BREAKING: തിരുവനന്തപുരം നഗരത്തിലെ ലോക്ക്ഡൗൺ വീണ്ടും നീട്ടി; ഉത്തരവ് പുറത്തിറങ്ങി

അതേസമയം ലോക്ക്ഡൗൺ നീട്ടിയെങ്കിലും ചില ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

News18 Malayalam | news18-malayalam
Updated: July 19, 2020, 8:57 PM IST
BREAKING: തിരുവനന്തപുരം നഗരത്തിലെ ലോക്ക്ഡൗൺ വീണ്ടും നീട്ടി; ഉത്തരവ് പുറത്തിറങ്ങി
പ്രതീകാത്മക ചിത്രം
  • Share this:
തിരുവനന്തപുരം: കോവിഡ് സമ്പർക്ക വ്യാപനം രൂക്ഷമായതിനെ തുടർന്ന് തിരുവനന്തപുരം നഗരത്തിൽ ഏർപ്പെടുത്തിയ ട്രിപ്പിൾ ലോക്ക്ഡൗൺ ജൂലൈ 25 അർദ്ധരാത്രിവരെ നീട്ടി. ഇതുസംബന്ധിച്ച ഉത്തരവ് സർക്കാർ പുറത്തിറക്കി. 2005ലെ ദേശീയ ദുരന്തനിവാരണ നിയമത്തിലെ സെക്ഷൻ 26, 30, 34 വകുപ്പുകൾ പ്രകാരമാണ് ട്രിപ്പിൾ ലോക്ക്ഡൗൺ നീട്ടുന്നതെന്ന് ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ ഐഎഎസ് അറിയിച്ചു.

ഉത്തരവ് അനുസരിച്ച് ജൂലൈ 28 അർദ്ധരാത്രി വരെ തിരുവനന്തപുരം നഗരം കർശനമായ ലോക്ക്ഡൗണിൽ തുടരും.

ഈ ഉത്തരവ് നഗരസഭയിലെ വാർഡുകൾക്ക് ബാധകമായിരിക്കും. തീരപ്രദേശങ്ങളെ ക്രിട്ടിക്കൽ കണ്ടെയ്ൻമെന്‍റ് സോണാക്കി നിശ്ചയിച്ചുകൊണ്ടുള്ള 18.07.2020ലെ ഉത്തരവിൽ മാറ്റമില്ല.



അതേസമയം ലോക്ക്ഡൗൺ നീട്ടിയെങ്കിലും ചില ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

അക്കൌണ്ടന്റ് ജനറൽ ഓഫീസ് 30 ശതമാനം ജീവനക്കാരെ വെച്ച് പ്രവർത്തിപ്പിക്കാം.

കിൻഫ്ര പാർക്കിലെ ഭക്ഷ്യസംസ്ക്കരണ, മരുന്ന് നിർമ്മാണ സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാം.

തൊഴിലാളികൾ അതേ സൈറ്റിൽ തന്നെ താമസിക്കുന്നവരാണെങ്കിൽ കെട്ടിടനിർമാണത്തിന് അനുമതി
TRENDING:74 വീലുള്ള ട്രക്ക് മഹാരാഷ്ട്രയിൽ നിന്ന് കേരളത്തിലെത്താൻ എടുത്തത് ഒരു വർഷം; കാരണം ഇതാണ്![NEWS]'അപകടകരമായ ഉള്ളടക്കം' ഫോട്ടോ പോസ്റ്റ് ചെയ്ത് പൂനെ പൊലീസ്; അഭിനന്ദിച്ച് സോഷ്യൽ മീഡിയ[NEWS]Tamannaah: ഗ്ലാമറസാകുന്നതിനെക്കുറിച്ചും കിടപ്പറ രംഗങ്ങളിൽ അഭിനയിക്കുന്നതിനെക്കുറിച്ചും മനസ് തുറന്ന് തമന്ന[PHOTOS]
ട്രിപ്പിൾ ലോക്ക്ഡൗൺ നീട്ടിക്കൊണ്ട് ജൂലൈ 12ന് പുറത്തിറക്കിയ ഉത്തരവിലെ മറ്റ് നിർദേശങ്ങൾ തുടരും.
Published by: Anuraj GR
First published: July 19, 2020, 8:54 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading