HOME » NEWS » Corona » LOCKDOWN IN DELHI IS UNLIKELY SAYS HEALTH MINISTER JK

Covid 19 | കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നു; ഡല്‍ഹിയില്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കാന്‍ സാധ്യതയില്ലെന്ന് ആരോഗ്യമന്ത്രി

ഡല്‍ഹിയില്‍ നിലവില്‍ 6,501 കേസുകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഡിസംബര്‍ 24 ന് ശേഷം ആദ്യമായാണ് ഡല്‍ഹിയില്‍ കോവിഡ് കേസുകളില്‍ വര്‍ദ്ധനവുണ്ടാകുന്നത്

News18 Malayalam | news18-malayalam
Updated: March 27, 2021, 6:23 PM IST
Covid 19 | കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നു; ഡല്‍ഹിയില്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കാന്‍ സാധ്യതയില്ലെന്ന് ആരോഗ്യമന്ത്രി
News18 Malayalam
  • Share this:
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുമ്പോഴും ലോക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ സാധ്യതയില്ലെന്ന് ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍ പറഞ്ഞു. വ്യാപനം തടയുന്നതില്‍ പരാജയപ്പെട്ടതിനാല്‍ ലോക്ഡൗണ്‍ ഒരു പരിഹാരമാകില്ലെന്നും അദ്ദേഹം പറഞ്ഞു. 'ഇപ്പോള്‍ ലോക്ഡൗണ്‍ ഒരു പരിഹാരമല്ല. 21 ദിവസത്തേക്ക് എല്ലാ പ്രവര്‍ത്തനവും നിര്‍ത്തിവയ്ക്കുകയാണെങ്കില്‍ വൈറസ് വ്യാപനം ഉണ്ടാവില്ലെന്ന് വിദഗ്ധര്‍ പറയുന്നു. എന്നാല്‍ ലോക്ഡൗണ്‍ നീട്ടിയിട്ടും വ്യാപനത്തെ തടയാന്‍ കഴിഞ്ഞില്ല. അതിനാല്‍ ലോക്ഡൗണ്‍ ഒരു പരിഹാരമാണെന്ന് ഞാന്‍ കരുതുന്നില്ല' അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ഏതാനും ആഴ്ചകളിലായാണ് ഡല്‍ഹിയില്‍ കോവിഡ് വ്യാപനം രൂക്ഷമാവുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം കഴിഞ്ഞ ആഴ്ചകളില്‍ രാജ്യത്തും കോവിഡ് കേസുകള്‍ ഗണ്യമായി വര്‍ദ്ധിക്കുന്നു. ഈ വര്‍ഷത്തെ ഏറ്റവും വലിയ വര്‍ദ്ധനവാണ് ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. 62,000 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഡല്‍ഹിയില്‍ മൂന്ന് മാസത്തിനിടെ രേഖപ്പെടുത്തിയതില്‍ ഉയര്‍ന്ന കേസാണ് വെള്ളിയാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. 1,534 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

ഡല്‍ഹിയില്‍ നിലവില്‍ 6,501 കേസുകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഡിസംബര്‍ 24 ന് ശേഷം ആദ്യമായാണ് ഡല്‍ഹിയില്‍ കോവിഡ് കേസുകളില്‍ വര്‍ദ്ധനവുണ്ടാകുന്നത്. അതേസമയം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ മഹാരാഷ്ടട്രയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു.

ഞായറാഴ്ച രാത്രിമുതല്‍ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്താന്‍ മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ നേതൃത്വത്തില്‍ തീരുമാനമായി. എന്നാല്‍ കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യമാണെങ്കില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് ഉപമുഖ്യമന്ത്രി അജിത് പവാര്‍ അറിയിച്ചിരുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തവര്‍ക്കും ലംഘിക്കുന്നവര്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കാനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ആളുകള്‍ തടിച്ചുകൂടുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കണമെന്ന് ജനങ്ങള്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Also Read- Covid 19| മഹാരാഷ്ട്രയില്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കേണ്ടി വന്നേക്കും; ഏപ്രില്‍ രണ്ടിന് തീരുമാനിക്കും; മുന്നറിയിപ്പുമായി അജിത് പവാര്‍

'ബ്രിട്ടനെപ്പോലെയുള്ള ഒരു രാജ്യത്ത് രണ്ടാമത്തെ തരംഗത്തിനു ശേഷം രണ്ടരമാസത്തെ ലോക്ഡൗണിനു ശേഷം അവര്‍ പതുക്കെ കാര്യങ്ങള്‍ വീണ്ടും ആരംഭിക്കുകയാണ്. അതേ അവസ്ഥയാണ് ഇപ്പോള്‍ സംഭവിക്കുന്നത്. ഭീഷണി നീങ്ങിയിട്ടില്ലെന്ന് പൊതുജനം മനസ്സിലക്കേണ്ടതുണ്ട്. രോഗികളുടെ എണ്ണം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വരും ദിവസങ്ങളില്‍ ഇത് എത്രത്തോളം വര്‍ദ്ധിക്കുമെന്ന് പറയാന്‍ കഴിയില്ല. അത്തരമൊരു സാഹചര്യത്തില്‍ കര്‍ശന നടപടികള്‍ പരിഗണിക്കേണ്ടതുണ്ട്' മുഖ്യമന്ത്രി ഉദ്ദവ് താക്കറെ വ്യക്തമാക്കിയിരുന്നു.

ഹോളി ഉള്‍പ്പെടെയുള്ള ആഘോഷങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. കൂടാതെ രംഗ് പഞ്ചമി ആഘോഷവും ലളിതമായി നടത്താന്‍ സര്‍ക്കാര്‍ നിര്ഡദേശിച്ചു. ഹോളി ദിവസത്തില്‍ ആളുകള്‍ കൂട്ടം കൂടുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി. ഹോളി, രംഗ് പഞ്ചമി ദിനങ്ങളില്‍ വലിയ മത-സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിക്കരുതെന്നും സര്‍ക്കാര്‍ കൂട്ടിച്ചേര്‍ത്തു. ഏപ്രില്‍ രണ്ടിന് ദുഃവെള്ളി, ഏപ്രില്‍ നാലിലെ ഈസ്റ്റര്‍ എന്നിവയും ലളിതമായി ആചരിക്കാന്‍ സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചു.
Published by: Anuraj GR
First published: March 27, 2021, 6:23 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories