നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • രോഗികളുടെ എണ്ണം കുറയുന്നു; ഡൽഹിയിൽ ലോക്ക്ഡൗൺ വിജയമെന്ന് അരവിന്ദ് കെജ്രിവാൾ

  രോഗികളുടെ എണ്ണം കുറയുന്നു; ഡൽഹിയിൽ ലോക്ക്ഡൗൺ വിജയമെന്ന് അരവിന്ദ് കെജ്രിവാൾ

  ഡൽഹിയിൽ ലോക്ക്ഡൗൺ വിജയകരമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ.

  അരവിന്ദ് കെജ്‌രിവാള്‍

  അരവിന്ദ് കെജ്‌രിവാള്‍

  • Share this:
   ന്യൂഡൽഹി: ഡൽഹിയിൽ ലോക്ക്ഡൗൺ വിജയകരമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. കോവിഡ് കേസുകളിൽ ഗണ്യമായ കുറവുണ്ടാകുന്നതായും കെജ്രിവാൾ. ജനങ്ങളുടെ സഹകരണമുണ്ടായതിനാൽ ലോക്ക്ഡൗൺ വിജയകരമാണ്.

   കഴിഞ്ഞ ദിവസങ്ങളിലായി ഓക്സിജൻ ബെഡുകളുടെ എണ്ണം കൂട്ടാൻ സാധിച്ചു. കഴിഞ്ഞ ദിവസം ജിടിബി ആശുപത്രിക്ക് സമീപം 500 പുതിയ ഐസിയു ബെഡുകൾ തുടങ്ങി. ഇനി ഡൽഹിയിൽ ഓക്സിജൻ ബെഡുകൾക്കോ ഐസിയു ക്ഷാമമോ ഉണ്ടാകില്ലെന്നും കെജ്രിവാൾ പറഞ്ഞു.

   രാജ്യത്ത് കോവിഡ് വാക്സിൻ ഉത്പാദനം വർധിപ്പിക്കേണ്ടതുണ്ടെന്നും കെജ്രിവാൾ പറഞ്ഞു. നിലവിൽ രണ്ട് കമ്പനികൾ മാത്രമാണ് വാക്സിൻ നിർമിക്കുന്നത്. ഒരു മാസത്തിൽ 6-7 കോടി വാക്സിൻ മാത്രമാണ് ഉത്പാദിപ്പിക്കുന്നത്. ഈ കണക്കിൽ രാജ്യം മുഴുവൻ വാക്സിനേറ്റ് ചെയ്യാൻ രണ്ട് വർഷത്തിൽ കൂടുതൽ എടുക്കും. ഇതിനിടയിൽ അനേകം കോവിഡ് തരംഗങ്ങളും ഉണ്ടാകും. യുദ്ധകാലാടിസ്ഥാനത്തിൽ വാക്സിൻ ഉത്പാദിപ്പിക്കേണ്ടതുണ്ടെന്നും എല്ലാവരേയും വാക്സിനേറ്റ് ചെയ്യാൻ പദ്ധതിയുണ്ടാക്കണമെന്നും അദ്ദേഹം പറഞ്ഞു.   അതേസമയം, കഴിഞ്ഞ 24 മണിക്കൂറിൽ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്ത കോവിഡ് രോഗികളുടെ എണ്ണം 3.29 ലക്ഷമാണ്. 3800 പേർ ഇന്നലെ കോവിഡ് ബാധിച്ച് മരിച്ചു. മഹാരാഷ്ട്രയിലായിരുന്നു ഏറ്റവും കൂടുതൽ കോവിഡ് കേസുകളെങ്കിൽ ഇന്നലത്തെ കണക്കുകൾ പ്രകാരം പ്രതിദിന കോവിഡ് രോഗികൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് കർണാടകയിലാണ്.


   39,305 കോവിഡ് കേസുകളാണ് കർണാടകയിൽ ഇന്നലെ റിപ്പോർട്ട് ചെയ്തത്. മഹാരാഷ്ട്രയിൽ 37,236. തമിഴ്നാട്-28,978, കേരളം- 27,487, ഉത്തർപ്രദേശ്- 21,277 എന്നിങ്ങനെയാണ് അഞ്ച് സംസ്ഥാനങ്ങളിലെ പ്രതിദിന കോവിഡ് രോഗികൾ.

   You may also like:മാതാപിതാക്കൾ കോവിഡ് പോസിറ്റീവ്; ആറു മാസം പ്രായമുള്ള കുഞ്ഞിനെ ഏറ്റെടുത്ത് പോലീസ് കോൺസ്റ്റബിൾ

   കേരളത്തിൽ  ഇന്നലെ 27,487 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 3494, മലപ്പുറം 3443, തൃശൂര്‍ 3280, എറണാകുളം 2834, കോഴിക്കോട് 2522, പാലക്കാട് 2297, കൊല്ലം 2039, ആലപ്പുഴ 1908, കണ്ണൂര്‍ 1838, കോട്ടയം 1713, കാസര്‍ഗോഡ് 919, പത്തനംതിട്ട 450, ഇടുക്കി 422, വയനാട് 328 എന്നിങ്ങനേയാണ് ജില്ലകളില്‍  രോഗ ബാധ സ്ഥിരീകരിച്ചത്.

   കഴിഞ്ഞ 24 മണിക്കൂറിനിടെ 99,748 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 27.56 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,71,33,089 സാമ്പിളുകളാണ് പരിശോധിച്ചത്.

   സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ ഡോക്ടര്‍മാരെയും നഴ്‌സുമാരെയും താത്കാലികമായി നിയമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകരെ ആവശ്യമുണ്ട്. കൂടുതല്‍ ഡോക്ടര്‍മാരെയും പാരമെഡിക്കല്‍ സ്റ്റാഫിനെയും താത്കാലികമായി നിയമിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.

   ആരോഗ്യപ്രവര്‍ത്തകരുടെ അലംഭാവം ഉണ്ടാകാതിരിക്കാന്‍ ആരോഗ്യ വകുപ്പ് അടിയന്തര നടപടി സ്വീകരിക്കും. പഠനം പൂര്‍ത്തിയാക്കിയവര്‍, ഉപരി പഠനം കഴിഞ്ഞ് തിരിച്ചെത്തിയവര്‍ എന്നിവരെ സേവനത്തിലേക്ക് കൊണ്ടുവരണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. വിരമിച്ച ഡോക്ടര്‍മാര്‍, അവധി കഴിഞ്ഞ ഡോക്ടര്‍മാര്‍ എന്നിവരെയും സേവനത്തിലേക്ക് എത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
   Published by:Naseeba TC
   First published:
   )}