HOME » NEWS » Corona » LOCKDOWN REGULATION IS STARTING TO SHOW RESULTS SAYS CM PINARAYI VIJAYAN

നിയന്ത്രണങ്ങള്‍ ഫലം കണ്ടുതുടങ്ങി; ജാഗ്രത തുടരുക തന്നെവേണമെന്ന് മുഖ്യമന്ത്രി

നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ സമയമായിട്ടില്ലെന്നന്നും ഇപ്പോഴുള്ള ജാഗ്രത തുടരുകതന്നെ വേണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി

News18 Malayalam | news18-malayalam
Updated: May 19, 2021, 7:01 PM IST
നിയന്ത്രണങ്ങള്‍ ഫലം കണ്ടുതുടങ്ങി; ജാഗ്രത തുടരുക തന്നെവേണമെന്ന് മുഖ്യമന്ത്രി
പിണറായി വിജയൻ
  • Share this:
തിരുവനന്തപുരം: സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ ഫലം കണ്ടുതുടങ്ങിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ സമയമായിട്ടില്ലെന്നന്നും ഇപ്പോഴുള്ള ജാഗ്രത തുടരുകതന്നെ വേണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാന ശരാശരി കഴിഞ്ഞ മൂന്നു ദിവസമായി 24.5 ശതമാനമായിരുന്നു ഇന്നിത് 23.29 ആയി കുറഞ്ഞിട്ടുണ്ട്. സ്ഥിരീകരിച്ച കോവിഡ് കേസുകളുടെയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെയും ആഴ്ചവെച്ച് നോക്കുമ്പോള്‍ രോഗവ്യാപനം ഗണ്യമായി കുറഞ്ഞുവരികയാണ്.

ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുള്ള തിരുവനന്തപുരത്ത് കഴിഞ്ഞ മൂന്നു ദിവസമായി 36.03 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. എറണാകുളത്ത് 23.02 ശതമാനവും മലപ്പുറത്ത് 33.03 ശതമാനവുമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏപ്രില്‍ 14 മുതല്‍ 20 വരെയുള്ള ആഴ്ചകളില്‍ ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 92,248 കേസുകളാണ്. ആ ആഴ്ചയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.5 ശതമാനമാണ്. കേസുകളുടെ എണ്ണത്തില്‍ 134.7 ശതമാനം വര്‍ധനവുണ്ടായി.

Also Read-കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് വാക്‌സിന്‍; മുന്‍ഗണന വിഭാഗത്തില്‍ ഉള്‍പ്പെടുത്തി; നാളെ മുതല്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കും

ഏപ്രില്‍ 28 മുതല്‍ മേയ് നാലു വരെ 2,41,615 പേര്‍ക്ക് കോവിഡ് സ്ഥരീകരിച്ചു. ടിപിആര്‍ 25.79 ശതമാനം. തൊട്ടുമുമ്പുള്ള ആഴ്ചയിലെ ടിപിആറില്‍ നിന്ന് 21.23 ശതമാനം വര്‍ധനവുണ്ടായി. കേസുകളുടെ എണ്ണത്തില്‍ 28.71 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. അവസാന ആഴ്ചയില്‍ 2,33,301 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ടിപിആര്‍ 26.44 ശതമാനം. മുന്‍ ആഴ്ചയില്‍ നിന്ന് 3.15 ശതമാനം കുറവുണ്ടായി. കേസുകളുട എണ്ണം 12.1 ശതമാനമായി കുറഞ്ഞെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം സംസ്ഥാനത്ത് ഇന്ന് 32,762 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4282, മലപ്പുറം 4212, തിരുവനന്തപുരം 3600, കൊല്ലം 3029, തൃശൂര്‍ 2888, പാലക്കാട് 2709, കോഴിക്കോട് 2668, ആലപ്പുഴ 2034, കോട്ടയം 1988, കണ്ണൂര്‍ 1789, ഇടുക്കി 1281, പത്തനംതിട്ട 1108, കാസര്‍ഗോഡ് 677, വയനാട് 497 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Also Read-'രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിലേക്കുളള ക്ഷണം ജനവിധിയെ ആദരിച്ചുകൊണ്ട് നിരസിക്കുന്നു'; വി മുരളീധരന്‍

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,40,545 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.31 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,82,89,940 സാമ്പിളുകളാണ് പരിശോധിച്ചത്.

104 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 28, കാസര്‍ഗോഡ് 13, തിരുവനന്തപുരം 11, കൊല്ലം, പത്തനംതിട്ട, തൃശൂര്‍ 9 വീതം, പാലക്കാട് 6, കോട്ടയം 5, ഇടുക്കി, എറണാകുളം, വയനാട് 4 വീതം, കോഴിക്കോട് 2 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 48,413 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 6312, കൊല്ലം 5415, പത്തനംതിട്ട 1051, ആലപ്പുഴ 2585, കോട്ടയം 2527, ഇടുക്കി 194, എറണാകുളം 5513, തൃശൂര്‍ 4844, പാലക്കാട് 4521, മലപ്പുറം 5054, കോഴിക്കോട് 3974, വയനാട് 947, കണ്ണൂര്‍ 3783, കാസര്‍ഗോഡ് 1693 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 3,31,860 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 18,94,518 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 10,05,084 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 9,64,885 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 40,199 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3890 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Published by: Jayesh Krishnan
First published: May 19, 2021, 7:01 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories