GR
First published: April 15, 2020, 10:48 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories