• HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • ലോക്ക് ഡൗൺ: സർക്കാർ നിർദ്ദേശം ലംഘിച്ചു; തിരുവനന്തപുരം നഗരത്തിൽ രജിസ്റ്റർ ചെയ്തത് 52 കേസുകൾ

ലോക്ക് ഡൗൺ: സർക്കാർ നിർദ്ദേശം ലംഘിച്ചു; തിരുവനന്തപുരം നഗരത്തിൽ രജിസ്റ്റർ ചെയ്തത് 52 കേസുകൾ

സ്വയം നിയന്ത്രണം പാലിച്ചില്ലെങ്കിൽ അറസ്റ്റ് അടക്കമുള്ള കർശന നടപടികളിലേക്ക് നീങ്ങുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ

coronavirus

coronavirus

  • Share this:
    തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് 19 ബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിലാണ് സർക്കാർ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. അത്യാവശ്യത്തിനല്ലാതെ വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്നതുൾപ്പെടെ  കർശന നിർദേശങ്ങളും  നൽകിയിരുന്നു. എന്നാൽ ഇത് പാലിക്കാതെ ഇന്ന് പലരും പുറത്തിറങ്ങി നടക്കുന്ന സാഹചര്യമുണ്ടായിരുന്നു. ഇതേത്തുടർന്നാണ് പൊലീസ് പരിശോധന കർശനമാക്കിയത്. സർക്കാരിന്റെ നിർദേശങ്ങൾ ലംഘിച്ചതിന് 52 കേസുകളാണ് തിരുവനന്തപുരം നഗരത്തിൽ രജിസ്റ്റർ ചെയ്തത്.

    അനാവശ്യമായി വീടിനു പുറത്തിറങ്ങി നടക്കുക, അത്യാവശ്യമില്ലാത്ത കടകൾ തുറന്ന് പ്രവർത്തിപ്പിക്കുക, അനാവശ്യമായി ഓട്ടോ സർവീസ് നടത്തുക, സ്വകാര്യ വാഹനങ്ങളിൽ കൂടുതൽ പേർ യാത്ര ചെയ്യുക തുടങ്ങിയവയ്ക്കാണ് കേസെടുത്തത്.
    BEST PERFORMING STORIES:പ്രധാനമന്ത്രി ഇന്ന് രാത്രി എട്ട് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും [NEWS]ലോക്ക് ഡൗൺ: ആറു ജില്ലകളിൽ നിരോധനാജ്ഞ [NEWS] സംസ്ഥാനത്ത് മൂന്നു പേർക്കുകൂടി കൊവിഡ് 19 സ്ഥിരീകരിച്ചു; ആകെ 94 രോഗബാധിതർ [NEWS]

    സർക്കാർ നൽകിയ നിർദേശങ്ങൾ. ജനങ്ങൾ ഗൗരവമായി കാണുന്നില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ കുറ്റപ്പെടുത്തി. തലസ്ഥാനത്ത് എവിടെ നോക്കിയാലും ആൾക്കൂട്ടം കാണുന്നു. ജനങ്ങൾ സ്വയം നിയന്ത്രണം പാലിച്ചില്ലെങ്കിൽ അറസ്റ്റ് അടക്കമുള്ള കർശന നടപടികളിലേക്ക് നീങ്ങും. എല്ലാ കടകളും തുറക്കാൻ പറഞ്ഞിട്ടില്ല. മിക്ക കവലകളിലും മുഴുവൻ കടകളും തുറന്നിട്ടുണ്ട്, ഇത് ശരിയല്ല. ആവശ്യം വരുന്ന സ്ഥലങ്ങളിൽ  നിരോധനാജ്ഞ ഏർപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.
    Published by:Aneesh Anirudhan
    First published: