HOME » NEWS » Corona » LOCKDOWN HELPS TO REDUCE THE SPREAD OF THE COVID SAID BY CHIEF MINISTER PINARAYI VIJAYAN

രോഗവ്യാപനം കുറച്ചുകൊണ്ടുവരാന്‍ ലോക്ഡൗണ്‍ സഹായകരമായി; മുഖ്യമന്ത്രി പിണറായി വിജയന്‍

ആശുപത്രികളിലെ തിരക്ക് കുറയുന്നതിനും മരണസംഖ്യ കുറയുന്നതിനായും രണ്ടുമൂന്ന് ആഴ്ചകള്‍ വേണ്ടിവരുമെന്നാണ് കരുതുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു

News18 Malayalam | news18-malayalam
Updated: May 24, 2021, 6:57 PM IST
രോഗവ്യാപനം കുറച്ചുകൊണ്ടുവരാന്‍ ലോക്ഡൗണ്‍ സഹായകരമായി; മുഖ്യമന്ത്രി പിണറായി വിജയന്‍
പിണറായി വിജയൻ
  • Share this:
തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് രോഗവ്യാപനം കുറച്ചുകൊണ്ടുവരാന്‍ ലോക്ഡൗണ്‍ സഹായകരമായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.6 ശതമാനമാണ്. ഇന്ന് അത് 20.41 ആയി. അതേസമയം ആശുപത്രികളിലെ തിരക്ക് കുറയുന്നതിനും മരണസംഖ്യ കുറയുന്നതിനായും രണ്ടുമൂന്ന് ആഴ്ചകള്‍ വേണ്ടിവരുമെന്നാണ് കരുതുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ സജീവ കേസുകളുടെ എണ്ണം പത്തു ദിവസം മുന്‍പ് 4.5 ലക്ഷത്തിന് അടുത്തായിരുന്നു. ഞായറാഴ്ചത്തെ കണക്കമുസരിച്ച് അത് 2,77,598 ആയി കുറഞ്ഞു. ഇന്ന് 2,59,179 ആയി. അതേസമയം പത്തു ദിവസങ്ങള്‍ക്ക് മുന്‍പ് കോവിഡ് രോഗികളില്‍ 91 ശതമാനം ആളുകള്‍ വീടുകളിലും ഒമ്പത് ശതമാനം ആളുകള്‍ ആശുപത്രിയികളിലുമായിരുന്നു ചികിത്സിച്ചിരുന്നത്. ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സിക്കുന്നവരുടെ എണ്ണം 14 ശതമാനമായി ഉയര്‍ന്നു.

Also  Read-Black Fungus | സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് കേസുകള്‍ ഉയരുന്നു; ഒമ്പത് പേര്‍ രോഗം മൂലം മരിച്ചു

മലപ്പുറത്ത് ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ നടത്തുന്ന തീവ്രശ്രമങ്ങള്‍ക്ക് അനുസരിച്ചുള്ള കുറവ് രോഗികളുടെ എണ്ണത്തിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം സംസ്ഥാനത്ത് ഇന്ന് 17,821 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2570, മലപ്പുറം 2533, പാലക്കാട് 1898, എറണാകുളം 1885, കൊല്ലം 1494, തൃശൂര്‍ 1430, ആലപ്പുഴ 1272, കോഴിക്കോട് 1256, കോട്ടയം 1090, കണ്ണൂര്‍ 947, ഇടുക്കി 511, കാസര്‍ഗോഡ് 444, പത്തനംതിട്ട 333, വയനാട് 158 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 87,331 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20.41 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,88,81,587 സാമ്പിളുകളാണ് പരിശോധിച്ചത്.

Also Read-ഭീതി പരത്തി യെല്ലോ ഫംഗസും; ബ്ലാക്ക് ഫംഗസിനേയും വൈറ്റ് ഫംഗസിനേയും അപേക്ഷിച്ച് കൂടുതല്‍ അപകടകാരി

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 36,039 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 3048, കൊല്ലം 2728, പത്തനംതിട്ട 1433, ആലപ്പുഴ 474, കോട്ടയം 2298, ഇടുക്കി 1052, എറണാകുളം 4393, തൃശൂര്‍ 6501, പാലക്കാട് 3156, മലപ്പുറം 5040, കോഴിക്കോട് 3321, വയനാട് 84, കണ്ണൂര്‍ 1670, കാസര്‍ഗോഡ് 841 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 2,59,179 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 20,98,674 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 9,28,541 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 8,89,627 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 6,62,42 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3248 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Published by: Jayesh Krishnan
First published: May 24, 2021, 6:57 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories