Lockdown or Unlock 2.0 | ജൂലൈ 15 വരെ സർവകലാശാലാ പരീക്ഷകൾ മാറ്റിവയ്ക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി
Lockdown or Unlock 2.0 | ജൂലൈ 15 വരെ സർവകലാശാലാ പരീക്ഷകൾ മാറ്റിവയ്ക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി
പരീക്ഷകൾ മാറ്റിവയ്ക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കേണ്ടത് യു.ജി.സിയാണെന്നും മുഖ്യമന്ത്രി
പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ്
Last Updated :
Share this:
ഛണ്ഡിഗഡ്: കോവിഡ് വ്യാപനം തുടരുന്നതിനിടെ സംസ്ഥാനത്തെ സർവകലാശാലാ പരീക്ഷകൾ ജൂലൈ 15 വരെ മാറ്റിവയ്ക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ്. കോവിഡ് കാലത്ത് പരീക്ഷകൾ നടത്തുന്നത് സംബന്ധിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ആശങ്ക പ്രകടിപ്പിച്ച സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ നടപടി.
അതേസമയം പരീക്ഷകൾ മാറ്റിവയ്ക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കേണ്ടത് യു.ജി.സിയാണ്. നിലവിലെ സാഹചര്യങ്ങളുടെ അടിസ്ഥാനത്തിൽ യു.ജി.സി പുറത്തിറക്കുന്ന മാർഗനിർദ്ദേശങ്ങൾക്ക് വിധേയമായായിരിക്കും പുതിയ തീരുമാനം നടപ്പാക്കുക.
ഏപ്രിൽ 29 ന് യുജിസി പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങൾക്കനുസൃതമായി ജൂലൈയിൽ വാർഷിക പരീക്ഷകൾ നടത്താൻ സംസ്ഥാനത്തെ സർവകലാശാലകൾ തീരുമാനിച്ചിരുന്നു. സ്ഥിതിഗതികൾ വീണ്ടും അവലോകനം ചെയ്യുമെന്ന്അന്ന് യുജിസി അന്ന് പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് യു.സി.സിയുടെ പുതിയ മാർഗനിർദ്ദേശങ്ങൾക്കായി സംസ്ഥാനം കാത്തിരിക്കുന്നത്.
പഞ്ചാബിലെ എല്ലാ സർവ്വകലാശാലകളും കോളേജുകളും യുജിസിയുമായി അംഗീകാരമുള്ളതിനാൽ ഏത് തീരുമാനവും കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന് കീഴിലുള്ള സ്റ്റാറ്റ്യൂട്ടറി ബോഡിക്ക് മാത്രമേ എടുക്കാനാകൂവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.