Lockdown or Unlock 2.0? കോവിഡ് വ്യാപന തോതനുസരിച്ച് സംസ്ഥാനങ്ങൾ തീരുമാനിക്കും

പശ്ചിമ ബംഗാൾ, ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങൾ ലോക്ക് ഡൗൺ ജൂലൈ 31 വരെ നീട്ടാൻ തീരുമാനിച്ചു.

News18 Malayalam | news18-malayalam
Updated: June 28, 2020, 5:35 PM IST
Lockdown or Unlock 2.0? കോവിഡ് വ്യാപന തോതനുസരിച്ച് സംസ്ഥാനങ്ങൾ തീരുമാനിക്കും
പ്രതീകാത്മക ചിത്രം
  • Share this:
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ റെക്കോഡ് വർധനവുണ്ടാകുന്ന സാഹചര്യത്തിൽ ലോക്ക് ഡൗൺ തുടരണമോ അതോ രണ്ടാം ഘട്ട അൺ ലോക്കിലേക്ക് പോകണമോയെന്ന് സംസ്ഥനങ്ങൾ തീരുമാനിക്കും. കോവിഡ് ബാധിതരുടെ എണ്ണം കൂടുന്നതിനാൽ ജൂലൈ ഒന്നിന് ആരംഭിക്കുന്ന രണ്ടാം ഘട്ട അൺലോക്ക് നടപ്പാക്കാനാകാത്ത അവസ്ഥയിലാണ് മിക്ക സംസ്ഥാനങ്ങളും. രോഗം തടയുന്നതിന്റെ ഭാഗമായി പല സംസ്ഥനങ്ങളും ഭാഗീകമായെങ്കിലും ലോക്ക് ഡൗൺ മർഗനിർദ്ദേശങ്ങൾ നടപ്പാക്കുന്നുണ്ട്. പശ്ചിമ ബംഗാൾ, ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങൾ ലോക്ക് ഡൗൺ ജൂലൈ 31 വരെ നീട്ടാൻ തീരുമാനിച്ചു. തമിഴ്‌നാട് പോലുള്ള സംസ്ഥാനങ്ങളും ലോക്ക് ഡൗൺ ചെയ്യും.

ജാർഖണ്ഡ്- സംസ്ഥാന സർക്കാർ ലോക്ക്ഡ ഡൗൺ ജൂലൈ 31 വരെ നീട്ടിയിട്ടുണ്ട്. അതേസമയം ഇതു സംബന്ധിച്ച വിശദമായ ഉത്തരവ് ഇതുവരെ ലഭ്യമായിട്ടില്ല.  വ്യാഴാഴ്ച മാത്രം 2,262 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ തുടരുമെന്ന് ഉറപ്പാണ്.

അസം - വെള്ളിയാഴ്ച മുതൽ അസമിൽ 12 മണിക്കൂർ രാത്രി കർഫ്യൂ ഏർപ്പെടുത്തുകയും ജൂൺ 28 അർദ്ധരാത്രി മുതൽ ഗുവാഹത്തിയിലെ ഏറ്റവും തിരക്കേറിയ നഗരമായ കമ്രൂപ് (മെട്രോ) ജില്ലയിൽ 14 ദിവസത്തെ പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിക്കുകയും ചെയ്തു.
You may also like:കോവിഡാനന്തര കാലത്ത് വ്യവസായരംഗത്ത് വലിയ സാധ്യതകള്‍; കേരളം നിക്ഷേപസൗഹൃദ സംസ്ഥാനമാക്കും: മുഖ്യമന്ത്രി‍ [NEWS]ഉറവിടം കണ്ടെത്താനായില്ല; തിരുവനന്തപുരത്തെ സാഹചര്യം സങ്കീർണം: മന്ത്രി കടകംപളളി സുരേന്ദ്രൻ [NEWS] മറ്റ് സംസ്ഥാനങ്ങളിൽ രോഗം സ്ഥിരീകരിച്ചവരിൽ കേരളത്തിൽ നിന്ന് പോയവരും; ഉറവിടം കണ്ടെത്താന്‍ നിർദേശം [NEWS]

