• HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • LockDown | മെയ് 3 ന് ശേഷം കൂടുതൽ ഇളവുകൾ ഉണ്ടായേക്കും; പുതിയ മാർഗനിർദേശങ്ങൾ ഉടൻ

LockDown | മെയ് 3 ന് ശേഷം കൂടുതൽ ഇളവുകൾ ഉണ്ടായേക്കും; പുതിയ മാർഗനിർദേശങ്ങൾ ഉടൻ

കർശന നിയന്ത്രണങ്ങൾക്കിടയിലും രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 31,787 ആയി. 1,008 പേർ രോഗം ബാധിച്ച് മരിച്ചെന്നാണ് ഔദ്യോഗിക കണക്കുകൾ.

tamilnadu covid lockdown

tamilnadu covid lockdown

  • Share this:
    ന്യൂഡൽഹി: മെയ് മൂന്നിന് ശേഷം ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ ഉണ്ടായേക്കുമെന്ന സൂചന നൽകി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഇതുസംബന്ധിച്ച വ്യക്തമായ മാർഗരേഖ ഉടൻ പുറത്തിറക്കുമെന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

    മെയ് 3 വരെ നിലവിലെ നിയന്ത്രണങ്ങൾ കർശനമായി തുടരും. മെയ് നാല് മുതൽ കൂടുതൽ ജില്ലകളിൽ ഇളവുകൾ ഉണ്ടായേക്കും. ഇതുസംബന്ധിച്ച് വരും ദിവസങ്ങളിൽ അറിയിപ്പ് ഉണ്ടാകുമെന്നും ആഭ്യന്തര മന്ത്രാലയം വക്താവ് ട്വിറ്ററിൽ വ്യക്തമാക്കി.

    മെയ് മൂന്നിന് നിലവിൽ പ്രഖ്യാപിച്ച ലോക്ക്ഡൗൺ അവസാനിക്കുന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനും നിയന്ത്രണങ്ങൾ ചർച്ച ചെയ്യുന്നതിനുമായി ആഭ്യന്തര മന്ത്രാലയത്തിന്റെ അവലോകന യോഗം ഇന്ന് ചേരുന്നുണ്ട്. ലോക്ക്ഡൗണിനെ തുടർന്ന് കോവിഡ് വ്യാപനം ഒരു പരിധിവരെ പിടിച്ചു നിർത്താൻ സാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ. ഇതിൽ വിട്ടുവീഴ്ച്ച ചെയ്യാൻ സാധ്യമല്ല. അതിനാൽ തന്നെ മെയ് മൂന്ന് വരെ നിയന്ത്രണങ്ങൾ കർശനമായി തുടരാനാണ് തീരുമാനം. ട്വിറ്റർ കുറിപ്പിൽ പറയുന്നു.
    BEST PERFORMING STORIES:നാട്ടിലേക്ക് മടങ്ങാന്‍ രജിസ്റ്റര്‍ ചെയ്തത് 3,20,463 പ്രവാസികള്‍; മലപ്പുറത്തേക്ക് 54,280 പേർ [NEWS]'ഇർഫാൻ ഖാന്‍റെ വിയോഗം ലോകസിനിമയ്ക്ക് കനത്ത നഷ്ടം'; അനുശോചനവുമായി പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും [NEWS]ജോയ് അറയ്ക്കൽ ആത്മഹത്യ ചെയ്തതെന്ന് ദുബായ് പൊലീസ്; വ്യവസായി മരിച്ചത് കെട്ടിടത്തിൽ നിന്നു ചാടി [NEWS]

    തിങ്കളാഴ്ച്ച പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്ച്ചയിൽ മെയ് മൂന്നിന് ശേഷം ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഹോട്ട്സ്പോട്ടുകളിൽ തുടരണമെന്നാണ് സൂചിപ്പിച്ചത്. അങ്ങനെയാണെങ്കിൽ കോവിഡ് ഹോട്ട്സ്പോട്ടുകളല്ലാത്ത സ്ഥലങ്ങളിൽ ഇളവുകൾ ലഭിച്ചേക്കും.

    കഴിഞ്ഞ രണ്ടാഴ്ച്ചക്കിടയിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ കേന്ദ്രസർക്കാർ ചില ഇളവുകൾ നൽകിയിരുന്നു. സാമ്പത്തിക മേഖലയിലെ തിരിച്ചടി നേരിടാനായി കാർഷിക-വ്യാവസായിക മേഖലകളിൽ നിയന്ത്രണങ്ങളോടുകൂടിയ ഇളവുകളാണ് സർക്കാർ നൽകിയത്.

    രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിക്കിടക്കുന്ന വിദ്യാർത്ഥികൾക്കും തൊഴിലാളികൾക്കും സ്വന്തം സംസ്ഥാനങ്ങളിലേക്ക് മടങ്ങാനായി നിർദേശങ്ങളും കഴിഞ്ഞ ദിവസം പുറത്തുവിട്ടിട്ടുണ്ട്.

    അതേസമയം, കർശന നിയന്ത്രണങ്ങൾക്കിടയിലും രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 31,787 ആയി. 1,008 പേർ രോഗം ബാധിച്ച് മരിച്ചെന്നാണ് ഔദ്യോഗിക കണക്കുകൾ. 24 മണിക്കൂറിനിടയിൽ 71 പേരാണ് മരിച്ചതെന്നും ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
    First published: