HOME /NEWS /Corona / Lockdown 4.0| സംസ്ഥാനത്തിനകത്തും പുറത്തേക്കും യാത്രക്ക് അനുമതി; വിമാനം, മെട്രോ റെയിൽ ഇല്ല

Lockdown 4.0| സംസ്ഥാനത്തിനകത്തും പുറത്തേക്കും യാത്രക്ക് അനുമതി; വിമാനം, മെട്രോ റെയിൽ ഇല്ല

Kochi Metro/FB

Kochi Metro/FB

കണ്ടെയ്ൻമെന്റ് സോണുകളിൽ ഒരുതരത്തിലുമുള്ള യാത്രയും അനുവദിക്കില്ല. ആരെയും പുറത്തിറങ്ങാനും മേഖലയിലേക്കും പ്രവേശിക്കാനും അനുവദിക്കില്ല. വാഹനങ്ങളും അനുവദിക്കില്ല.

  • Share this:

    ന്യൂഡൽഹി: നാലാംഘട്ട ലോക്ഡൗണിൽ കൂടുതൽ യാത്രാ ഇളവുകൾ പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. വിവിധ സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും പരസ്പര സമ്മതത്തോടെ ഇവിടങ്ങളിലേക്കുള്ള യാത്ര അനുവദിക്കും. ബസ് സർവീസുകൾ ഉൾപ്പെടെ ഇത്തരത്തിൽ നടത്താം. കുടിയേറ്റ തൊഴിലാളികൾക്ക് ഇനി ശ്രമിക് പ്രത്യേക ട്രെയിൻ സര്‍വീസിനായി കാത്ത് നിൽക്കാതെ നാട്ടിലേക്ക് മടങ്ങാം.

    ഓരോ സംസ്ഥാനത്തെയും കേന്ദ്ര ഭരണ പ്രദേശത്തെയും യാത്ര എപ്രകാരം വേണമെന്ന് ബന്ധപ്പെട്ട സംസ്ഥാന/കേന്ദ്ര ഭരണ പ്രദേശ ഭരണകൂടത്തിനു തീരുമാനിക്കാം. കണ്ടെയ്ൻമെന്റ് സോണുകളിൽ ഒരുതരത്തിലുമുള്ള യാത്രയും അനുവദിക്കില്ല. ആരെയും പുറത്തിറങ്ങാനും മേഖലയിലേക്കും പ്രവേശിക്കാനും അനുവദിക്കില്ല. വാഹനങ്ങളും അനുവദിക്കില്ല.

    ആരോഗ്യ പ്രവർത്തകർ, ഡോക്ടർമാർ, നഴ്സുമാർ, പാരാ മെഡിക്കൽ സ്റ്റാഫുകൾ, ശുചീകരണ തൊഴിലാളികൾ, ആംബുലൻസുകൾ തുടങ്ങിയവയുടെ സംസ്ഥാനാന്തര യാത്രകൾ തടയാൻ പാടില്ല. ജില്ലയ്ക്കകത്തും ഇവ തടയരുത്. ചരക്കു വണ്ടികളുടെ നീക്കത്തിനു തടസമില്ല. കാർഗോ വാഹനങ്ങൾക്കും സഞ്ചരിക്കാം. കാലി ട്രക്കുകളും തടയരുതെന്ന് നിർദേശമുണ്ട്.

    TRENDING:Lockdown 4.0 | അനുമതി എന്തിനൊക്കെ? നിയന്ത്രണങ്ങൾ ഏതെല്ലാം വിഭാഗങ്ങൾക്ക്? സമ്പൂർണ വിവരങ്ങൾ അറിയാം

    [NEWS]രാജ്യവ്യാപകമായി ലോക്ക്ഡൗൺ മെയ് 31 വരെ നീട്ടി; മാർഗനിർദേശങ്ങൾ ഉടൻ [NEWS]COVID 19| ഇന്ന് സംസ്ഥാനത്ത് 14 പേര്‍ക്ക് കോവിഡ്; 10 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നുവന്നവർ‌ [NEWS]

    അതേസമയം, മെട്രോ റെയിൽ, ആഭ്യന്തര–രാജ്യാന്തര വിമാന സർവീസുകൾക്ക് നാലാംഘട്ടത്തിലും ഇളവില്ല. മേയ് 31 വരെ ഇവ സർവീസ് നടത്തില്ല. എയർ ആംബുലൻസുകൾക്കു വിലക്കില്ല. ബസ് ഡിപ്പോകൾ, റെയിൽവേ സ്റ്റേഷൻ, എയർപോട്ട് എന്നിവിടങ്ങളിലെ കാന്റീനുകൾക്കു പ്രവർത്തിക്കാം. ഓട്ടോ, ടാക്സി എന്നിവയുടെ സർവീസ് സംബന്ധിച്ച് പ്രത്യേക വിലക്ക് മാർഗ നിർദേശത്തിലില്ല.

    First published:

    Tags: Corona virus, Coronavirus, Coronavirus in india, Coronavirus india, Coronavirus kerala, Coronavirus symptoms, Coronavirus update, Lock down, Lockdown Extension In India, കൊറോണ, കൊറോണ മരണം, കോവിഡ്, ലോക് ഡൗൺ