പശ്ചിമ ബംഗാൾ- ബംഗാളിൽ ജൂലൈ 31 വരെ ലോക്ക് ഡൗൺ നീട്ടിയതായി മുഖ്യമന്ത്രി മമതാ ബാനർജി വ്യക്തമാക്കിയിട്ടുണ്ട്. ജൂലൈ 31 വരെ അന്താരാഷ്ട്ര വിമാന സർവീസുകളും  കൊൽക്കത്തയിലേക്കുള്ള ആഭ്യന്തര വിമാന സർവീസുകളും നിർത്തി വയ്ക്കണമെന്ന് മുഖ്യമന്ത്രി  കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തെ രാത്രി കർഫ്യൂ ഒരു മണിക്കൂർ കുറയ്ക്കാനും സംസ്ഥാന സർക്കാർ തീരുമാനിച്ചു. ജൂലൈ ഒന്നിന് കൊൽക്കത്തയിൽ മെട്രോ സർവീസുകൾ പുനരാരംഭിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

ഡൽഹി- കോവിഡ്  വ്യാപനം കണക്കിലെടുത്ത് ജൂലൈ 31 വരെ സ്കൂളുകൾ അടച്ചിരിക്കും, അതേസമയം ഓൺലൈൻ ക്ലാസുകൾ തുടരും. എന്നാൽ, നഗരത്തിൽ വർദ്ധിച്ചുവരുന്ന കേസുകൾ കണക്കിലെടുത്ത് ലോക്ക്ഡൗണിലേക്ക് മടങ്ങിവരുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ വ്യക്തമാക്കിയിട്ടുണ്ട്.

തെലങ്കാന - കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻവർധനവുണ്ടായതിനെ തുടർന്ന് ഹൈദരാബാദിൽ കച്ചവട സ്ഥാപനങ്ങൾ സ്വയം ലോക്ക് ഡൗണിലേക്ക് പോയിരിക്കുകയാണ്.  വ്യാഴാഴ്ച രാത്രി തെലങ്കാനയിൽ 920 കോവിഡ്  പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഹൈദരാബാദിൽ മാത്രം 737 കേസുകൾ റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്ത് കോവിഡ് കേസുകളുടെ എണ്ണം 11,364 ആയി.

തമിഴ്‌നാട്- ചെന്നൈ, മധുര ജില്ലകളും ചെംഗൽപേട്ട്, കാഞ്ചീപുരം, തിരുവള്ളൂർ എന്നിവയുടെ ഭാഗങ്ങളും വെള്ളിയാഴ്ച മുതൽ ജൂൺ 30 വരെ പൂട്ടിയിരിക്കുകയാണ്. അവശ്യ സേവനങ്ങൾ ഒഴികെയുള്ള മിക്ക പ്രവർത്തനങ്ങൾക്കും വിലക്കുണ്ട്. വീണ്ടും ലോക്ക് ഡൗൺ ഏർപ്പെടുത്തുന്നതും സർക്കാരിന്റെ പരിഗണനയിലാണ്.

കർണാടക- സംസ്ഥാനത്തെ ലോക്ക് ഡൗണിലേക്ക് മടങ്ങുന്നതിനു പകരം വാണിജ്യ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിപ്പ്ച്ച്  കർശന നിയന്ത്രണങ്ങൾ നടപ്പാക്കുന്നതിനാണ് സംസ്ഥാന സർക്കാർ മുൻഗണന നൽകുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വികസന പ്രവർത്തനങ്ങൾ തുടരാനാണ് തന്റെ സർക്കാർ ആഗ്രഹിക്കുന്നത്.  സംസ്ഥാനത്ത് പ്രവർത്തനങ്ങൾ പൂട്ടിയിടരുതെന്നതിൽ പ്രതിപക്ഷ അംഗങ്ങൾ പോലും യോജിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
First published: June 28, 2020, 5:35 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading