നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • Lockdown 4.0| വിമാന സർവീസുകള്‍ പുനരാരംഭിക്കില്ല; സ്കൂളുകൾ അടഞ്ഞുകിടക്കും; മാർഗനിർദേശങ്ങൾ പ്രസിദ്ധീകരിച്ചു

  Lockdown 4.0| വിമാന സർവീസുകള്‍ പുനരാരംഭിക്കില്ല; സ്കൂളുകൾ അടഞ്ഞുകിടക്കും; മാർഗനിർദേശങ്ങൾ പ്രസിദ്ധീകരിച്ചു

  Lockdown 4 Guidelines | ആരാധനാലയങ്ങളും തുറക്കില്ല. സിനിമാശാലകളും മാളുകളും അടഞ്ഞുതന്നെ കിടക്കണം.

  News18

  News18

  • Share this:
   ന്യൂഡൽഹി: കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ലോക്ക്ഡൗൺ മെയ് 31വരെ നീട്ടിയതിന് പിന്നാലെ പുതിയ മാർഗനിർദേശങ്ങളുമായി കേന്ദ്രസർക്കാർ. മാർഗനിർദേശങ്ങൾ വിശദീകരിക്കുന്നതിനായി ഇന്ന് രാത്രി കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിമാരുടെ യോഗം വിളിച്ചു ചേർത്തിട്ടുണ്ട്.    • ആഭ്യന്തര വിമാനസർവീസുകളും രാജ്യാന്തര വിമാന സർവീസുകളും പുനരാരംഭിക്കില്ല.

    • വൈദ്യസഹായത്തിനും വിദേശത്ത് കുടുങ്ങിയവരെയും തിരിച്ചെത്തിക്കാനുള്ള അടിയന്തര സേവനങ്ങൾക്ക് മാത്രമേ വിമാന സർവീസുകൾ നടത്താവൂ.

    • മെട്രോ റെയിലും പ്രവർത്തിക്കരുതെന്നാണ് നിർദേശം.

    • രാത്രി കർഫ്യൂ-  രാത്രി ഏഴിനും രാവിലെ ഏഴിനും ഇടയ്ക്ക് യാത്രകൾക്ക് വിലക്ക്.

    • അന്തർസംസ്ഥാന ബസ് സർവീസുകളും യാത്രകളും അനുവദിക്കും.

    • ബാർബർഷോപ്പുകളും ഷോപ്പിങ് കോംപ്ലക്സുകളും തുറക്കും.

    • എല്ലാ സ്കൂളുകളും അടഞ്ഞുകിടക്കും. പ്രൊഫഷണൽ കോളേജുകളും അടക്കം ഈ നിബന്ധന പാലിക്കണം എന്ന് കേന്ദ്ര സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.

    • ഹോട്ടലുകളും ഭക്ഷണ ശാലകളും തുറക്കരുത്.
   TRENDING:Nirmala Sitharaman Press Conference: സംസ്ഥാനങ്ങളുടെ കടമെടുക്കാനുള്ള പരിധി ജിഡിപിയുടെ അഞ്ചു ശതമാനമാക്കി ഉയർത്തി
   [NEWS]
   രാജ്യവ്യാപകമായി ലോക്ക്ഡൗൺ മെയ് 31 വരെ നീട്ടി; മാർഗനിർദേശങ്ങൾ ഉടൻ [NEWS]COVID 19| ഇന്ന് സംസ്ഥാനത്ത് 14 പേര്‍ക്ക് കോവിഡ്; 10 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നുവന്നവർ‌ [NEWS]

   • സിനിമാശാലകളും മാളുകളും അടഞ്ഞുതന്നെ കിടക്കണം.

   • ജിംനേഷ്യങ്ങളും തുറക്കരുത്.

   • സ്വിമ്മിങ് പൂളുകൾ, പാർക്കുകൾ, ഓഡിറ്റോറിയങ്ങൾ, ഹാളുകൾ തുടങ്ങിയവയ്ക്കുള്ള നിയന്ത്രണങ്ങൾ തുടരും.

   • എല്ലാ ആരാധനാലയങ്ങളും അടഞ്ഞുതന്നെ കിടക്കണം.

   • സാമൂഹികവും രാഷ്ട്രീയവും സാംസ്കാരികവും വിദ്യാഭ്യാസപരവും കായികപരവുമായ എല്ലാ ആൾക്കൂട്ടങ്ങൾക്കും നിലവിലുള്ള നിയന്ത്രണം തുടരും.


   First published: